Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

12 ജീവനുകൾ കവർന്ന് സൗദിയിൽ വീണ്ടും മഹാപ്രളയം; രണ്ടു ദിവസം നീണ്ട കനത്ത മഴയിൽ ജിദ്ദയിലും മദീനയിലും സകാക്കയിലും ശക്തമായ വെള്ളക്കെട്ട്; താബൂക്കിലും കനത്ത പ്രളയം; 250ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചു; റോഡുകൾ തകർന്നും വാഹനങ്ങൾ മുങ്ങിയും വൈദ്യുതി വിതരണം നിലച്ചും നരകയാതനയിൽ സൗദി

12 ജീവനുകൾ കവർന്ന് സൗദിയിൽ വീണ്ടും മഹാപ്രളയം; രണ്ടു ദിവസം നീണ്ട കനത്ത മഴയിൽ ജിദ്ദയിലും മദീനയിലും സകാക്കയിലും ശക്തമായ വെള്ളക്കെട്ട്; താബൂക്കിലും കനത്ത പ്രളയം; 250ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചു; റോഡുകൾ തകർന്നും വാഹനങ്ങൾ മുങ്ങിയും വൈദ്യുതി വിതരണം നിലച്ചും നരകയാതനയിൽ സൗദി

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ : സൗദിയെ വിറപ്പിച്ച് വീണ്ടും മഹാപ്രളയം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേർ മരിച്ചുവെന്നാണ് വിവരം. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് കനത്ത മഴയിൽ വലഞ്ഞ സൗദി കരകയറി വരുന്നതിനിടെയാണ് രണ്ടാമതും ദുരന്തം അതിഥിയായെത്തിയത്. കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സൗദിയുടെ വടക്ക് പടിഞ്ഞാറൻ ഭാഗമായ താബൂക്കിൽ 10 പേർ കൊല്ലപ്പെട്ടെന്നും മദീനയിൽ ഒരാളും വചക്ക് അതിർത്തി പ്രദേശത്ത് മറ്റൊരാളും മരണപ്പെട്ടു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഈ ഭാഗത്ത് പ്രളയത്തിൽപെട്ട 250ൽ അധികം ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. അഗ്നിശമന സേനയും സുരക്ഷാ വിഭാഗവും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കനത്ത വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. മാത്രമല്ല മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.വിവിധ ഭാഗങ്ങളിൽ പ്രളയത്തിൽപെട്ടവരെ നാട്ടുകാരും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. മദീനയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്.

ഭാഗികമായി അടച്ച റോഡുകൾ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കി വരികയാണ്. പ്രളയബാധിത പ്രദേശങ്ങൾ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാനും നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP