Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശ മധ്യേ ഉണ്ടായ കൂട്ടിയിടിയിൽ വിമാനത്തിന്റെ മേൽക്കൂര തകർന്നു; വൻ അപകടം ഉണ്ടായിട്ടും വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്

ആകാശ മധ്യേ ഉണ്ടായ കൂട്ടിയിടിയിൽ വിമാനത്തിന്റെ മേൽക്കൂര തകർന്നു; വൻ അപകടം ഉണ്ടായിട്ടും വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്

സ്വന്തം ലേഖകൻ

കാശ മധ്യെ വിമാനങ്ങൾ തമ്മലുണ്ടായ കൂട്ടിയിടിയിൽ ഒരു വിമാനത്തിന്റെ മേൽക്കൂര തകർന്നു. ആകാശത്തിൽ വെച്ച് വൻ അപകടം ഉണ്ടായിട്ടും വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റിനെ അഭിനന്ദിക്കുകയാണ് ലോകം. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. അറോറയിലെ ചെറി ക്രീക്ക് സ്‌റ്റേറ്റ് പാർക്കിനു മുകളിലാണ് രണ്ട് ചെറു വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇരു വിമാനങ്ങളിലും ഉണ്ടായിരുന്ന ആർക്കും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല. സെന്റെനിയൽ എയർപോർട്ടിന് വടക്ക് നാലു മൈൽ അകലെയായി രാവിലെ 10.25നാണ് അപകടം ഉണ്ടായത്. സിംഗിൾ എഞ്ചിൻ സിറസ് SR22 എന്ന വിമാനത്തിന്റെ മേൽക്കൂരയാണ് തകർന്നത്. SA226TC എന്ന കാർഗോ പ്ലെയിനുമായാണ് കൂട്ടിയിടിച്ചത്.

വിമാനത്തിന്റെ വാലിന് സമീപം കാബിന്റെ മേൽക്കൂരയാണ് തകർന്നത്. വിമാനത്തിന്റെ പാരച്യൂട്ട് വിന്യസിച്ചതാണ് വിമാനത്തെ സുരക്ഷിതമായി താഴെ ഇറക്കാൻ സഹായിച്ചത്.
രണ്ട് വിമാനങ്ങളിലെയും യാത്രികർ സുരക്ഷിതമായി തന്നെ വിമാന്തതിൽ നിന്നും നടന്നിറങ്ങി. വിമാനത്തിൽ യാത്രക്കാർ കുറവായതാണ് രക്ഷയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP