Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിൽ ചരിത്രപരമായ പങ്ക്; മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനേയും ബെഞ്ചമിൻ നെതന്യാഹുവിനേയും സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തു

ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിൽ ചരിത്രപരമായ പങ്ക്; മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനേയും ബെഞ്ചമിൻ നെതന്യാഹുവിനേയും സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അബുദാബി കിരീവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനേയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും നാമനിർദ്ദേശം ചെയ്തു. ഐറിഷ് നൊബേൽ പുരസ്‌കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരേയും നാമനിർദ്ദേശം ചെയ്തത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിൽ ഇരുനേതാക്കളും വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് നൊബേലിന് നാമനിർദ്ദേശം ചെയ്തതെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വടക്കൻ അയർലണ്ടിലെ മുൻ മന്ത്രിയായിരുന്ന ട്രിംബിൾ 1998 -ലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത്. നൊബേൽ പുരസ്‌കാര സമിതിയാണ് നാമനിർദ്ദേശം ലഭിച്ചവരിൽ നിന്ന് ജേതാക്കളെ പ്രഖ്യാപിക്കുക. സെപ്റ്റംബറിലാണ് യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുമായി ഇസ്രയേൽ നയതന്ത്രബന്ധം ബന്ധം പുനഃസ്ഥാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാർ.

ഇസ്രയേലും യുഎഇയും സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാർ ഈ വർഷം ഓഗസ്റ്റ് 13 നാണ് പ്രഖ്യാപിച്ചത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സംയുക്തമായി നടത്തിയതാണ് യുഎഇ-ഇസ്രയേൽ കരാർ.

1977 സെപ്റ്റമ്പർ 17 ക്യാമ്പ് ഡേവിഡ് ഉടമ്പടിയിലുടെ ഈജിപതും ഇസ്രയേലും സമാധന പാതയിലേക്ക് വന്നതിനും, 93ലെ ഓസ്ലോ സമാധാനക്കരാറിനും ശേഷം കണ്ട ഏറ്റവും വലിയ സമാധാന ശ്രമം ആയിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്യാമ്പ് ഡേവിഡ് ഉടമ്പടി അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർറിന്റെ ഓസ്ലോ സമാധാനക്കരാർ ബിൽ ക്ലിന്റന്റെയും തൊപ്പിയിലെ പൊൻ തൂവൽ ആവുകയായിരുന്നെങ്കിൽ ഇവിടെ, നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിനാണ് ഉടമ്പടിയുടെ ക്രഡിറ്റ് പോകുന്നത്.

അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഈജിപ്റ്റിനും ജോർദ്ദാനും മാത്രമേ ഇസ്രയേലുമായി സജീവ ബന്ധമുണ്ടായിരുന്നുള്ളൂ. നോർത്ത് വെസ്റ്റ് ആഫ്രിക്കയിലെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ആയ മൗറിത്താനിയ 1999 ൽ ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും, ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തെ യുദ്ധത്തെ ചൊല്ലി 2009 ൽ ബന്ധം മുറിച്ചിരുന്നു.

എക്കാലവും ഇസ്രയേലുമായി ശണ്ഠകൂടിയിട്ട് യാതൊരു കാര്യവുമില്ലെന്നും നടത്തിയ യുദ്ധങ്ങളിലൊക്കെ ജയിച്ചത് ഈ കൊച്ചു രാഷ്ട്രം ആണെന്നതും ഉള്ള തിരിച്ചിറവ് മാത്രമല്ല, ഇസ്രയേലനെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം കളവാണെന്നും പുതിയ തലമുറ വിശ്വസിക്കുന്നതിന്റെ പ്രതിഫലമാണ് ഈ കരാർ എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ ഇസ്രയേൽ ഒരു സാത്താനോ കൊടുംവില്ലനോ അല്ല എന്ന ധാരണയിലാണ് അറബ് രാഷ്ട്രങ്ങൾ പോലും എത്തുന്നത്.

ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന യഹൂദന്മാരുടെ സ്വന്തമായി ഒരു രാജ്യം നിലവിൽവന്നത് ചോരയിലൂടെയാണ്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു.

പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു യഹൂദന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 48ലെ യുദ്ധത്തിന് മുമ്പ് 54 ശതമാനം ഭുമി മാത്രമാണ് ഇസ്രയേലിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ യുദ്ധാന്തരം അത് 77 ശതമാനമായി ഉയർന്നു. അറബികൾ ഒന്നിച്ച് മുട്ടിയിട്ടും ഇത്തിരക്കുഞ്ഞനായ ഇസ്രയേൽ ജയിച്ചുകയറി ഭൂ വിസ്തൃതി വർധിപ്പിച്ചു.

രാജ്യം ഉണ്ടാകുന്നതിന് വർഷങ്ങൾക്കുമുമ്പേ തന്നെ ഇസ്രയേൽ ഇത്തരം ഒരു പ്രതിസന്ധി മനസ്സിൽ കണ്ടിരുന്നുവെന്നും അവർ രഹസ്യമായി സൈന്യത്തെ ഉണ്ടാക്കിയിരുന്നുവെന്നും ആയുധങ്ങൾ സംഭരിച്ചിരുന്നുവെന്നുമുള്ള വിവരങ്ങൾ പിന്നീടാണ് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP