Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വംശീയ വാദികൾ തള്ളിയപ്പോൾ ടോമി റോബിൻസൺ പറഞ്ഞത് ഈ പെൺകുട്ടികളെ അപമാനിച്ചെന്ന്; സിറിയൻ ബാലൻ കേസ് കൊടുത്തപ്പോൾ അടക്കേണ്ടി വരിക ആറ് ലക്ഷം പൗണ്ട്: ഇംഗ്ലീഷ് ഡിഫൻസ് ലീഗ് നേതാവ് പാപ്പരാകുന്ന കഥ

വംശീയ വാദികൾ തള്ളിയപ്പോൾ ടോമി റോബിൻസൺ പറഞ്ഞത് ഈ പെൺകുട്ടികളെ അപമാനിച്ചെന്ന്; സിറിയൻ ബാലൻ കേസ് കൊടുത്തപ്പോൾ അടക്കേണ്ടി വരിക ആറ് ലക്ഷം പൗണ്ട്: ഇംഗ്ലീഷ് ഡിഫൻസ് ലീഗ് നേതാവ് പാപ്പരാകുന്ന കഥ

സ്വന്തം ലേഖകൻ

ലണ്ടൻ: സിറിയൻ ബാലൻ സ്‌കൂളിൽ ആക്രമിക്കപ്പെട്ട കേസിൽ വംശീയ വാദത്തിന്റെ ചുവട് പിടിച്ച് അഭിപ്രായം രേഖപ്പെടുത്തിയ ടോമി റോബിൻസൺ പുലിവാല് പിടിച്ചു. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ സിറിയൻ ബാലൻ കേസ് കൊടുത്തതോടെ ടോമി റോബിൻസനോട് ്അഞ്ച് ലക്ഷം പൗണ്ട് അടയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്്.

16കാരനായ ജമാൽ ഹിജാസി എന്ന സിറിയൻ ബാലൻ ഹഡേഴ്സ് ഫീൽഡിലെ ആൽമണ്ടറി കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് സഹപാഠികളാൽ ആക്രമിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ തന്റെ രണ്ട് ഫേസ്‌ബുക്ക് വീഡിയോകളിലൂടെ ഈ ബാലനെതിരെ റോബിൻസൺ രംഗത്ത് വന്നു. ജമാൽ നിരപരാധി അല്ലെന്നും തന്റെ സ്‌കൂളിലെ ബ്രിട്ടീഷുകാരികളായ പെൺകുട്ടികളെ ജമാൽ മാരകമായി ആക്രമിച്ചെന്നും റോബിൻസൺ ആരോപിച്ചു. ഇതിന് പിന്നാലെ ഈ കുട്ടി റോബിൻസണിനെതിരെ കേസ് കൊടുത്തു.

റോബിൻസണിന്റെ ആരോപണം തള്ളിക്കൊണ്ട് ഈ കേസിൽ ഇന്നലെ കോടതി വിധി വന്നു. ജമാലിന്റെ പെരമാറ്റം വളരെ മാന്യവും വിവേകത്തോടെയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ജമാലിന്റെ സ്വഭാവ ദൂഷ്യത്തിന് യാതൊരു തെളിവുകളും ഇല്ലെന്നും കോടതി പറഞ്ഞു. ഇതോടെയാണ് റോബിൻസൺ പ്രതിക്കൂട്ടിലായത്. റോബിൻസണിനെ പിന്താങ്ങിയ വംശീയ വാദികളും ഇതോടെ അദ്ദേഹത്തെ കൈവിട്ടു. ഇതോടെ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് നിക്ലിൻ ജമാലിന് നഷ്ടപരിഹാരമായി ഒരു ലക്ഷം പൗണ്ട് വിധിച്ചു. ഈ തുകയടക്കം വംശീയ വിദ്വേഷം പടർത്തുന്ന പ്രസ്താവന നടത്തിയതിന് ആറ് ലക്ഷം പൗണ്ട് അടക്കാൻ റോബിൻസനോട് കോടതി നിർദേശിച്ചു.

വീഡിയോ ലിങ്ക് വഴി വിധി പ്രസ്താവം കേട്ട റോബിൻസൺ ആകെ വിയർത്തു. തന്റെ പക്കൽ പണമില്ലെന്നും ബാങ്ക് ജപ്തി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി താൻ തന്റേതായ പ്രശ്നങ്ങളിൽ നിന്നും കരകയറാൻ ബുദ്ധിമുട്ടുകയാണെന്നും റോബിൻസൺ കോടതിയോട് കരഞ്ഞു പറഞ്ഞു. ജമാലിനെതിരെ രംഗത്ത് വന്ന റോബിൻസൺ തന്റെ വീഡിയോ വഴി ജമാൽ ഒരു പെൺകുട്ടിയെ അടിച്ചതായും മറ്റൊരു ആൺകുട്ടിയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. എന്നാൽ ഇതെല്ലാം സിറിയൻ ബാലൻ നിഷേധിച്ചു.

നാല് ദിവസത്തെ വിചാരണയിൽ റോബിൻസൺ ഈ കുട്ടിക്കെതിരെ വളരെ മോശമായ പരാമർശങ്ങളാണ് നടത്തിയത്. സിറിയക്കാരനായ കുട്ടിയും കുടുംബവും അഭയാർത്ഥികളായാണ് ബ്രിട്ടനിൽ എത്തിയത്. ജമാലിനെതിരെ വളരെ മോശമായ രീതിയിലാണ് റോബിൻസൺ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടി ഇയാൾക്കെതിരെ കോടതി കയറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP