Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയുടെ മിഡ് വെസ്റ്റ് സംസ്ഥാനങ്ങളിൽ താപനില മൈനസ് 42 വരെ എത്തി; നദികളും തടാകങ്ങളും ഉറഞ്ഞ കരയായി; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തു; അനേകം പേർ മരണത്തിന് കീഴടങ്ങി; ഷിക്കാഗോയിൽ ജനജീവിതം താറുമാറായി

അമേരിക്കയുടെ മിഡ് വെസ്റ്റ് സംസ്ഥാനങ്ങളിൽ താപനില മൈനസ് 42 വരെ എത്തി; നദികളും തടാകങ്ങളും ഉറഞ്ഞ കരയായി; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തു; അനേകം പേർ മരണത്തിന് കീഴടങ്ങി; ഷിക്കാഗോയിൽ ജനജീവിതം താറുമാറായി

ടുത്ത ശൈത്യം യുഎസിൽ അപകടരമായ കാലാവസ്ഥയുണ്ടാക്കിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം അമേരിക്കയുടെ മിഡ് വെസ്റ്റ് സംസ്ഥാനങ്ങളിൽ താപനില മൈനസ് 42 വരെ എത്തിയിരിക്കുകയാണ്. തൽഫലമായി നദികളും തടാകങ്ങളും ഉറഞ്ഞ കരയായിത്തീർന്നിട്ടുമുണ്ട്.

പ്രതികൂലമായ കാലാവസ്ഥയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തത് പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാഴ്‌ത്തിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയിൽ പിടിച്ച് നിൽക്കാനാവാതെ രാജ്യമാകമാനം അനേകം പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഷിക്കാഗോയിൽ ജനജീവിതം താറുമാറായിരിക്കുകയാണ്.

താപനില മൈനസ് 41 ഡിഗ്രി സെൽഷ്യസിന് താഴോട്ട് പോയതിനെ തുടർന്ന് മിഡ് വെസ്റ്റിൽ ഏഴ് പേരാണ് മരിച്ചിരിക്കുന്നത്. മൊത്തത്തിൽ 2500 വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയിൽ പ്രവർത്തിക്കാനാവാത്തതിനാൽ പോസ്റ്റൽ സർവീസും പ്രവർത്തനം നിർത്തി വച്ചിട്ടുണ്ട്. മിച്ചിഗെനിലെ ഹെൽ എന്ന ടൗൺ പൂർണമായും തണുത്തുറഞ്ഞ നിലയിലാണ്. രാത്രിയിലെ താഴ്ന്ന താപനിലയിൽ പിടിച്ച് നിൽക്കാനാവാതെ മിച്ചിഗനിലെ ഡെട്രോയ്റ്റിൽ രണ്ട് പേരെ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മറ്റ് അഞ്ച് പേർ ഈ ആഴ്ചയുടെ ആദ്യമാണ് കടുത്ത മഞ്ഞ് കാറ്റ് കാരണം മിഡ് വെസ്റ്റിൽ മരിച്ചിരിക്കുന്നത്.

മിന്നസോട്ടയിലെ പാർക്ക് റാപിഡ്സിൽ താപനില മൈനസ് 41 ഡിഗ്രിക്ക് താഴോട്ട് പോയിരുന്നു. എന്നാൽ നോർത്ത് ഡെക്കോട്ടയിലെ ഫാർഗോയിൽ താപനില ബുധനാഴ്ച മൈനസ് 35 ഡിഗ്രിക്ക് താഴോട്ട് പോയിരുന്നു. ഷിക്കാഗോയിൽ താപനില ഇനിയും താഴോട്ട് പോകുമെന്നും തൽഫലമായി ഈ നഗരം അലാസ്‌കയിലെ മറ്റേത് പ്രദേശത്തേക്കാളും തണുത്തതായിത്തീരുബമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച നിരവധി മിഡ് വെസ്റ്റ് സ്റ്റേറ്റുകളിൽ യുഎസ് പോസ്റ്റൽ സർവീസ് സേവനം നിർത്തി വച്ചിരുന്നു.

ഈ ആഴ്ച മുന്നോട്ട് പോകുന്തോറും താപനില ജീവന് കൂടുതൽ ഭീഷണി ഉയർത്തുന്ന വിധത്തിൽ താണ് കൊണ്ടിരിക്കുന്നുവെന്നാണ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്. ഈ തണുപ്പിൽ പുറത്തിറങ്ങുമ്പോൾ ആഴത്തിൽ ശ്വസിക്കണമെന്നും അല്ലെങ്കിൽ ഹൈപോതെർമിയയെ കരുതണമെന്നും ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകുന്നു. പ്രധാനപ്പെട്ട വിന്റർ കാറ്റായ ജേയ്ഡെന്റെ ചിറകിലേറിയാണ് പോളാർ വെർടെക്സ് മിഡ് വെസ്റ്റിലെത്തിയിരിക്കുന്നത്.

തണുത്തുറയുന്ന കാലാവസ്ഥ ഇന്നലെ രാത്രി ജീവന് കടുത്ത ഭീഷണിയുണ്ടാക്കുമെന്ന് ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിരുന്നു. ബുധനാഴ്ച വൈകുന്നേരം മിഡ് വെസ്റ്റിന്റെ ഭാഗങ്ങളിലെ താപനില ഇടിയുകതയും അന്റാർട്ടിക്കയേക്കാൾ തണുപ്പേറിയതാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP