Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നാം തരംഗം ഒടുവിൽ നിലംപതിച്ചോ ? രോഗികളുടെ എണ്ണം 36,000 ലേക്ക് താഴ്ന്നു; ലണ്ടനിൽ രണ്ട് ട്യുബ് സ്റ്റേഷനുകൾ അടച്ചു; ബ്രിട്ടണിൽ ആശ്വാസമോ?

മൂന്നാം തരംഗം ഒടുവിൽ നിലംപതിച്ചോ ? രോഗികളുടെ എണ്ണം 36,000 ലേക്ക് താഴ്ന്നു; ലണ്ടനിൽ രണ്ട് ട്യുബ് സ്റ്റേഷനുകൾ അടച്ചു; ബ്രിട്ടണിൽ ആശ്വാസമോ?

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് ശമനം വരുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 36,389 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 30 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം,. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 14 ശതമാനം കുറവ് കോവിഡ് പരിശോധനകളാണ് ഈ ആഴ്‌ച്ച നടത്തിയത്. അതും ഈ ഇടിവിന് കാരണമായിട്ടുണ്ടാകാം എന്ന് അനുമാനിക്കപ്പെടുന്നു.

ഇന്നലെ പുറത്തുവിട്ട മറ്റൊരു കണക്കുപ്രകാരം വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലും വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും രോഗവ്യാപനം കാര്യമായി കുറയുന്നുണ്ട്. എന്നാൽ, രോഗവ്യാപനം കുറഞ്ഞു തുടങ്ങുമ്പോഴും ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർദ്ധനയുണ്ടാകുന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. മാത്രമല്ല, കഴിഞ്ഞ ആഴ്‌ച്ചയിലെ രോഗവ്യാപന തോത് പരിഗണിക്കുമ്പോൾ കുറഛ്കുനാൾ കൂടി ഇത് രണ്ടും ഉയർന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും.

ലഭ്യമായ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ജൂലായ് 19 ന് 870 കോവിഡ് രോഗികളേയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 20 ശതമനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതേസമയം, മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 30 ശതമാനം ഉയർന്ന് 64-ൽ എത്തി നിൽക്കുന്നു. രോഗബാധ കൂടുതൽ ഗുരുതരമാകുന്നത് വാക്സിനുകൾ തടയുന്നുണ്ട് എങ്കിലും അവ പൂർണ്ണമായി ഫലവത്താണ് എന്ന് പറയാനാകില്ല.

അതുകൊണ്ടുതന്നെ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് സെൽഫ് ഐസൊലേഷൻ ഒഴിവാക്കണമെന്ന ആവശ്യത്തോട് സർക്കാർ ഇന്നലെയും അനുകൂലമായി പ്രതികരിച്ചില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പു നൽകാൻ സർക്കാർ വിസമ്മതിക്കുകയാണ്. അതേസമയം, എൻ എച്ച് എസ് കോവിഡ് 19 ആപ്പ് കൂടുതൽ പേർക്ക് സെൽഫ് ഐസൊലേഷൻ അനുശാസിക്കുന്നതിനാൽ പല മേഖലകളിലും സാധാരണ പ്രവർത്തനം തകരാറിലാകുകയാണ് ട്യുബ് ട്രാൻസ്പോർട്ടാണ് ഇക്കാര്യത്തിൽ ഏറ്റവും അവസാനത്തെ ഇര.

300 ജീവനക്കാർക്ക് സെൽഫ് ഐസൊലേഷനിൽ പോകാൻ കോവിഡ് ആപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതിന്റെ തുടർന്ന് സർക്കിൾ ആൻഡ് ഹാമ്മർസ്മിത്ത് ട്യുബ് ലൈനും സിറ്റി ട്യുബ്ലൈനും ഈ വാരാന്ത്യത്തിൽ അടിച്ചിടേണ്ടതായി വന്നിരിക്കുകയാണ്. അതുപോലെ ഡിസ്ട്രിക്ട് , മെട്രോപോളിറ്റൻ ലൈനുകളിലും ഷെഡ്യുളുകളീൽ മാറ്റങ്ങൾ ഉണ്ടാകും. എൻ എച്ച് എസ് ആപ്പിന്റെ പിംഗിങ് ഗതാഗത മേഖലയെ അക്ഷരാർത്ഥത്തിൽ തളർത്തുകയണ്.

ജൂലായ് 14 വരെയുള്ള ഒരാഴ്‌ച്ചയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 6 ലക്ഷം പേർക്ക് സെൽഫ് ഐസൊലേഷനിൽ പോകാനുള്ള നിർദ്ദേശമാണ് എൻ എച്ച് എസിന്റെ കോവിഡ് ആപ്പ് നൽകിയിരിക്കുന്നത്. തെംസ്ലിങ്കുംസതേണും അവടുടെ ട്രിപ്പുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാര്യമായ കുറവുകൾ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം തന്നെയാണ് ഇതിനു പ്രേരിപ്പിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്ന് യാതകൾ റദ്ദാക്കി യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാനാണ് നേരത്തേ തന്നെ പല യാത്രകളും വെട്ടിച്ചുരുക്കിയതെന്നും കമ്പനി പറയുന്നു.

തിങ്കളാച്ച മുതൽ ലണ്ടൻ യൂസ്റ്റൺ-മാഞ്ചസ്റ്റർ, ബിർമ്മിങ്ഹാം- നോർത്ത് വെയിൽസ് റൂട്ടിൽ സർവ്വീസുകൾ വെട്ടിച്ചുരുക്കുമെന്ന് അവാന്റി വെസ്റ്റ് കോസ്റ്റും അറിയിച്ചിട്ടുണ്ട്. ലണ്ടൻ നോർത്ത് വെസ്റ്റേൺ റെയിൽവേ ഇന്നു മുതൽ പുതുക്കിയ ടൈം ടേബിൾ പ്രകാരമായിരിക്കും ട്രിപ്പുകൾ നടത്തുക. കോവിഡ് ആപ്പിന്റെ പിംഗിങ് ഗതാഗത സൗകര്യങ്ങളെ മാത്രമല്ല, ഭക്ഷ്യവിതരണ ശൃംഖലകളേയും ബാധിച്ചു തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്താകമാനം പല സൂപ്പർമാർക്കറ്റുകളിലും ഒഴിഞ്ഞു കിടക്കുന്ന കൗണ്ടറുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളും മറ്റും ഡെലിവറി നൽകുവാൻ ജീവനക്കാരുടെ അപര്യാപ്തത മൂലം സാധിക്കുന്നില്ല. നിരവധിപേരാണ് നിത്യെനയെന്നോണം കോവിഡ് ആപ്പിന്റെ നിർദ്ദേശാനുസരണം സെൽഫ് ഐസൊലേഷനിൽ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP