Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു മാസത്തിനിടയിലെ രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ ദിവസം; 40,000ത്തിൽ താഴെ പുതിയ രോഗികൾ പ്രതീക്ഷ നൽകുന്നില്ല; ദിവസങ്ങൾക്കകം ബ്രിട്ടണിൽ തരംഗം വീശിയടിച്ചേക്കുമെന്ന് വിദഗ്ധ റിപ്പോർട്ട്

രണ്ടു മാസത്തിനിടയിലെ രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ ദിവസം; 40,000ത്തിൽ താഴെ പുതിയ രോഗികൾ പ്രതീക്ഷ നൽകുന്നില്ല; ദിവസങ്ങൾക്കകം ബ്രിട്ടണിൽ തരംഗം വീശിയടിച്ചേക്കുമെന്ന് വിദഗ്ധ റിപ്പോർട്ട്

സ്വന്തം ലേഖകൻ

ബ്രിട്ടന് പ്രതീക്ഷ നൽകുന്ന ദിവസമായിരുന്നു ഇന്നലെ. കാരണം, രണ്ടു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികളാണ് ഇന്നലെ ഉണ്ടായത്. പക്ഷെ, ഇതൊരു ആശ്വാസത്തിന്റെ സൂചനയായി ആരോഗ്യ പ്രവർത്തകർ കാണുന്നില്ല. കാരണം, വരാനിരിക്കുന്നത് കോവിഡ് രോഗികളുടെ എണ്ണത്തിലെ വലിയ കുതിച്ചു കയറ്റമാണെന്നാണ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. 39,906 പേർക്കാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച റിപ്പോർട്ട്് ചെയ്ത രോഗികളുടെ എണ്ണമനുസരിച്ച് 17.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

മൂന്നാം തരംഗം തുടങ്ങിയതിനു ശേഷമുള്ള ചെറിയ ആശ്വാസ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പക്ഷെ, ഈ കുറവ് ഒരു പൊസിറ്റീവ് ആണെന്നും എങ്കിലും ജൂലായ് 19ന് പ്രഖ്യാപിച്ച ഫ്രീഡം ഡേയുടെ ഫലങ്ങൾ ഈ കണക്കുകളിൽ ഇനിയും വന്നിട്ടില്ലെന്നാണ് പ്രൊഫസർ പോൾ ഹണ്ടർ വ്യക്തമാക്കിയിട്ടുള്ളത്. വരുന്ന ആഴ്ചകളിൽ രോഗികളുടെ എണ്ണത്തിൽ വലിയ കുതിച്ചുകയറ്റം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

18 ശതമാനം കുറവാണ് ഇന്നലെ ഉണ്ടായത്. ആഴ്ചകളിലെ ശതമാനം വച്ചു നോക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ 43 ശതമാനത്തിൽ നിന്നും 24ലേക്കാണ് ഇന്നലെ എത്തിയത്. എങ്കിലും ഫ്രീഡം ഡേയുടെ പ്രതിഫലനങ്ങൾ ഇതുവരെയും കണ്ടു തുടങ്ങിയിട്ടില്ല. സ്‌കൂളുകൾ എല്ലാം അടച്ചിരിക്കുന്നതിനാൽ സ്ഥിരമായി ടെസ്റ്റ് ചെയ്തിരുന്ന കുട്ടികൾ ഇപ്പോൾ പരിശോധിക്കാത്തതിനാൽ ആയിരിക്കും ഈ കുറവ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് താൽക്കാലികമായി മാത്രം വന്നിരിക്കുന്ന കുറവാണെന്നും അടുത്ത ആഴ്ചയോടെ വലിയ വർദ്ധനവാണ് വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 84 പേരാണ് ഇന്നലെ മരിച്ചത്. ബുധനാഴ്ച ഇത് 73 ആയിരുന്നു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് നോക്കുമ്പോൾ മൂന്നു മരണങ്ങളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓരോ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി എണ്ണം 55 ആണ്. ഈമാസത്തിന്റെ തുടക്കത്തിൽ ഇതിന്റെ ഇരട്ടിയായിരുന്നു രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 788 കോവിഡ് ഹോസ്പിറ്റൽ അഡ്‌മിഷനുകളാണ് ഈമാസം 18ന് ഉണ്ടായത്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 35 ശതമാനം വർധനവാണിത്. ഓരോ മൂന്നാഴ്ചയും ഇരട്ടി വർധനവാണ് ഹോസ്പിറ്റൽ അഡ്‌മിഷനുകളിൽ രേഖപ്പെടുത്തുന്നത്. വാക്സിൻ വർധനവ് ഉള്ളതിനാൽ തന്നെയാണ് മരണ സംഖ്യയിൽ കുറവ് രേഖപ്പെടുത്തുന്നത്. 230,000ത്തിനടുത്ത് വാക്സിനാണ് ഇന്നലെ നൽകിയത്. ബ്രിട്ടനിൽ ഏതാണ്ട് 36.3 മില്യൺ വാക്സിനുകൾ വിതരണം ചെയ്തു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP