Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷണത്തിലുള്ളതും ഫലസിദ്ധി തെളിയിക്കപ്പെടാത്തതുമായ കോവിഡ് വാക്‌സീൻ കുത്തിവെച്ച് ചൈന; മരുന്ന് പരീക്ഷിച്ചത് ആയിരക്കണക്കിന് ജനങ്ങളിൽ

പരീക്ഷണത്തിലുള്ളതും ഫലസിദ്ധി തെളിയിക്കപ്പെടാത്തതുമായ കോവിഡ് വാക്‌സീൻ കുത്തിവെച്ച് ചൈന; മരുന്ന് പരീക്ഷിച്ചത് ആയിരക്കണക്കിന് ജനങ്ങളിൽ

സ്വന്തം ലേഖകൻ

ബെയ്ജിങ്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത കോവിഡ് വാക്‌സിൻ ചൈന ആയിരക്കണക്കിന് ജനങ്ങളിൽ കുത്തിവെച്ചതായി റിപ്പോർട്ട്. പരീക്ഷണത്തിലുള്ളതും ഫലസിദ്ധി തെളിയിക്കപ്പെടാത്തതുമായ കോവിഡ് വാക്‌സീൻ പൗരന്മാരുടെ സമ്മതം പോലും ഇല്ലാതെ കുത്തിവെച്ചതായാണ് റിപ്പോർട്ട്. വാക്‌സീൻ ഡോസ് കുത്തിവയ്ക്കപ്പെട്ടവർ 'വെളിപ്പെടുത്താതിരിക്കൽ കരാറിൽ' ഒപ്പിട്ടിട്ടുണ്ടെന്നും അതിനാൽ മാധ്യമങ്ങളോടു തുറന്നു സംസാരിക്കാൻ അവർക്കു സാധിക്കുന്നില്ലെന്നും വാർത്താ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ കമ്പനികളിലെ ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, വാക്‌സീൻ കമ്പനി ജീവനക്കാർ, അദ്ധ്യാപകർ എന്നിവരിലെ ഹൈ റിസ്‌ക് ഗണത്തിലുള്ളവർക്കാണു അടിയന്തര പ്രാധാന്യത്തിൽ വാക്‌സീൻ ഡോസ് നൽകിയത്. ജൂലൈയിൽ തുടങ്ങിയ വാക്‌സീൻ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുണ്ടെന്ന വാദത്തിൽ തൂങ്ങിയാണു ചൈന വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. അടിയന്തര ഘട്ടത്തിൽ രാജ്യത്തിന്റെ അധികാര പരിധിക്കുള്ളിൽ ആരോഗ്യ ഉൽപനങ്ങൾക്ക് അതതു രാഷ്ട്രങ്ങൾക്കുതന്നെ അനുമതി നൽകാമെന്നു ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞിരുന്നു.

ജനങ്ങളുടെ ജീവൻ പണയം വച്ചുള്ള വാക്‌സീൻ പരീക്ഷണത്തിന് ഈ പരാമർശമാണോ ചൈനയെ പ്രേരിപ്പിച്ചത് എന്നതിലും മറുപടിയില്ല. 11 വാക്‌സീനുകളാണ് ചൈനയിൽ ക്ലിനിക്കൽ ട്രയലിലുള്ളത്. ഇതിൽ നാലെണ്ണം മൂന്നാമത്തെയും അവസാനത്തേതുമായ ഘട്ടത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP