Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉടക്കിനിടയിലും അപ്രതീക്ഷിതമായി ബ്രിട്ടന് സഹായഹസ്തം നീട്ടി യൂറോപ്യൻ യൂണിയൻ; മൂന്നുമാസം വരെയുള്ള സന്ദർശനങ്ങൾക്ക് വിസയില്ലാത്ത യാത്ര അനുവദിച്ചേക്കും

ഉടക്കിനിടയിലും അപ്രതീക്ഷിതമായി ബ്രിട്ടന് സഹായഹസ്തം നീട്ടി യൂറോപ്യൻ യൂണിയൻ; മൂന്നുമാസം വരെയുള്ള സന്ദർശനങ്ങൾക്ക് വിസയില്ലാത്ത യാത്ര അനുവദിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രണ്ടുമാസത്തിനപ്പുറം യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടൻ. നിലവിലെ കരാർ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള അവസാന വട്ട ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ, ഭിന്നിച്ചാലും ബ്രിട്ടനെ ചില കാര്യങ്ങളിൽ ചേർത്തുപിടിക്കാൻ തന്നെയാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. ബ്രെക്‌സിറ്റിനുശേഷവും വിസയില്ലാതെ ബ്രിട്ടീഷുകാർക്ക് മൂന്നുമാസംവരെ യൂറോപ്പിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.

ഡീലോടെയോ ഡീൽ ഇല്ലാതെയോ ബ്രെക്‌സിറ്റ് നടപ്പായാലും ബ്രിട്ടീഷുകാർക്ക് വിസയില്ലാതെ യൂറോപ്പ് സന്ദർശിക്കാനുള്ള അനുമതി നൽകുന്നതിനുള്ള ശുപാർശ യൂറോപ്യൻ പാർലമെന്റിൽ സമർപ്പിച്ചേക്കുമെന്നാണറിയുന്നത്. മൂന്നുമാസംവരെ സന്ദർശക വിസയിൽ യൂറോപ്പിൽ തങ്ങാനാണ് അനുമതി ലഭിക്കുക. നിലവിൽ, 60 രാജ്യങ്ങൾക്ക് ഈ സൗകര്യം അനുവദിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസത്തിനുമാണ് ഇത്തരം വിസ അനുവദിക്കുക. ഈ വിസയിലെത്തുന്നവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി തേടാൻ അനുമതിയില്ല.

അടുത്ത മാസം ചേരുന്ന പാർലമെന്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ബ്രെക്‌സിറ്റ് സംബന്ധിച്ച് നിലവിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഒ്പ്പുവെച്ച കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചിട്ടില്ല. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുനരാലോചന വേണമെന്ന നിലപാടിലാണ് ബ്രിട്ടീഷ് എംപിമാർ. എന്നാൽ, ഇക്കാര്യത്തിൽ പുനരാലോചനയില്ലെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുന്നതിനുള്ള സാഹചര്യമാണ് ഇതിലൂടെ ഉരുതത്തിരിഞ്ഞിരിക്കുന്നത്.

കരാറില്ലാതെ ബ്രിട്ടൻ വേർപെട്ടുപോയാലും ഈ സൗകര്യം ബ്രിട്ടീഷുകാർക്ക് നിലനിർത്തണമെന്നതാണ് പാർലമെന്ററി സമിതിയുടെ ശുപാർശ. ഇത് നടപ്പിലാകണമെങ്കിൽ യൂറോപ്യൻ യൂണിയൻ എക്‌സിക്യുട്ടീവ് കമ്മിഷന്റെയും യൂറോപ്യൻ കൗൺസിലിന്റെയും അനുമതികൂടി ലഭിക്കേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനിൽപ്പെട്ട എല്ലാ രാജ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ സമിതികൾ. നിർദേശത്തോട് ഇതിൽ എതിർപ്പുവരാൻ സാധ്യതയുണ്ടെന്നുള്ള സൂചനയുമുണ്ട്. കഴിഞ്ഞയാഴ്ച അംഗരാജ്യങ്ങൾക്കിടയിൽ ഇത് ചർച്ച ചെയ്തിരുന്നെങ്കിലും പിന്നീടത് നിലയ്ക്കുകയായിരുന്നു.

ജിബ്രാൾട്ടറിനെച്ചൊല്ലി സ്‌പെയിൻ ഉയർത്തിയ തർക്കമാണ് ചർച്ചകൾ നിലയ്ക്കാനിടയാക്കിയത്. ജിബ്രാൾട്ടറിനുമേൽ സ്‌പെയിനും അവകാശവാദമുന്നയിക്കുന്നുണ്ട്. ബ്രെക്‌സിറ്റ് ചർച്ചകളിലും സ്‌പെയിന്റെ എതിർപ്പുകൾ ബ്രിട്ടന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായിരുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി അവസാന ഘട്ടത്തിൽ തെരേസ മെയ്‌ നടത്തിയ ചർച്ചകൾക്കുശേഷമാണ് നവംബറിൽ ബ്രെക്‌സിറ്റ് കരാറിന് അനുമതി നൽകാൻ സ്‌പെയിൻ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP