Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെടിയേറ്റു ശ്വാസകോശം തകർന്നിട്ടും ജീവിതത്തിലേക്കു മടങ്ങിയ ലണ്ടനിലെ ഇന്ത്യൻ പെൺകുട്ടിയോട് ക്രൂരത കാട്ടി സ്‌കൂൾ അധികൃതർ; കൊറോണാ കാലത്ത് സ്‌കൂളിൽ പോയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭീഷണി

വെടിയേറ്റു ശ്വാസകോശം തകർന്നിട്ടും ജീവിതത്തിലേക്കു മടങ്ങിയ ലണ്ടനിലെ ഇന്ത്യൻ പെൺകുട്ടിയോട് ക്രൂരത കാട്ടി സ്‌കൂൾ അധികൃതർ; കൊറോണാ കാലത്ത് സ്‌കൂളിൽ പോയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഭീഷണി

സ്വന്തം ലേഖകൻ

ഞ്ചാം വയസിൽ നെഞ്ചിനു വെടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരികെയെത്തിയ പെൺകുട്ടിയോട് സ്‌കൂളിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ. കോവിഡ് മഹാമാരി വ്യാപിക്കുന്ന വേളയിൽ കുട്ടിയെ സ്‌കൂളിലേക്ക് അയക്കുന്നത് അവളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണെന്ന് അറിയാവുന്ന സ്‌കൂൾ അധികൃതർ തന്നെയാണ് പെൺകുട്ടിയോട് ഇത്തരത്തിൽ ക്രൂരത കാട്ടുന്നത്.

തുഷാ കമലേശ്വരൻ എന്ന 15 വയസുകാരിയുടെ സ്‌കൂൾ അധികൃതരുടെ നിർബന്ധത്തിന് ഇരയാകുന്നത്. തന്റെ അഞ്ചാം വയസിലാണ് അമ്മാവന്റെ കടയിൽ തന്നെ വെടിവയ്‌പ്പിൽ തുഷ ആക്രമികളുടെ തോക്കിൽ നിന്നും വെടിയുണ്ടകളേറ്റത്. മാത്രമല്ല, ബ്രിട്ടനിലെ തോക്ക് കുറ്റകൃത്യത്തിന് ഇരയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും തുഷ ആയിരുന്നു. ശരീരത്തിലൂടെ കടന്നുപോയ വെടിയുണ്ട അവളുടെ നട്ടെല്ല് തകർക്കുകയും തുടർന്ന് പക്ഷാഘാതം സംഭവിക്കുകയും ചെയ്തു. മാത്രമല്ല, പരിക്കുകൾ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും കാരണമായി.

അതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വീൽച്ചെയറിലാണ് തുഷ കഴിയുന്നത്. കോവിഡ് വ്യാപനം ഉണ്ടായതോടെ വീട്ടിൽ തന്നെയായി പഠനവും മറ്റും. വളരെ ശ്രദ്ധയോടെയാണ് തുഷയെ മാതാപിതാക്കളും സഹോദരിയും പരിപാലിച്ചു വന്നിരുന്നത്. എന്നാൽ സ്‌കൂൾ അധികൃതരുടെ അനാവശ്യ പിടിവാശി മൂലം കഴിഞ്ഞയാഴ്ച എസെക്സിലെ ഐൽഫോർഡിലെ സെവൻ കിങ്സ് സ്‌കൂളിലേക്ക് തുഷയ്ക്ക് എത്തേണ്ടി വന്നു.

തുഷയെ സ്‌കൂളിലേക്ക് വിടരുതെന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശം ഉണ്ടായിയിട്ടും അച്ഛൻ ശശി (45), മമ്മ ഷാമില (43) എന്നിവരെ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്‌കൂൾ അധികൃതർ തുഷയെ സ്‌കൂളിലേക്ക് അയക്കുവാൻ നിർദ്ദേശിച്ചത്. തുഷ തിങ്കളാഴ്ച സ്‌കൂളിൽ തിരിച്ചെത്തിയെങ്കിലും അവളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉത്കണ്ഠയും ഭയവും അനുഭവപ്പെടുന്നുവെന്നും ഇത് ശരിക്കും അന്യായമാണെന്ന് തോന്നുന്നുവെന്നും 21 കാരനായ തുഷയുടെ സഹോദരൻ തുസാൻ പറഞ്ഞു.

തുഷയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം സുഗമമല്ലെന്നും അതിനാൽ വീട്ടിലിരുന്ന് പഠിക്കുവാൻ അവളെ അനുവദിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും തുഷയുടെ ജിപിയായ ഡോ. പി ജെ സുരേഷ് സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. മാത്രമല്ല, ജിപി സ്‌കൂളിലേക്ക് ഫോൺ ചെയ്തും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും പിഴ ചുമത്തി കോടതിയിൽ കൊണ്ടുപോകുമെന്നാണ് കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ജിപി സ്‌കൂളിന് അയച്ച കത്തിൽ ആവശ്യമായ വിവരങ്ങൾ നൽകിയിട്ടില്ലായെന്നാണ് സെവൻ കിങ്സിന്റെ പാസ്റ്ററൽ കെയർ മേധാവി ഡീൻ ടെയ്‌ലർ വ്യക്തമാക്കുന്നത്. ഒരു വിദ്യാർത്ഥി ഇല്ലാതിരിക്കുമ്പോൾ സ്‌കൂൾ ഹാജർ ചട്ടങ്ങൾ പാലിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP