Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം തായ്‌ലൻഡിൽ കുരങ്ങുത്സവം ആഘോഷിച്ചു; കുരങ്ങുകൾക്കായി വിതരണം ചെയ്തത് രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളും

രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം തായ്‌ലൻഡിൽ കുരങ്ങുത്സവം ആഘോഷിച്ചു; കുരങ്ങുകൾക്കായി വിതരണം ചെയ്തത് രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളും

സ്വന്തം ലേഖകൻ

ബാങ്കോക്ക്: രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം തായ്‌ലൻഡിൽ കുരങ്ങുത്സവം ആഘോഷിച്ചു. മധ്യതായ്ലാൻഡിലെ ലോപ്ബുരിയിൽ നടന്ന കുരങ്ങുത്സവത്തിൽ ആയിരക്കണക്കിന് കുരങ്ങുകൾക്കായി രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് ഈ കുരങ്ങുകളാണെന്നാണ് വിശ്വാസം.

കുരങ്ങുപ്രവിശ്യ എന്നും ലോപ്ബുരിക്ക് പേരുണ്ട്. ഫ്രാ പ്രാങ് സാം യോഡ് ക്ഷേത്രത്തിനുപുറത്ത് ഉത്സവം കാണാൻ ഒട്ടേറെ വിനോദസഞ്ചാരികളുമെത്തി. ഭക്ഷണത്തിനായി തക്കംപാർത്തിരുന്ന കുരങ്ങുകൾ സഞ്ചാരികൾക്കുമേൽ വലിഞ്ഞുകയറിയും ചിത്രങ്ങൾ പകർത്താനെത്തിയവരെ കൂട്ടമായി വന്നുപൊതിഞ്ഞും കുസൃതികൾ കാണിച്ചു.

ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന ഉത്സവം കോവിഡ് കാരണം രണ്ടുകൊല്ലത്തോളമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കുരങ്ങുകൾക്ക് നന്ദിസൂചകമായിക്കൂടിയാണ് ആഘോഷം. എല്ലാ കൊല്ലവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കാറ്്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP