Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ പോയി മടങ്ങിയാൽ 2250 പൗണ്ട് ക്വാറന്റൈന് നൽകേണ്ടി വരും; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഹോട്ടൽ ക്വാറന്റൈൻ നിരക്ക് 500 പൗണ്ട് കൂടി ഉയർത്തുന്നത് സജീവമായി പരിഗണിച്ച് ബ്രിട്ടീഷ് സർക്കാർ

ഇന്ത്യയിൽ പോയി മടങ്ങിയാൽ 2250 പൗണ്ട് ക്വാറന്റൈന് നൽകേണ്ടി വരും; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഹോട്ടൽ ക്വാറന്റൈൻ നിരക്ക് 500 പൗണ്ട് കൂടി ഉയർത്തുന്നത് സജീവമായി പരിഗണിച്ച് ബ്രിട്ടീഷ് സർക്കാർ

സ്വന്തം ലേഖകൻ

ലണ്ടൻ: അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഹോട്ടൽ ക്വാറന്റൈൻ നിരക്ക് ഉയർത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. സർക്കാർ നിർദ്ദേശം നിലവിൽ വന്നാൽ ഇന്ത്യയിലേക്ക് വരുന്നവർ മടങ്ങി ചെല്ലുമ്പോൾ ഹോട്ടൽ ക്വാറന്റൈനിന് 500 പൗണ്ട് കൂടി അധികമായി നൽകേണ്ടി വരും. ഇതോടെ ഇന്ത്യയിൽ പോയി മടങ്ങിയാൽ 2250 പൗണ്ട് ആയിരിക്കും ക്വാറന്റൈനായി നൽകേണ്ടി വരിക. ഹൈ റിസ്‌ക് രാജ്യങ്ങളിലേക്കുള്ള ജനങ്ങളുടെ അനാവശ്യ യാത്രകൾ ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം പരിഗണനയിലെടുത്തിരിക്കുന്നത്.

എന്നാൽ പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് നികുതി ദായകർ സബ്സിഡി നൽകുന്നതിൽ മന്ത്രിമാർ നിരാശരാണ്. നിലവിൽ പിസിആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം അവരുടെ എല്ലാ ഭക്ഷണവും എന്നിവ ഉൾപ്പെടുന്ന പത്ത് ദിവസത്തെ ക്വാറന്റൈനിനായി യാത്രക്കാർ ഒരാൾക്ക് 1750 ഡോളറാണ് നൽകേണ്ടത്. പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ ഇത് 2250 ഡോളറായി ഉയരും.

റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിലാണ് കോവിഡിന്റെ ഹൈ റിസ്‌ക് നിലനിൽക്കുന്നത്. അതിനാൽ ഈ രാജ്യങ്ങളിൽ അത്ര അത്യാവശ്യമില്ലാതെ യാത്ര ചെയ്യരുതെന്നാണ് ബ്രിട്ടന്റെ നിർദ്ദേശം. ഇന്ത്യ, പാക്കിസ്ഥാൻ, ടർകി, ബ്രസീൽ, സൗത്ത് ആഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളാണ് ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഉള്ളത്. വാക്സിനേഷൻ എടുത്താൽ പോലും റെഡ്ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും മടങ്ങി എത്തുന്നവർക്കുള്ള നിയമം ചുവടെ പറയുന്നു

. യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണം. നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതണം. പൂരിപ്പിച്ച പാസഞ്ചർ ലൊക്കേറ്റർ ഫോം കയ്യിൽ കരുതണം. സർക്കാർ അപ്രൂവ് ചെയ്ത ക്വാറന്റൈൻ ഹോട്ടലിൽ സെൽഫ് ഐസൊലേഷനിലിരിക്കണം. ഇത് നേരത്തെ ബുക്ക് ചെയ്യുകയും മുൻകൂട്ടി അഡ്വാൻസ് നൽകുകയും വേണം.

പ്രായപൂർത്തിയായ ഒരാൾക്ക് ക്വാറന്റൈനുള്ള നിലവിലെ നിരക്ക് 1750 പൗണ്ടാണ്. 11 വയസ്സു മുതൽ പ്രായമുള്ള കുട്ടിക്ക് 650 പൗണ്ടാണ് നിരക്ക്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടിക്ക് 325 പൗണ്ടും നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP