Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ വിഡ്ഢിത്തം നിങ്ങളെ രക്ഷിക്കട്ടേ; ഒരു രോഗവുമില്ലാത്ത ഞാൻ ഇനി ജീവിച്ചിരിക്കുമോ എന്നറിയില്ല; കോവിഡ് പച്ചക്കള്ളമെന്നു പറഞ്ഞു നടന്ന യുവാവ് ലണ്ടനിലെ ആശുപത്രി കിടക്കയിൽ കിടന്നു നിലവിളിക്കുന്ന കഥ

എന്റെ വിഡ്ഢിത്തം നിങ്ങളെ രക്ഷിക്കട്ടേ; ഒരു രോഗവുമില്ലാത്ത ഞാൻ ഇനി ജീവിച്ചിരിക്കുമോ എന്നറിയില്ല; കോവിഡ് പച്ചക്കള്ളമെന്നു പറഞ്ഞു നടന്ന യുവാവ് ലണ്ടനിലെ ആശുപത്രി കിടക്കയിൽ കിടന്നു നിലവിളിക്കുന്ന കഥ

സ്വന്തം ലേഖകൻ

കോവിഡ് വൈറസിനെ പുച്ഛിച്ചു തള്ളി തെറി വിളിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ബ്രിട്ടീഷ് യുവാവ് ഇപ്പോൾ ആശുപത്രിയിൽ രോഗക്കിടക്കയിലാണ്. കോവിഡ് ബാധിച്ചു തന്നെയാണ് യുവാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ക്രിസ് ഗ്രെയ്ലി എന്ന 29 വയസുകാരനാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. തന്നെ കോറോണയൊന്നും പിടികൂടില്ലെന്നാണ് കരുതിയതെന്ന് അദ്ദേഹം പുറത്തു വിട്ട വീഡിയോയിൽ പറയുന്നു.

ഓക്സിജൻ മാസ്‌ക് ധരിച്ചു ഹെർട്ട്ഫോർഡ്ഷെയറിലെ വാട്ഫോർഡിലുള്ള ഹോസ്പിറ്റൽ ബെഡിൽ കിടന്നുകൊണ്ടാണ് താൻ പുച്ഛിച്ചു തള്ളിയ കോവിഡ് വൈറസ് തന്നെയും കീഴ്പ്പെടുത്തുകയാണെന്ന വീഡിയോ അദ്ദേഹം പുറത്തു വിട്ടത്. അദ്ദേഹത്തിന് ആരോഗ്യപരമായി മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കോവിഡ് വൈറസ് ബാധിച്ച പ്രശ്നം മാത്രമെയുള്ളൂവെന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

അതേസമയംസ ഇപ്പോൾ, തന്റെ വീഡിയോയിൽ, താൻ രോഗ മുക്തി നേടി തിരിച്ചു വരുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും തന്നെപ്പോലെ തന്നെ തെറ്റ് ചെയ്യരുതെന്നു മറ്റ് ചെറുപ്പക്കാർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ക്രിസ് പറയുന്നു. തനിക്ക് രോഗമൊന്നും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിൽ മാസ്‌ക് ധരിക്കാതെ നടന്നു. സ്പെയിനിലെ ടെനറിഫിയിൽ നിന്നുമാണ് തനിക്ക് രോഗം ബാധിച്ചതെന്നും ക്രിസ് കൂട്ടിച്ചേർക്കുന്നു.

അതിനുള്ള ശിക്ഷ താനിപ്പോൾ അനുഭവിക്കുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തനിക്കില്ല. എങ്കിലും എന്നെപ്പോലെ ആരും തെറ്റുകൾ ചെയ്യുവാൻ താനിപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു. 'ഇപ്പോൾ ഞാൻ തീവ്രപരിചരണ വിഭാഗത്തിലാണ്, കൂടുതൽ ചികിത്സ ലഭിക്കാൻ കാത്തിരിക്കുകയാണ്. ഞാൻ തിരിച്ചു വരുമോ എന്നറിയില്ലെന്നും അദ്ദേഹം പറയുന്നു.

'അതിനാലാണ്, ഈ സന്ദേശം പുറത്തു വിടുന്നത്. ആർക്കും സംഭവിക്കാനിടയുള്ളതിനാൽ നിങ്ങൾ എന്റെ അനുഭവം ഗൗരവത്തിൽ എടുക്കണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ക്രിസ് പറയുന്നു. ഇന്നലെയാണ് വീഡിയോ റെക്കോർഡു ചെയ്തു പുറത്തു വിട്ടത്. കഴിഞ്ഞ ആഴ്ച കാനറി ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കവേയാണ് തനിക്ക് വൈറസ് പിടിപെട്ടതെന്ന് ക്രിസ് വിശദീകരിച്ചു.

തുടർന്ന്, മൂന്നു ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയും അക്യൂട്ട് ന്യുമോണിയയും കണ്ടെത്തിയത്. അവധിക്കാല ദിവസങ്ങളിലെല്ലാം ഞാൻ രോഗിയായിരുന്നു. എന്റെ രുചി, മണം എന്നിവ നഷ്ടപ്പെടുകയും പനിയും ഉണ്ടായിരുന്നുവെന്ന് ക്രിസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും സ്ഥിതി വഷളായി. ടെസ്റ്റുകൾക്കും സ്‌കാനുകൾക്കുമായി ഞായറാഴ്ച രാവിലെ എന്നെ കൊണ്ടുപോവുകയും കുഴപ്പമില്ലെന്ന് കരുതി ഞായറാഴ്ച രാത്രി വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെ ഒരു കോവിഡ് വാർഡിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP