Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡൊണാൾഡ് ട്രംപ് ഒരാപത്താണ്' ! ഒബാമയുടെ മകൾ മാലിയയുടെ പഴയ ഫേസ്‌ബുക്ക് അക്കൗണ്ടിലെ പോസ്റ്റ് അമ്പരിപ്പിക്കുന്നത്; അച്ഛന്റെ പിൻഗാമിക്കെതിരെയുള്ള മാലിയയുടെ പോസ്റ്റിൽ ലൈക്കടിച്ച് യുഎസ് മുൻ സെനറ്ററുടെ മകളും; ഇരുവരും സുഹൃത്തുക്കളായത് ഒബാമയുടെ ഭരണകാലത്ത് ഒരേ സ്‌കൂളിൽ പഠിച്ചപ്പോൾ

'ഡൊണാൾഡ് ട്രംപ് ഒരാപത്താണ്' ! ഒബാമയുടെ മകൾ മാലിയയുടെ പഴയ ഫേസ്‌ബുക്ക് അക്കൗണ്ടിലെ പോസ്റ്റ് അമ്പരിപ്പിക്കുന്നത്; അച്ഛന്റെ പിൻഗാമിക്കെതിരെയുള്ള മാലിയയുടെ പോസ്റ്റിൽ ലൈക്കടിച്ച് യുഎസ് മുൻ സെനറ്ററുടെ മകളും; ഇരുവരും സുഹൃത്തുക്കളായത് ഒബാമയുടെ ഭരണകാലത്ത് ഒരേ സ്‌കൂളിൽ പഠിച്ചപ്പോൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മകൾ മാലിയയുടെ പഴയ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നമുള്ള പോസ്റ്റാണ് ഇപ്പോൾ ചൂടേറിയ ചർച്ചയായിരിക്കുന്നത്. പ്രസിഡന്റ് ട്രംപ് ഒരാപത്താണ് എന്നുള്ള പോസ്റ്റ് നാളുകൾക്ക് മുൻപേ മാലിയ പങ്കുവയ്ച്ചിരുന്നു. മാത്രമല്ല ഈ പോസ്റ്റ് അമേരിക്കൻ മുൻ സെനറ്ററായ ജോ ബിഡെന്റെ മകൾ ഫിനെഗൻ ബിഡെൻ ലൈക്കടിച്ചിരിക്കുന്നതും വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.

എന്നാൽ ഇതിനു ശേഷം ഈ അക്കൗണ്ട് മാലിയ ഉപയോഗിച്ചിട്ടില്ല. സ്‌കൂൾ കാലയളവിലാണ് ഈ അക്കൗണ്ട് മാലിയ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കോളേജ് വിദ്യാർത്ഥിനിയായ മാലിയ സമൂഹ മാധ്യമങ്ങളിൽ അധികം ഇടപെടുന്നില്ല. കോളേജിൽ ചേരുന്നതിന് മുൻപ് കൂട്ടുകാർക്കൊപ്പം യാത്ര പോയതിന്റെ ചിത്രങ്ങളും മറ്റുമാണ് ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് മാലിയയും ഫിനെഗനും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്.

ഹവാർഡ് റോക്ക് ബാൻഡ് ന്യൂ ദാക്കോട്ടാസ് 'വാക്കിങ് ഓൺ എയറിന് വേണ്ടി അടുത്തിടെ പുറത്തിറക്കിയ സംഗീത വീഡിയോയിൽ മാലിയ ഒബാമ അഭിനയിച്ചത് ഏരെ ശ്രദ്ധ നേടിയ ഒന്നാണ്. നിലവിൽ കൂട്ടുകാരോടൊപ്പം മീഡിയ കമ്പനിയിൽ പങ്കാളിയായ മാലിയക്ക് കോളേജ് വിദ്യഭ്യാസം പൂർത്തിയാക്കിയാൽ വിനോദ വ്യവസായത്തിൽ ശ്രദ്ധ ചെലുത്താനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP