Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊറോക്കോ അതിർത്തിയിലെ വേലി ചാടിക്കടന്ന് ആഫ്രിക്കൻ കുടിയേറ്റക്കാർ സ്പെയിനിലേക്ക്; 2000 പേർ വേലിചവിട്ടി പുറത്തിറങ്ങിയപ്പോൾ മരിച്ചത് അഞ്ചുപേർ; യൂറോപ്യൻ രാജ്യങ്ങൾ സ്വയം പണി ചോദിച്ചു വാങ്ങുന്നതിങ്ങനെ

മൊറോക്കോ അതിർത്തിയിലെ വേലി ചാടിക്കടന്ന് ആഫ്രിക്കൻ കുടിയേറ്റക്കാർ സ്പെയിനിലേക്ക്; 2000 പേർ വേലിചവിട്ടി പുറത്തിറങ്ങിയപ്പോൾ മരിച്ചത് അഞ്ചുപേർ; യൂറോപ്യൻ രാജ്യങ്ങൾ സ്വയം പണി ചോദിച്ചു വാങ്ങുന്നതിങ്ങനെ

സ്വന്തം ലേഖകൻ

ന്ന് യൂറോപ്പിനെ, പ്രത്യേകിച്ച് പശ്ചിമ യൂറോപ്പിനെ ഏറെ വലയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് അനധികൃത കുടിയേറ്റം. ആഫ്രിക്കയിൽ നിന്നും, മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാൻ പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെയായി ആയിരക്കണക്കിന് പേരാണ് പല വഴികളിലൂടെ പശ്ചിമ യൂറോപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനായി ബ്രിട്ടൻ അടുത്തിടെ കൊണ്ടുവന്ന റുവാണ്ടൻ പദ്ധതി മനുഷ്യാവകാശ പ്രവർത്തകരുടെ നിയമ ഇടപെടലുകളെ തുടർന്ന് താത്ക്കാലികമായി നിർത്തി വയ്ക്കേണ്ടതായി വരികയും ചെയ്തു.

ബ്രിട്ടൻ മാതമല്ല, പല പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും ഇന്ന് ഈ തലവേദന അനുഭവിക്കുന്നുണ്ട്. ഒരു തരത്തിൽ, ഇത് അവർ ചോദിച്ചു വാങ്ങിയതാണ് എന്നു തന്നെ പറയാം. മനുഷ്യത്വം കാണിച്ച് ഇവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അഭയം നൽകിയതാണ് ഇപ്പൊൾ തിരിച്ചടിക്കുന്നത്. ഇന്നലെ സ്പെയിനിൽ മെലില എൻക്ലേവിൽ ഇത്തരത്തിൽ നൂറുകണക്കിന് കുടിയേറ്റക്കാർ വേലി ചാടി സ്പെയിൻ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടേ അഞ്ചുപേർ അതിദാരുണമായി മരണമടഞ്ഞു.

മോറോക്കയിൽ നിന്നാണ് അതിർത്തി ലംഘിച്ച് സ്പെയിനിന്റെ മെലില്ല എൻക്ലേവിലേക്ക് ഇവർ കയറിയത്. യൂറോപ്പുമായി ആഫ്രിക്കയ്ക്ക് കരമാർഗ്ഗമുള്ള ഏക അതിർത്തിയാണിത്. ഏകദേശം 2000 ത്തോളം പേരാണ് ഇവിടെ അതിർത്തി കടക്കാൻ എത്തിയത്. അതിൽ ഏകദേശം 500 ന് മേൽ പേർ വേലി മുറിച്ച് അതിർത്തിക്കുള്ളിലേക്ക് കടക്കുന്നതിൽ വിജയിച്ചു എന്ന് സ്പാനിഷ് സർക്കാരിന്റെ പ്രാദേശിക പ്രതിനിധി വിശദീകരിച്ചു.

അതിൽ 130 ഓളം സബ് സഹാറൻ കുടിയേറ്റക്കാർ മേലില്ലയിൽ എത്തുകയും ചെയ്തു. അവർ എല്ലാവരും തന്നെ പ്രായപൂർത്തിയ പുരുഷന്മാരാണെന്നും പ്രതിനിധി പറഞ്ഞു. ഈ ശ്രമത്തിനിടയിൽ അഞ്ചു പേർ മരണമടഞ്ഞതായി അതിർത്തിക്കടുത്തുള്ള മൊറോക്കൻ പട്ടണമായ നാദോറിലുള്ള മൊറോക്കോ ഉദ്യോഗസ്ഥന്മാർ അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വേലി ചാടിക്കടക്കുന്നതിനിടെ, അതിന്റെ മുകളിൽ നിന്നും വീണാണ് ഇവരിൽ പലരും മരണമടഞ്ഞത്. കഴിഞ്ഞമാസം സ്പെയിനും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിനു ശേഷം ഉണ്ടായ ആദ്യ കുടിയേറ്റ ശ്രമത്തെ തുടർന്ന് ചെറിയ രീതിയിലുള്ള ഏറ്റുമുട്ടലുകളും ഉണ്ടായി. 140 അതിർത്തി രക്ഷാ സൈനികർക്കും 76 കുടിയേറ്റക്കാർക്കും പരിക്കേറ്റതായി ചില റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, 47 സ്പാനിഷ് പൊലീസുകാർക്ക് നിസാരമായ പരിക്കുകൾ ഏറ്റെന്നും ഏകദേശം 57 കുടിയേറ്റക്കാർക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നുമാണ് സ്പാനിഷ് പ്രതിനിധി പറഞ്ഞത്. കുടിയേറ്റക്കാരെ തടയുന്നതിനായി അതിർത്തിയിൽ മൊറോക്കൻ സൈന്യം വൻ തോതിൽ സൈനിക വിന്യാസം നടത്തിയിരുന്നു എന്നുംഅവർ സ്പാനിഷ് അതിർത്തി സേനയുമായി സഹകരിച്ച് കുടിയേറ്റം തടയാൻ ശ്രമിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. മനുഷ്യക്കടത്ത് മാഫിയയുടെ പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി ആരോപിച്ചു.

മെലില്ല പട്ടണത്തിലെ തെരുവുകളിലൂടെ അതിർത്തി കടന്ന സന്തോഷത്തിൽ ഒരു കൂട്ടം അനധികൃത കുടിയേറ്റക്കാർ ആർപ്പു വിളിച്ച് ഘോഷയാത്ര നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഫ്രിക്കയിലെ വരൾച്ചയും ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതും ഭൂഖണ്ഡത്തിൽ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റം ശക്തിപ്പെടുത്തുമെന്ന ആശങ്ക നേരത്തേ ഉണ്ടായിരുന്നു. റഷ്യൻ- യുക്രെയിൻ യുദ്ധത്തെ തുടർന്ന് സൊമാലിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് യുക്രെയിനിൽ നിന്നുള്ള ഭക്ഷ്യ ധാന്യങ്ങളുടെ നീക്കം നിലച്ചതോടെ ഇത് ഗുരുതരാവസ്ഥയിൽ എത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP