Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി മുഴുവൻ നിലയ്ക്കാത്ത മഞ്ഞ് പെയ്തു; ലണ്ടൻ നഗരമടക്കം തെക്കൻ ഇംഗ്ലണ്ട് അപ്പാടെ നിശ്ചലമായി; താപനില മൈനസ് 14 വരെ താണു; ട്രെയിനുകളും വിമാനങ്ങളും പലതും റദ്ദുചെയ്തു; ബ്രിട്ടണിൽ ആയിരങ്ങൾ കൊടുംതണുപ്പിൽ കുടുങ്ങിക്കിടക്കുന്നു

രാത്രി മുഴുവൻ നിലയ്ക്കാത്ത മഞ്ഞ് പെയ്തു; ലണ്ടൻ നഗരമടക്കം തെക്കൻ ഇംഗ്ലണ്ട് അപ്പാടെ നിശ്ചലമായി; താപനില മൈനസ് 14 വരെ താണു; ട്രെയിനുകളും വിമാനങ്ങളും പലതും റദ്ദുചെയ്തു; ബ്രിട്ടണിൽ ആയിരങ്ങൾ കൊടുംതണുപ്പിൽ കുടുങ്ങിക്കിടക്കുന്നു

ണുപ്പ് കൂടുതൽ ശക്തിപ്രാപിച്ചതോടെ ബ്രിട്ടനിലെമ്പാടും ജീവിതം നിശ്ചലമായ അവസ്ഥയാണ്. ട്രെയിനുകളും വിമാന സർവീസുകളും പലതു മുടങ്ങിയതും റോഡ് യാത്രക്കാർ വഴിയിൽ കുടുങ്ങിയതും ആയിരങ്ങളെ പെരുവഴിയിലാക്കി. കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും ജീവിതം കൂടുതൽ ദുഷ്‌കരമാക്കിയിരിക്കുകയാണ്. ജീവനുഭീഷണിയുള്ള അവസ്ഥയിലേക്ക് അതിശൈത്യം മാറിയതോടെ, മെറ്റ് ഓഫീസ് ലണ്ടനടക്കമുള്ള തെക്കൻ ഇംഗ്ലണ്ടിലും വെയ്ൽസിലും ആംബർ വാണിങ് പുറപ്പെടുവിച്ചു. ഉയർന്ന പ്രദേശങ്ങളിലുണ്ടാകുന്ന തരത്തിലുള്ള മഞ്ഞുവീഴ്ചയാണ് ലണ്ടനുൾ്‌പ്പെടെയുള്ള സ്ഥലങ്ങളിലും.

രാത്രി ഒമ്പതിനുമുമ്പ് വീട്ടിലെത്താൻ ശ്രമിക്കണമെന്ന് യാത്രക്കാരോട് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനും നെറ്റ്‌വർക്ക് റെയിലും അഭ്യർത്ഥിച്ചു. ഗതാഗതം ഏറെക്കുറെ അസാധ്യമായ നിലയിൽ മഞ്ഞുവീഴ്ച ശക്തമായതിനെത്തുടർന്നാണിത്. കോൺവാളിന് സമീപം ടെംപിളിൽ എ30-യിൽ മാത്രം ഇരുനൂറോളം വാഹനങ്ങളാണ് കുടുങ്ങിയത്. ദുസ്വപ്‌നം പോലെയാണ് പെരുവഴിയിൽ കുടുങ്ങിയത് അനുഭവപ്പെട്ടതെന്ന് എ30-യിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടിവന്ന ഡൊമിനിക് ബട്ടൺ പറഞ്ഞു.

റോഡിൽ തെന്നുന്ന അവസ്ഥയായതിനാൽ കരുതലോടെ വേണം യാത്രയെന്ന് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ അതിജാഗ്രതയോടെ വളരെ പതുക്കെമാത്രമാണ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ 20 മൈൽ വേഗത്തിലാണ് യാത്ര ചെയ്യാനായതെന്ന് ഡൊമിനിക് ബട്ടൺ പറഞ്ഞു. പ്രതീക്ഷിച്ച സമയം പിന്നിട്ട് മണിക്കൂറുകളായിട്ടും ബന്ധുക്കളെ കാണാതെ സഹായമഭ്യർഥിച്ച് നിരവധി പേർ വിളിച്ചതായി അധികൃതർ പറഞ്ഞു. റോഡ് വൃത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്നായിരുന്നു പ്രധാനമായും അവർ അഭ്യർത്ഥിച്ചത്.

എ30-യിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതൽ വാഹനങ്ങൾ കുടുങ്ങിക്കടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം നടത്തുന്നതായി ചീഫ് ഇൻസ്‌പെക്ടർ അഡ്രിയാൻ ലീസ്‌ക് പറഞ്ഞു. ഡെവൺ, കോൺവാൾ, ഡോർസെറ്റ് എന്നിവിടങ്ങളിലെ ട്രാഫിക് പൊലീസിന്റെ ചുമതലയുള്ളയാളാണ് അഡ്രിയാൻ. വാഹനങ്ങളിലുണ്ടായിരുന്നവരും അടിയന്തര ശുശ്രൂഷ വേണ്ടവരെ കണ്ടെത്തി അവരെ പരിചരിക്കാൻ തയ്യാറായി.

എട്ടുമണിക്കൂറോളമാണ് എ30-യിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. കുട്ടികളും പ്രായമായവരുമായി യാത്രചെയ്യുന്നവരെ കണ്ടെത്തി അവരെ കടത്തിവിടുന്നതിനാണ് പൊലീസ് പ്രഥമ പരിഗണന നൽകിയത്. ലണ്ടനും ഈസ്റ്റ് ഡെവണിലെ ഹോണിറ്റണിനും മധ്യേയുള്ള റോഡിൽ സമയം പോകെ തിരക്കേറിവരികയും ചെയ്തു. രാത്രി മുഴുവൻ കൊടുംമഞ്ഞത്ത് കുടുങ്ങിക്കിടക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു പലരും. റോഡിലൂടെ ഗതാഗതം കഴിയുന്നത്ര ഒഴിവാക്കണമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കിഴക്കുഭാഗത്തേക്കാണ് മഞ്ഞുവീഴ്ച സഞ്ചരിക്കുന്നതെന്നാണ് വിലയിരുത്തൽ. വിൽറ്റ്ഷയർ, ഹാംഷയർ, സസക്‌സ്, കെന്റ് എന്നിവിടങ്ങളിലൂടെ ഇപ്പോൾ ലണ്ടനിലെത്തിയിരിക്കുകയാണ് മഞ്ഞുവീഴ്ച. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്താറുള്ള അബർഡീൻഷയറിലാണ് വ്യാഴാഴ്ച വൈകിട്ട് കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് 14.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ താപനില. 20012-നുശേഷം ബ്രിട്ടനിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.

റോഡ് യാത്രയ്ക്കുപുറമെ റെയിൽ, വ്യോമ ഗതാഗതവും ഏറെക്കുറെ തടസ്സപ്പെട്ട നിലയിലാണ്. പല റൂട്ടുകളിലും ഒട്ടേറെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. വൈദ്യുതി തടസ്സവും സർവീസുകൾ മുടങ്ങാനിടയാക്കി. ഹീത്രൂ എയർപോർട്ടിൽനിന്നുള്ള ചെറിയ സർവീസുകൾ പലതും ബ്രിട്ടീഷ് എയർവേയ്‌സും റദ്ദാക്കി. റോഡിൽ വാഹനാപകടങ്ങളും ഏറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീഗനിൽ ജങ്ഷൻ 25-നും 26-നും മധ്യേ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ബിസിനസ് സ്ഥാപനങ്ങളും വിദ്യാലയങ്ങളുമൊക്കെ പ്രവർത്തനം തടസ്സപ്പെട്ട നിലയിലാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിലും മാർച്ചിലുമായി ഉണ്ടായ അതിശൈത്യം സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ബില്യൺ പൗണ്ടിന്റെ നഷ്ടമാണുണ്ടാക്കിയത്. ഇക്കുറി നഷ്ടം അതിലുമേറുമെന്നാണ് കണക്കാക്കുന്നത്. ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവർത്തനം ഇന്നലെ നേരത്തെ അവസാനിപ്പിച്ചിരുന്നു. രണ്ടുമണിക്കൂറിനിടെ മൂന്നിഞ്ചോളം കനത്തിൽ മഞ്ഞുവീഴാൻ തുടങ്ങിയതോടെയാണിത്. തുടർന്നായിരുന്നു അതിശൈത്യം ബ്രിട്ടനെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP