Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താപനില മൈനസ് 11 വരെ താഴ്ന്നു; പുകമഞ്ഞ് മൂലം കാഴ്ച മറയുന്നു; വിമാനങ്ങളും ട്രെയിനുകളും മുടങ്ങി; പല സ്‌കൂളുകളും തുറന്നില്ല; മഞ്ഞുമഴയുടെ ഭീകരത തിരിച്ചറിഞ്ഞ് ബ്രിട്ടൻ

താപനില മൈനസ് 11 വരെ താഴ്ന്നു; പുകമഞ്ഞ് മൂലം കാഴ്ച മറയുന്നു; വിമാനങ്ങളും ട്രെയിനുകളും മുടങ്ങി; പല സ്‌കൂളുകളും തുറന്നില്ല; മഞ്ഞുമഴയുടെ ഭീകരത തിരിച്ചറിഞ്ഞ് ബ്രിട്ടൻ

യുകെയിലെ കാലാവസ്ഥ അനുദിനം വഷളായി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. നിലവിലുള്ള ഏറ്റവും താഴ്ന്ന റെക്കോർഡ് താപനിലയായ മൈനസ് 10.8 ഡിഗ്രി ചിലയിടങ്ങളിൽ മൈനസ് 11 ഡിഗ്രി സെൽഷ്യലേക്ക് കടന്നുവെന്നും റിപ്പോർട്ടുകളുണ്ട്.മിക്കയിടങ്ങളിലും പുകമഞ്ഞ് മൂലം കാഴ്ച മങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ മുന്നോട്ടുള്ള കാഴ്ച അസാധ്യമായിരിക്കുന്നതിനാൽ നിരവധി വിമാനങ്ങളും ട്രെയിനുകളും മുടങ്ങിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയാൽ രാജ്യത്തെ നിരവധി സ്‌കൂളുകൾ തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. മഞ്ഞ് മഴയുടെ ഭീകരത ഇപ്പോൾ ബ്രിട്ടൻ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഇന്ന് രാജ്യമാകമാനമെനത്തുന്ന വെതർ സിസ്റ്റം കാലാവസ്ഥയെ ഇനിയും കടുത്തതാക്കുമെന്നും മുന്നറിയിപ്പുണ്ട്. യുകെയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ കടുത്ത മഞ്ഞും ഐസും വീഴുമെന്ന യെല്ലോ വാണിംഗുകൾ ഉയർത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ 10 സെന്റീമീറ്ററോളം മഞ്ഞ് വീഴുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. രാത്രിയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഏറ്റവും താഴ്ന്ന താപനില മൈനസ് 6.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് സ്‌കോട്ടിഷ് ഹൈലൻഡ്സിലെ അഓനാക് മോറിലായിരുന്നു. ഈ ഒരു സാഹചര്യത്തിൽ മിക്ക റോഡുകളിലൂടെയുമുള്ള സഞ്ചാരം കടുത്ത അപകടസാധ്യതയുണ്ടാക്കുന്നതായിത്തീർന്നിരിക്കുന്നുവെന്നും അതിനാൽ അത്യാവശ്യമാണെങ്കിൽ മാത്രമേ യാത്രകൾ നിർവഹിക്കാവൂ എന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു.

റൺവേയിൽ കടുത്ത രീതിയിൽ മഞ്ഞ് വീണതിനാൽ ഇന്നലെ ലഞ്ച് ടൈം വരെ വിമാനത്താവളം പ്രവർത്തിച്ചിരുന്നില്ല. ജീവനക്കാർ റൺവേയിൽ മഞ്ഞ് നീക്കാൻ പാടുപെടുകയും ചെയ്തിരുന്നു. ഇതിനിടെ നിരവധി വിമാനങ്ങളിൽ അനേകം യാത്രക്കാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ചില വിമാനങ്ങൾ മറ്റ് എയർപോർട്ടുകളിലേക്ക് തിരിച്ച് വിട്ടതിനെ തുടർന്നും നിരവധി യാത്രക്കാർ നരകിച്ചിരുന്നു. ഇത്തരത്തിലുള്ള അവസ്ഥയെക്കുറിച്ച് യഥാസമയം വിവരങ്ങൾ ലഭ്യമാക്കാത്തതിൽ മാഞ്ചസ്റ്റർ എയർപോർട്ടിനെതിരെ പരാതികൾ ഉന്നയിച്ച് നിരവധി യാത്രക്കാരാണ് മുന്നോട്ട് വന്നിരുന്നത്.

പ്രതികൂലമായ കാലവസ്ഥയെ തുടർന്ന് ലിവർപൂൾ എയർപോർട്ടിലും താൽക്കാലികമായി വിമാന സർവീസ് നിർത്തി വച്ചിരുന്നു. മഞ്ഞിനെക്കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകൾ ഈ എയർപോർട്ടിലും ഉയർത്തിയിരുന്നു. റൺവേ ക്ലീയറാക്കുന്നതിനായി രാത്രിയിലുടനീളം പ്രവർത്തിക്കേണ്ടി വന്നിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മാത്രം പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് 210ൽ അധികം സ്‌കൂളുകളാണ് ഇന്നലെ അടച്ചിടേണ്ടി വന്നിരിക്കുന്നത്. സ്‌കൂളുകളിലേക്കെത്തുന്ന റോഡുകൾ മഞ്ഞ് വീണ് അപകടകരമായ അവസ്ഥയിലായതാണ് മിക്ക സ്‌കൂളുകളും അടയ്ക്കുന്നതിന് കാരണമായിത്തീർന്നത്.

പ്രതികൂലമായ കാലാവസ്ഥ മൂലം നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിക്കാൻ നിർബന്ധിതമായെന്ന് നാഷണൽ റെയിൽ വെളിപ്പെടുത്തിയിരുന്നു. സൗത്ത്ഈസ്റ്റേൺ ഈ മുന്നറിയിപ്പ് നേരത്തെ തന്നെ ഉയർത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച എമർജൻസി ടൈം ടേബിൾ പുറത്തിറക്കുമെന്നും കമ്പനി അറിയിക്കുന്നു. അടിയന്തിര സാഹചര്യങ്ങളെ നേരിടാനായി ആർമി എന്തിനും തയ്യാറായി നിലകൊള്ളുന്നുണ്ട്. എന്നാൽ ഇതുവരെ ആർമിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടില്ല. പ്രതികൂലമായ സാഹചര്യം രൂക്ഷമാകുമ്പോൾ പ്രാദേശിക അധികൃതരെ സഹായിക്കുന്നതിനായി മൂന്ന് ബറ്റാലിയനുകള സജ്ജമാക്കിയിരിക്കുന്നുവെന്നാണ് പ്രതിരോധമന്ത്രാലയും വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP