Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരരെ തള്ളിപ്പറയാതെ ബ്രിട്ടനിലേക്ക് മടങ്ങാൻ ശ്രമിച്ച ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്തു; മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ 19 കാരിക്ക് ഇനി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ജീവിതം തുടരാം; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ജിഹാദി വിധവയുടെ വീട്ടുകാർ

ഭീകരരെ തള്ളിപ്പറയാതെ ബ്രിട്ടനിലേക്ക് മടങ്ങാൻ ശ്രമിച്ച ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്തു; മൂന്ന്  കുട്ടികൾക്ക് ജന്മം നൽകിയ 19 കാരിക്ക് ഇനി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ജീവിതം തുടരാം; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ജിഹാദി വിധവയുടെ വീട്ടുകാർ

2015ൽ സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്ന് ഭീകരനെ വിവാഹം കഴിച്ച 19കാരിയായ ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത് ഹോം സെക്രട്ടറി സാജിദ് ജാവിദ് രംഗത്തെത്തി. ഭീകരതയെ തള്ളിപ്പറയാതെ ബ്രിട്ടന്റെ മണ്ണിലേക്ക് തിരിച്ച് വരാൻ ശ്രമിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലായി ബീഗം വാർത്തകളിൽ നിറഞ്ഞിരുന്നു. ഹോം ഓഫീസിന്റെ പുതിയ തീരുമാനത്തോടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ 19 കാരിക്ക് ഇനി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ സ്ഥിരമായി ജീവിതം തുടരാം. എന്നാൽ ഹോം സെക്രട്ടറിയുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ജിഹാദി വിധവയുടെ വീട്ടുകാർ പ്രതികരിച്ചു.

ഇന്നലെയാണ് ഹോം സെക്രട്ടറി ഈ നിർണായക തീരുമാനമെടുത്തിരിക്കുന്നത്. 19കാരിയായ ഈ പെൺകുട്ടിയുടെ പൗരത്വം റദ്ദ് ചെയ്ത വിവരം കുടുംബത്തിലേക്ക് കത്തയച്ചാണ് ഹോം സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ കുടുംബം അപ്പീലിന് പോകുമെന്നാണ് ഫാമിലി ലോയൽ സ്ഥിരീകരിച്ചിരിക്കുന്നത്. ബീഗം യുകെയിൽ പ്രവേശിക്കുന്നത് സ്ഥിരമായി നിരോധിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുവെന്ന് ഈ കത്തിൽ ജാവിദ് പ്രത്യേകം എടുത്ത് കാട്ടുന്നുണ്ട്. ഈസ്റ്റ് ലണ്ടനിലെ വീട്ടിൽ നിന്നായിരുന്നു 2015ൽ രണ്ട് സ്‌കൂൾ സൂഹൃത്തുക്കൾക്കൊപ്പം ബീഗം സിറിയയിലേക്ക് കടന്ന് കളഞ്ഞ് ഐസിസിൽ ചേർന്നത്.

ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയ നടപടിയിൽ നിരാശരായെന്നാണ് ജിഹാദി യുവതിയുടെ സോളിസിറ്ററായ ടാസ്നിമെ അകുൻജീ പ്രതികരിച്ചിരിക്കുന്നത്. ബ്രിട്ടനിലേതിനെ പുറമെ ബംഗ്ലാദേശിലെ പൗരത്വം കൂടിയുള്ള ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫീസിസ് സാധിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതായത് ഇതിലൂടെ ബീഗം പൗരത്വമില്ലാത്ത ആളായി മാറാത്തതിനാലാണിത്. ഐസിസിൽ ചേരാൻ പോയ ഷാമിമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയെന്ന് കുടുംബത്തെ അറിയിക്കുന്ന വിധത്തിലാണ് കത്തയച്ചിരിക്കുന്നത്.

ഈ തീരുമാനത്തിനെതിരെ ലഭ്യമായ എല്ലാ നിയമവഴികളും തേടുമെന്നാണ് സോളിസിറ്ററായ ടാസ്നിമെ അകുൻജീ ആവർത്തിക്കുന്നത്. ഐസിസ് പോലുള്ള ഭീകരസംഘടനകളിൽ അംഗങ്ങളായ ബ്രിട്ടീഷുകാർക്ക് ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനുള്ള നിയമപരമായ അവകാശമുണ്ടെന്ന് കഴിഞ്ഞ ആഴ്ചയായിരുന്നു എംഐ6 ചീഫ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ബീഗത്തിന് ഇരട്ടപൗരത്വമുള്ളതിനാൽ ഇതിൽ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി ഈ അവകാശം എടുത്ത് കളയാനാവുമെന്നാണ് ഹോം ഓഫീസ് വാദിക്കുന്നത്. ബീഗത്തിന്റെ പ്രശ്നത്തിൽ പൗരത്വം റദ്ദ് ചെയ്താൽ പൗരത്വമില്ലാത്തയാൾ അഥവാ ' സ്റ്റേറ്റ്ലെസ്' എന്ന അവസ്ഥയൊന്നും വരാത്തതിനാൽ നിയമതടസങ്ങളില്ലെന്നും ഹോം ഓഫീസ് വാദിക്കുന്നു.

എന്നാൽ ഹോം ഓഫീസ് പറയുന്നത് പോലെ ബീഗത്തിന് ബ്രിട്ടന്റെ പൗരത്വത്തിന് പുറമെ ബംഗ്ലാദേശ് പൗരത്വവുമുണ്ടെന്ന വാദം കുടുംബത്തിന്റെ സോളിസിറ്റർ നിഷേധിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ നന്മയ്ക്ക് ദോഷകരമായി വർത്തിക്കുന്നവർ ഇരട്ടപൗരത്വമുള്ളവരാണെങ്കിൽ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാമെന്നാണ് 2017ലെ ഗവൺമെന്റ് ഗൈഡൻസ് പ്രസ്താവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആളുകൾ സ്റ്റേറ്റ്ലെസ് ആകാത്തതിനാൽ ഇതിന് തടസങ്ങളൊന്നുമില്ലെന്നും ഇത് അടിവരയിടുന്നു. വ്യക്തിപരമായ കേസുകളെ പറ്റി താൻ ചർച്ച ചെയ്യാറില്ലെന്നും എന്നാൽ ഹോം ഓഫീസ് ആരെയും സ്റ്റേറ്റ്ലെസാക്കില്ലെന്നുമാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഏതാണ്ട് നൂറോളം പേരുടെ ബ്രിട്ടീഷ് പൗരത്വം ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ബീഗത്തിന് കഴിഞ്ഞ ശനിയാഴ്ച ജനിച്ചിരിക്കുന്ന ആൺകുട്ടിയുടെ കാര്യത്തിൽ ഹോം ഓഫീസ് എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. ഈ കുട്ടിയുടെ അമ്മയുടെ പൗരത്വം റദ്ദാക്കാത്ത അവസരത്തിലാണ് കുട്ടി ജനിച്ചിരിക്കുന്നതെന്നതാണ് ഇക്കാര്യത്തിൽ അവ്യക്തതയുണ്ടായിരിക്കുന്നത്. ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടും ബീഗം ഐസിസ് നടത്തിയ മനുഷ്യത്വരഹിതമായ കൊലകളെയും ആക്രമണങ്ങളെയും ന്യായീകരിക്കുന്ന നിലപാടായിരുന്നു കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പിറന്ന മകന് ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക് യുദ്ധലോകത്തിന്റെ പേരായ ജെറാഹ് എന്നാണ് ബീഗം നാമകരണം ചെയ്തിരിക്കുന്നത്.

സിറിയയിലെത്തിയ ഉടൻ ഡച്ചുകാരനായ ജിഹാദിയെ ബീഗം വിവാഹം കഴിച്ചിരുന്നു. തുടർന്ന് പോരാട്ടത്തിൽ അയാൾ കൊല്ലപ്പെടുകയായിരുന്നു. നോർത്തേൺ സിറിയിലെ കുർദിഷുകളുടെ നിയന്ത്രണത്തിലുള്ള ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ബീഗത്തെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP