Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റാ​ഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിക്ക് മദ്യം വാങ്ങി നൽകിയ ശേഷം ചുംബനവും ബലാത്സം​ഗ ശ്രമവും; ഇന്ത്യക്കാരനായ യുവാവിന് സിങ്കപ്പൂരിൽ തടവ് ശിക്ഷ

ഇൻസ്റ്റാ​ഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിക്ക് മദ്യം വാങ്ങി നൽകിയ ശേഷം ചുംബനവും ബലാത്സം​ഗ ശ്രമവും; ഇന്ത്യക്കാരനായ യുവാവിന് സിങ്കപ്പൂരിൽ തടവ് ശിക്ഷ

മറുനാടൻ ഡെസ്‌ക്‌

ഇൻസ്റ്റാ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിക്കുകയും ലൈം​ഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത ഇന്ത്യക്കാരനായ യുവാവിന് സിങ്കപ്പൂരിൽ തടവ് ശിക്ഷ. 15കാരിയായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച 26കാരനായ ചെല്ലം രാജേഷ് കണ്ണൻ എന്നയാളെയാണ് സിങ്കപ്പൂർ കോടതി ഏഴുമാസം തടവ് ശിക്ഷ വിധിച്ചത്. ഇപ്പോൾ 16 വയസുള്ള പെൺകുട്ടിയെ ചെല്ലം ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. വിവാഹിതനും ഒരു മകളുള്ള ചെല്ലം അവർ പ്രായപൂർത്തിയാകാത്ത ഒരാളാണെന്ന് അറിഞ്ഞുകൊണ്ട് സന്ദേശമയയ്ക്കാൻ തുടങ്ങി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവർ ആദ്യമായി കണ്ടുമുട്ടി. അയാൾ അവൾക്ക് ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി നൽകി. തൊട്ടടുത്ത മാസം സബർബൻ ഹൗസിങ് എസ്റ്റേറ്റായ യിഷുൻ അവന്യൂ 11 ലെ അവളുടെ വീട്ടിൽ വച്ച് വീണ്ടും കണ്ടുമട്ടാം എന്ന് പറഞ്ഞാണ് അന്ന് പെൺകുട്ടി പോയത്. അവരുടെ രണ്ടാമത്തെ മീറ്റിംഗിന് മൂന്ന് ദിവസം മുമ്പ്, സുഹൃത്തുക്കളുമായി പങ്കിടാൻ സിഡർ വാങ്ങാമോ എന്ന് അവൾ ചെല്ലത്തോട് ചോദിച്ചു.

ആപ്പിളിൽ നിന്നുണ്ടാക്കുന്ന ഒരു തരം ആൽക്കഹോളിക് ബിവറേജാണ് സിഡർ. ഇതനുസരിച്ച് രണ്ടാം തവണ സെപ്റ്റംബർ എട്ടിന് കാണാനെത്തിയപ്പോൾ ഇയാൾ കുട്ടി ആവശ്യപ്പെട്ട സിഡർ എത്തിച്ചു നൽകി. ശേഷം വീട്ടിലെ കോണിപ്പടിയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി പെൺകുട്ടിയോട് ചുംബിക്കാൻ ആവശ്യപ്പെട്ടു. കുട്ടി ഇത് എതിർത്തതോടെ സിഡർ എത്തിച്ചുതന്നത് താനാണെന്ന് പറഞ്ഞ പ്രതി പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു.

കുറ്റം സമ്മതിച്ച പ്രതി സംഭവിച്ചത് നാണക്കേടാണെന്ന് പറഞ്ഞു. താൻ സിങ്കപ്പൂരിൽ മൂന്ന് വർഷമായി ജോലി ചെയ്ത് വരികയാണെന്നും നിയമവിരുദ്ധമായി മറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. മുമ്പ് സുരക്ഷാ കോർഡിനേറ്ററായി ഇയാൾ ജോലി നോക്കുകയായിരുന്നു. "ഈ കേസിൽ ഞാൻ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. എനിക്ക് ജോലി നഷ്ടപ്പെട്ടു, എനിക്ക് എന്റെ കുടുംബത്തെയും ഭാര്യയെയും (രണ്ട് വയസ്സുള്ള) മകളെയും നഷ്ടമായി ... എന്റേത് ഒരു പ്രണയ വിവാഹമാണ്, എന്റെ ഭാര്യ തനിച്ചാണ്," യുവാവ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP