Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്കുമെന്നുറപ്പുള്ള ഒരു കേസുമായി മുൻപോട്ടുപോയി ഖജനാവിനു 6 ലക്ഷം പൗണ്ട് നഷ്ടമുണ്ടാക്കി; സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർക്ക് രാജി വയ്ക്കേണ്ടിവന്നേക്കും; ഖജനാവിലെ കാശു മുടക്കി കൊലയാളികൾക്കായി സുപ്രീം കോടതി വരെ പോകുന്ന പിണറായിമാർ അറിയാൻ ഒരു കഥ

തോക്കുമെന്നുറപ്പുള്ള ഒരു കേസുമായി മുൻപോട്ടുപോയി ഖജനാവിനു 6 ലക്ഷം പൗണ്ട് നഷ്ടമുണ്ടാക്കി; സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർക്ക് രാജി വയ്ക്കേണ്ടിവന്നേക്കും; ഖജനാവിലെ കാശു മുടക്കി കൊലയാളികൾക്കായി സുപ്രീം കോടതി വരെ പോകുന്ന പിണറായിമാർ അറിയാൻ ഒരു കഥ

മറുനാടൻ മലയാളി ബ്യൂറോ

പെരിയ കേസ് സി ബി ഐ അന്വേഷിക്കാതിരുന്നാ സംസ്ഥാനത്തിനോ അല്ലെങ്കിൽ ജനങ്ങൾക്ക് പൊതുവായോ ഏതെങ്കിലും തരത്തിലുള്ള ഗുണം ലഭിക്കുമായിരുന്നില്ല. സത്യത്തിൽ, ഒരു കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാൻ സി ബി ഐ അന്വേഷണത്തിനായാൽ പൊതുജനങ്ങൾക്ക് നീതിനിർവ്വഹണവിഭാത്തിലുള്ള വിശ്വാസം ഒന്ന് വർദ്ധിക്കുമായിരുന്നു. എന്നിട്ടും, ഒരു പെരിയ കേസ് സി ബി ഐ അന്വേഷിക്കാതിരിക്കാൻ ലക്ഷങ്ങൾ പൊടിച്ചാണ് കേരള സർക്കാർ സുപ്രീം കോടതി വരെ പോയത്.

നാടിനും നാട്ടുകാർക്കും യാതോരു ഉപകാരവുമില്ലാത്ത കാര്യത്തിനായി ലക്ഷങ്ങൾ ചിലവഴിച്ചിട്ടും, ചില കോണുകളിൽ നിന്നും ചില മുറുമുറുപ്പുകൾ ഉണ്ടായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കേവലം ഒരൊറ്റ ദിവസം മാത്രമായിരുന്നു വാർത്ത പ്രധാനമാധ്യമങ്ങളുടെ മുൻപേജിൽ ഇടംപിടിച്ചത്. ഇത് തീർച്ചയായും വിരൽചൂണ്ടുന്നത് കേരളത്തിന്റെ ജനാധിപത്യ ബോധത്തിലേക്കാണ്. പ്രബുദ്ധരായ ജനത എന്നൊക്കെ കൊട്ടിഘോഷിക്കുമ്പോഴും നമ്മുടെ ജനാധിപത്യം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങുന്നു എന്നതാണ് ഖേദകരം

സമൂഹ മാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചതോടെ ജനങ്ങൾ കൂടുതൽ കൂടുതൽ ഇടുങ്ങിയ നടുമുറ്റങ്ങളിലേക്ക് ഒതുങ്ങാൻ തുടങ്ങി. കമ്മികളും, സംഘികളും, കൊങ്ങികളും, സുഡാപികളുമൊക്കെയായി വേർതിരിഞ്ഞു നിന്ന് അലറുമ്പോൾ ഇതിനിടയിലെവിടെയോ സത്യം കേൾക്കപ്പെടാതെ പോവുകയായിരുന്നു. എന്നാൽ, ഉന്നത ജനാധിപത്യ ബോധം പുലർത്തുന്ന ബ്രിട്ടനിലെ കാര്യം നേരെ തിരിച്ചാണ്. അവിടെയും രാഷ്ട്രീയ പാർട്ടികളും പാർട്ടി അംഗങ്ങളും ഉണ്ടെങ്കിലും, അതിനൊക്കെ ഉപരിയായി അവർ ഉയർത്തിപ്പിടിക്കുന്ന ഒരു ജനാധിപത്യ നൈതികതയുണ്ട്, ജനാധിപത്യ സംസ്‌കാരമുണ്ട്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്‌കോട്ട്ലാൻഡിലെ ഫസ്റ്റ് മിനിസ്റ്ററുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ. സ്വന്തം പാർട്ടിലെ നേതാവുകൂടിയായ അലെക്സ് സാൽമോണ്ടിനെതിരെയുള്ള ലൈംഗിക പീഡന കേസിൽ തെളിവുകൾ ഇല്ലെന്നറിഞ്ഞിട്ടും, അത്തോൽക്കുമെന്നറിയാമായ്‌രിരുന്നിട്ടും പൊതുഫണ്ട് ദുരുപയോഗം ചെയ്ത് ആ കേസുമായി മുന്നോട്ട് പോയതാണ് നിക്കോള സ്റ്റർജന് പറ്റിയ വീഴ്‌ച്ച. തന്റെ മുൻഗാമി കൂടിയായിരുന്ന സൽമോണ്ടിനെതിരെ സ്റ്റർജൻ കൈക്കൊണ്ട നിലപാട് പാർട്ടിക്കുള്ളിൽ വിവാദമാകുമ്പോൾ, സ്‌കോട്ടിഷ് ടോറികൾ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ്.

തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് ഒരു ജുഡീഷൽ പുനപരിശോധന വേണമെന്ന് 2018-ൽ അലക്സ് സാല്മോണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർത്ഥനയെ എതിർക്കുവാൻ സർക്കാർ എല്ലാ നടപടികളും കൈക്കൊണ്ടു. ഇത്തരത്തിൽ ഒരു ആവശ്യം തികച്ചും ന്യായമാണെന്നും, കോടതി അത് അനുവദിക്കുമെന്നും അറിയാമായിരുന്നിട്ടും സൽമോണ്ടിന്റെ അപ്പീലിനെ എതിർക്കാനായി സർക്കാർ പണം ധൂർത്തടിച്ചതാണ് ഇപ്പോൾ സ്റ്റർജന്റെ രാജി ആവശ്യം വരെ എത്തിനിൽക്കുന്നത്. ജ്യൂഡിഷ്യൽ പുനപരിശോധനയിൽ സാൽമോണ്ട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

സർക്കാർ കേസുമായി മുന്നോട്ട് പോയതിനാൽ അവസാനം സാൽമോണ്ടിന് കേസ് ചെലവും നഷ്ടപരിഹാരവുമായി 6 ലക്ഷം പൗണ്ട് നൽകേണ്ടതായും വന്നു. നിയമജ്ഞരുടെ ഉപദേശത്തിനു കാതോർക്കാതെ, സ്വന്തം ഇഷ്ടപ്രകാരം ഇക്കാര്യത്തിൽ തീരുമാനമെടുത്തത് മിനിസ്റ്റീരിയൽ കോഡിന്റെ നഗ്‌നമായ ലംഘനമാണെന്നാണ് സ്റ്റർജന്റെ വിമർശകർ പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സാൽമോണ്ടിന്റെ അഭിഭാഷകൻ സമർപ്പിച്ച തെളിവുകൾ പ്രകാരം പ്രത്യേക ഉപദേഷ്ടാവ് കെവിൻ പ്രിംഗിൾ സ്റ്റർജന്റെ നടപടികൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ്.

എന്ന് മാത്രമല്ല, സാൽമൊണ്ടിനെതിരെയുള്ള ലൈഗിംക പീഡനപരാതിയുടേ യാഥാർത്ഥ്യം അറിയാമായിരുന്നിട്ടും സ്റ്റർജൻ അത് പാർലമെന്റിനു മുന്നിൽ മറച്ചുവയ്ക്കുകയും ചെയ്തു. പാർലമെന്റിൽ നുണ പറഞ്ഞു എന്നത് മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനം തന്നെയാണ്, ഒരുപക്ഷെ അതിലും ഗുരുതരമായ കുറ്റമാണ്, ടോറി നേതാവ് ഡഗ്ലസ് റോസ്സ് പറഞ്ഞു. സ്‌കോട്ടിഷ് ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ഫസ്റ്റ് മിനിസ്റ്ററേയും അനുവദിച്ചുകൂടാ, പ്രത്യേകിച്ചും അവർ അധികാര ദുർവിനിയോഗം നടത്തി സത്യം മൂടിവയ്ക്കാൻ ശ്രമിച്ച സാഹചര്യത്തിൽ, അദ്ദെഹം തുടര്ന്നു,

യാതോരു തെളിവോ, സാക്ഷികളോ ഇല്ലാത്ത, കേവലമൊരു ആരോപണത്തിന്റെ പേരിൽ അന്വേഷണം നടത്തി സർക്കാർ ചെലവാക്കിയത് 5 ലക്ഷം പൗണ്ടാണ്. അതിനു പുറമേയാണ് നഷ്ടപരിഹാരമായി 6 ലക്ഷം നൽകേണ്ടിവന്നത്. തന്റെ പാർട്ടിയിലെ തന്നെ നേതാവും, മുൻ ഫസ്റ്റ് മിനിസ്റ്ററുമായ അലസ്‌ക് സാൽമോണ്ടിനോടുള്ള രാഷ്ട്രീയ കുടിപ്പകയായിരുന്നു, സ്റ്റർജനെകൊണ്ട്, അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോൾ തന്നെ, കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവുമായി ഇറങ്ങിത്തിരിക്കാൻ പ്രേരിപ്പിച്ചത്. അതാണിപ്പോൾ അവർക്ക് തന്നെ വിനയായി മാറിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP