Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാമ്പിന്റെ ശരീരവും മനുഷ്യന്റെ പല്ലുകളുമുള്ള വിചിത്ര രൂപം ; അർജന്റീനയിലെ കൃഷിസ്ഥലത്ത് നിന്നും യുവതികൾ കണ്ടെടുത്തത് തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ജീവി തന്നെയോ ? കണ്ടെത്തിയത് മൂന്നു വർഷം വരെ മണ്ണിനടിയിൽ കഴിയാൻ സാധിക്കുന്ന ജീവിയെന്നും വിദഗ്ദ്ധർ

പാമ്പിന്റെ ശരീരവും മനുഷ്യന്റെ പല്ലുകളുമുള്ള വിചിത്ര രൂപം ; അർജന്റീനയിലെ കൃഷിസ്ഥലത്ത് നിന്നും യുവതികൾ കണ്ടെടുത്തത് തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ജീവി തന്നെയോ ? കണ്ടെത്തിയത് മൂന്നു വർഷം വരെ മണ്ണിനടിയിൽ കഴിയാൻ സാധിക്കുന്ന ജീവിയെന്നും വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ബ്യുനസ് ഐറിസ്: പാമ്പിന്റെ ഉടൽ വായ് നിറയേ മനുഷ്യന്റെ പോലെയുള്ള പല്ലുകൾ. അർജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കർഷകരായ സ്ത്രീകൾ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലാണ് പ്രദേശവാസികൾ. തെക്കേ അമേരിക്കയിൽ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കൻ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വർഷം വരെ മണ്ണിനടയിൽ കഴിയാൻ സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

മിക്കവാറും ചതുപ്പ് പ്രദേശങ്ങളിലാംണ് ഇവയുടെ വാസം. അർജന്റീനയിലെ സാൻ നദിക്ക് സമീപമുള്ള കൃഷിയിടത്തിൽ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്. എന്നാൽ നീളം കുറവായതിനാൽ ഇത് ഈൽ മത്സ്യമാണോ എന്ന് ആദ്യം സംശയിക്കും. ജീവിയുടെ വായ് തുറന്ന് യുവതി എടുത്ത ചിത്രങ്ങൾ കണ്ട് പേടി തോന്നുന്നുവെന്നാണ് സമൂഹ മാധ്യമത്തിൽ വന്ന കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP