Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റാഗ്രാമിൽ സ്റ്റാറുകളായി മാറി മീനാക്ഷിയും വിഷ്ണുവും കാലിഫോർണിയയിൽ കൊടുമുടിയിൽ നിന്നും കാല് തെറ്റി വീണു മരിച്ചത് മദ്യപിച്ചിരുന്നതുകൊണ്ട്; ഇന്ത്യൻ ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റാഗ്രാമിൽ സ്റ്റാറുകളായി മാറി മീനാക്ഷിയും വിഷ്ണുവും കാലിഫോർണിയയിൽ കൊടുമുടിയിൽ നിന്നും കാല് തെറ്റി വീണു മരിച്ചത് മദ്യപിച്ചിരുന്നതുകൊണ്ട്; ഇന്ത്യൻ ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: കഴിഞ്ഞ വർഷം ഒക്ടോബറിൽ കാലിഫോർണിയയിലെ യോസ്മിറ്റിലെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റിൽ നിന്നും വീണ് മരിച്ച ഇന്ത്യൻ ദമ്പതികളായ മീനാക്ഷി മൂർത്തിയുടെയും(30) വിഷ്ണു വിശ്വനാഥിന്റെയും(29) മരണത്തിന് പുറകിലുള്ള ദുരൂഹത നീക്കി പൊലീസ് രംഗത്തെത്തി. യാത്രകൾ നടത്തി ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റാഗ്രാമിൽ സ്റ്റാറുകളായി മാറിയവരും കാലിഫോർണിയയിൽ കഴിയുന്നവരുമായ ഇന്ത്യൻ പ്രവാസികളാണ് ഇവർ. ഈ ദമ്പതികൾ ഈ കൊടുമുടിയിൽ നിന്നും കാൽ തെറ്റി 800 അടി താഴ്ചയിലേക്ക് വീണ് മരിച്ചത് മദ്യപിച്ച് സെൽഫിയെടുക്കുന്നതിനിടയിൽ ബാലൻസ് തെറ്റിയിരുന്നതിനാലാണെന്ന് ഇപ്പോൾ പുറത്ത് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്.

എന്നാൽ ഈ മാസം പുറത്ത് വന്നിരിക്കുന്ന ഇവരുടെ ടോക്സിക്കോളജി റിപ്പോർട്ടിൽ ഇവർ എത്രമാത്രം മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവർ മയക്കുമരുന്നുപയോഗിച്ചിരുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തലയ്ക്കും കഴുത്തിനും നെഞ്ചിനും ഉദരഭാഗത്തിനും കടുത്ത പരുക്കേറ്റതാണ് ദമ്പതികളുടെ മരണത്തിന് കാരണമായിത്തീർന്നതെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ ശരീരത്തിൽ നിന്നും ഈഥൈൽ ആൽക്കഹോൾ കണ്ടെടുത്തിരുന്നുവെന്നാണ് സ്റ്റാനിസ്ലൗസ് കൗണ്ടി കൊറോണറുടെ ഓഫീസിൽ നിന്നുമുള്ള ടോക്സിക്കോളജി റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

ദമ്പതികളുടെ ശരീരത്തിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് ഫോറൻസിക് പാത്തോളജിസ്റ്റായ ഡോ. സുൻഗ്-ഊക്ക് ബെയ്ക്കാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ ശരീരത്തിൽ എത്ര മാത്രം മദ്യമുണ്ടായിരുന്നുവെന്ന് പറയാൻ സാധിക്കില്ലെന്നാണ് അസിസ്റ്റന്റ് മാരിപോസ കൗണ്ടി കൊറോണറായ ആൻഡ്രിയ സ്റ്റിയുവാർട്ട് പറയുന്നത്. ഇവർ സെൽഫിയെടുക്കുന്നതിനിടയിൽ കാൽ തെറ്റി വീണാണ് മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ച് വിഷ്ണു വിശ്വനാഥിന്റെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

യാത്രയോട് തനിക്കും ഭർത്താവിനുമുള്ള അടങ്ങാത്ത അഭിനിവേശത്തെ പറ്റി മീനാക്ഷി തന്റെ ബ്ലോഗിലൂടെ വിവരിച്ചിട്ടുണ്ട്. തങ്ങൾ വിവിധ ഇടങ്ങളിൽ നടത്തിയ യാത്രകളുടെ ചിത്രങ്ങളും വിവരണങ്ങളും ഇവരുടെ ബ്ലോഗിൽ കാണാം. വെനീസിലെ ഗൊൻഡോല, പിസയിലെ ചെരിഞ്ഞ ഗോപുരം, വത്തിക്കാൻ തുടങ്ങിയിടങ്ങളിൽ നിന്നും ഇവർ എടുത്ത ഫോട്ടോകൾ ബ്ലോഗിൽ കാണാം. തന്റെ മാനസിക സമ്മർദം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മീനാക്ഷി വെളിപ്പെടുത്താറുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP