Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17കാരനെ നിസാര തർക്കത്തിൽ കുത്തിക്കൊന്നത് മൂന്ന് കൗമാരക്കാർ; വിവരമറിഞ്ഞോടിയെത്തിയ മാതാപിതാക്കളെ മൃതദേഹത്തിന് അടുത്തയക്കാതെ പൊലീസ്; ലണ്ടൻ കൊലപാതകങ്ങളുടെ തലസ്ഥാനമാകുമ്പോൾ

17കാരനെ നിസാര തർക്കത്തിൽ കുത്തിക്കൊന്നത് മൂന്ന് കൗമാരക്കാർ; വിവരമറിഞ്ഞോടിയെത്തിയ മാതാപിതാക്കളെ മൃതദേഹത്തിന് അടുത്തയക്കാതെ പൊലീസ്; ലണ്ടൻ കൊലപാതകങ്ങളുടെ തലസ്ഥാനമാകുമ്പോൾ

ചൊവ്വാഴ്ച വൈകുന്നേരം നോർത്ത് ലണ്ടനിലെ ഇസ്ലിങ്ടണിൽ കത്തിക്കുത്തേറ്റ് മരിച്ച 17കാരൻ നദിം ബിൽഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. നിസാരകാര്യത്തിനുള്ള തർക്കത്തെ തുടർന്നാണ് മൂന്ന് കൗമാരക്കാർ നദിമിനെ വകവരുത്തിയതെന്നും നിരവധി കുത്തുകളേറ്റാണ് ഈ ടീനേജർ കൊല്ലപ്പെട്ടതെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മകന് എന്തോ ആപത്ത് പറ്റിയെന്നറിഞ്ഞ് ഓടിയെത്തിയ നദിമിന്റെ മാതാപിതാക്കളെ പൊലീസ് മൃതദേഹത്തിന് അടുത്തേക്ക് അയച്ചില്ലെന്നും റിപ്പോർട്ടുണ്ട്. 2019ൽ ഇത്രയും ദിവസങ്ങൾ മാത്രം തികയുന്നതിനിടെ എട്ട് പേർ കൊല ചെയ്യപ്പെട്ട് ലണ്ടൻ വീണ്ടും കൊലപാതകങ്ങളുടെ തലസ്ഥാനമായി നിലകൊള്ളുകയാണ്.

കൗമാരക്കാരുടെ സംഘവുമായുള്ള ഏറ്റ് മുട്ടലിനെ തുടർന്ന് റാംബോ നൈഫിന്റെ കുത്തേറ്റാണ് നദിം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് 16ഉം 17ഉം 18ഉം വയസുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.ഇസ്ലിങ്ടണിലെ തന്റെ വീടിന് വളരെ അടുത്തുള്ള തെരുവിൽ വച്ചാണ് നദിം കുത്തേറ്റ് മരിച്ചിരിക്കുന്നത്. കുത്തേറ്റ ഈ കൗമാരക്കാരൻ അടുത്തുള്ള ഷോപ്പിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പേവ്മെന്റിൽ മരിച്ച് വീഴുകയായിരുന്നു. ആംബുലൻസ് എത്തുന്നതിന് മുമ്പ് നദിമിന്റെ ജീവൻ രക്ഷിക്കാനായി മറ്റ് മൂന്ന് പേർ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.

നദിമിന് കുത്തേറ്റ വിവരം ചില സുഹൃത്തുക്കൾ വീട്ടിൽ അറിയിച്ചതിനെ തുടർന്നായിരുന്നു ഈ കൗമാരക്കാരന്റെ മാതാപിതാക്കൾ മകനെ ഒരു നോക്ക് കാണാനായി തെരുവിലേക്കോടിയത്. എന്നാൽ പൊലീസ് ഇവരെ വഴിയിൽ വച്ച് തടഞ്ഞ് വയ്ക്കുകയായിരുന്നു. തങ്ങളുടെ മകന്റെ മൃതദേഹം മഴയിൽ ടാർപോളിന് കീഴിൽ കിടക്കുമ്പോൾ മാതാപിതാക്കളെ ഏതാനും വാര അകലെ പൊലീസ് തടഞ്ഞ് നിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.കുത്തേറ്റ് വീണ നദിമിന് ബെൻ ലിൻച് എന്ന 18കാരനായ ലൈഫ്ഗാർഡായിരുന്നു ഫസ്റ്റ്എയ്ഡ് നൽകിയിരുന്നത്.

ആളുകൾ കരയുന്ന ശബ്ദം കേട്ടാണ് താൻ ഓടിപ്പോയി നോക്കിയതെന്നും അപ്പോൾ പേവ്മെന്റിൽ നദിം രക്തത്തിൽ കുതിർന്ന് പിടയുകയായിരുന്നുവെന്നും ബെൻ വെളിപ്പെടുത്തുന്നു. നദിമിന് കുത്തേറ്റ് ഏതാണ്ട് ഒരു മണിക്കൂറിനകം അച്ഛനമ്മമാർ ഓടിയെത്തിയിരുന്നുവെന്നും എന്നാൽ അവരെ മൃതദേഹം കാണിക്കാതെ അൽപം അകലെ പൊലീസ് തടഞ്ഞ് നിർത്തുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷിയായ ക്രിസ്റ്റഫർ ചേംബേർസ് റസൽ വെളിപ്പെടുത്തുന്നത്.

തന്റെ മകന്റെ നെഞ്ചിന് വലിയ കത്തി കൊണ്ട് കുത്തേറ്റിരുന്നുവെന്നാണ് പിതാവായ നസ്രെത്ത് വെളിപ്പെടുത്തുന്നത്. തന്റെ പ്രതീക്ഷയായിരുന്നു ഈ മകനെന്നും നദീമിന് എന്തോ ആപത്ത് പറ്റിയെന്ന് തന്റെ ഭാര്യ ഫോൺ വിളിച്ച് പറഞ്ഞതിനെ തുടർന്ന് താൻ കുതിച്ചെത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP