Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു മാസം മുമ്പ് പ്രണയത്തിലായ കാമുകനുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസ്സമാകുമോ എന്ന് പേടി; പ്രസവിച്ച് ദിവസങ്ങൾക്ക് പിന്നാലെ കുഞ്ഞിനെ കനാലിലെറിഞ്ഞ് കൗമാരക്കാരി: വീഡിയോ കാണാം

നാലു മാസം മുമ്പ് പ്രണയത്തിലായ കാമുകനുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസ്സമാകുമോ എന്ന് പേടി; പ്രസവിച്ച് ദിവസങ്ങൾക്ക് പിന്നാലെ കുഞ്ഞിനെ കനാലിലെറിഞ്ഞ് കൗമാരക്കാരി: വീഡിയോ കാണാം

സ്വന്തം ലേഖകൻ

പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ നവജാത ശിശുവിനെ കനാലിലെറിഞ്ഞ് കൊന്ന അമ്മയെ പൊലീസ് പിടികൂടി. ഗ്വാട്ടിമാലയിലാണ് സംഭവം. നാലു മാസം മുമ്പ് പ്രണയത്തിലായ കാമുകനുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസ്സമാകുമോ എന്ന ഭയതത്താലാണ് 18കാരി കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നത്. അലക്‌സിയാ ലോപസ് എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനോട് ഈ കൊടുംക്രൂരത ചെയ്തത്.

കുഞ്ഞിനെ തനിക്ക് വേണ്ടെനന്നും തന്റെ കാമുകന്റെ വീട്ടുകാർ കുഞ്ഞിനെ അംഗീകരിക്കില്ലെന്നും അതിനാലാണ് കുഞ്ഞിനെ കനാലിലെറിഞ്ഞതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ഇതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.

വീട്ടിലെത്തിയ ലോപസ് തന്റെ അമ്മയോട് കുഞ്ഞിനെ കൊന്ന കാര്യം പറഞ്ഞു. ഇതോടെ അമ്മ ഫയർ ഡിപ്പാർട്ട്‌മെന്റിൽ അറിയിച്ചെങ്കിലും കുഞ്ഞിന്റെ ജീവനറ്റ ശരീരമാണ് കിട്ടിയത്. മൃതദേഹം കിട്ടിയതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. പിന്നാലെ വീഡിയോ ഫൂട്ടേജ് ലഭിച്ചതോടെ യുവതിയെ വീണ്ടും അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP