Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ ഇന്ധനവില വർദ്ധിപ്പിച്ചു; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ഇന്ധനവില വർദ്ധിപ്പിച്ചു; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിൽ ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. നാഷണൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ വില വിവരം അനുസരിച്ച് രാജ്യത്ത് ഫെബ്രുവരി ഒന്നു മുതൽ പെട്രോളിനും ഡീസലിനും വില കൂടും.

സൂപ്പർ 98 പെട്രോളിന് നിലവിൽ 2.78 ദിർഹമാണെങ്കിൽ ഒന്നാം തീയ്യതി മുതൽ അത് 3.05 ദിർഹമായി വർദ്ധിക്കും. സ്‌പെഷ്യൽ 95 പെട്രോളിന് ഇപ്പോഴുള്ള 2.67 ദിർഹത്തിന് പകരം 2.93 ദിർഹമായിരിക്കും പുതിയ വില. ഇ - പ്ലസ് 91 പെട്രോളിന് ഫെബ്രുവരിയിൽ 2.86 ദിർഹമായിരിക്കും വില. നിലവിൽ 2.59 ദിർഹമാണ് ഇ-പ്ലസ് 91 പെട്രോളിന്റെ വില.

ഡീസൽ വിലയിലും അടുത്ത മാസം വർദ്ധനവുണ്ടാകും. ഇപ്പോഴുള്ള 3.29 ദിർഹത്തിൽ നിന്ന് 3.38 ദിർഹമായാണ് ഡീസൽ വില വർദ്ധിക്കുക. നിലവിൽ 27 ഫിൽസ് വരെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് വന്നത്. എന്നാൽ ജനുവരിയിൽ ഇന്ധന വിലയിൽ 52 ഫിൽസ് വരെ കുറവ് വരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP