Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രൈവറ്റ് യാറ്റുകളിൽ ബിക്കിനി മോഡലുകളുമായി കറക്കം; കടുവയും സിംഹവും വരെ കൂട്ടുകാർ; മദ്യവും മദിരാക്ഷിയും ലഹരി; നമ്മൾ അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവർ ആഘോഷം തുടരുന്നു; ദുബായിലെ റിച്ച് കിഡ്സിന്റെ ജീവിതം ഇങ്ങനെ

പ്രൈവറ്റ് യാറ്റുകളിൽ ബിക്കിനി മോഡലുകളുമായി കറക്കം; കടുവയും സിംഹവും വരെ കൂട്ടുകാർ; മദ്യവും മദിരാക്ഷിയും ലഹരി; നമ്മൾ അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവർ ആഘോഷം തുടരുന്നു; ദുബായിലെ റിച്ച് കിഡ്സിന്റെ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ദുബായിലെ ശതകോടീശ്വരന്മാരുടെ മക്കൾ തികച്ചും രാജകീയമായ ജീവിതം നയിക്കുന്നതിന്റെ മാസ്മരിക ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്ത് വന്നു. തങ്ങളുടെ ആഡംബരജീവിതത്തിന്റെ മനംമയക്കുന്ന ചിത്രങ്ങൾ ഇവരിൽ നിരവധി പേർ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വിട്ട് ലോകത്തെ കൊതിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇവരിൽ പലരും പ്രൈവറ്റ് യാറ്റുകളിലും സ്വകാര്യ ഹെലികോപ്റ്ററുകളിലുമാണ് തീർത്തും സ്വതന്ത്രമായി കറങ്ങുന്നത്. മിക്കവാറും ബിക്കിനി മോഡലുകൾ ഇവർക്കൊപ്പം അടിച്ച് പൊളിക്കാനെത്താറുമുണ്ടെന്ന് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

കടുവയെയും സിംഹത്തെയും വരെയാണ് ഇവർ ഓമന മൃഗങ്ങളായി വളർത്തുന്നത്. മദ്യവും മദിരാക്ഷിയും സ്ഥിരം ലഹരിയാക്കിയ ഇവർക്ക് ആരെയും കൂസാത്ത സ്വഭാവമാണുള്ളത്. നമ്മൾ അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇത്തരം കോടീശ്വര സന്തതികൾ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിച്ചാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ദുബായിലെ റിച്ച് കിഡ്സിന്റെ ജീവിതം ആരെയും അമ്പരിപ്പിക്കുന്നതാണ്. തങ്ങൾ നടത്തുന്ന മദ്യപാന ആഘോഷങ്ങളുടെയും ഷോപ്പിംഗിന്റെയും മനം കൊതിപ്പിക്കുന്ന ചിത്രങ്ങൾ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഇവരിൽ മിക്കവരും പുറത്ത് വിടുന്നത്.

യുഎഇയിൽ സ്വകാര്യ യാറ്റുകളുടെ മട്ടുപ്പാവുകളിൽ സൂര്യസ്നാനം ചെയ്യുന്ന ബിക്കിനി സുന്ദരികളുടെ ചിത്രങ്ങൾ ഈ വിധത്തിൽ പുറത്ത് വന്നിട്ടുണ്ട്. തങ്ങൾ വളർത്തുന്ന കടുവകൾ, പുള്ളിപ്പുലികൾ, ഒട്ടകങ്ങൾ, കുരങ്ങന്മാർ, എന്തിനേറെ വെളുത്ത സിംഹം തുടങ്ങിയ വിവിധ ജീവികൾക്കൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാനും ഈ കുബേര പുത്രന്മാരും പുത്രിമാരും അത്യധികമായ താൽപര്യമാണ് പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നത്. മറ്റ് അറബ് രാജ്യങ്ങളിലെ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായ് ആഡംബര ജീവിതത്തിനും ഷോപ്പിംഗിനും നൈറ്റ് ലൈഫിനും പേര് കേട്ടതാണ്. ഇതിനാൽ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിക്കാനുള്ള ഇടമെന്നോണം ഗൾഫ് രാജ്യങ്ങളിലെ നിരവധി സമ്പന്ന സന്തതികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഒരു ദുബായ് റിച്ച് കിഡ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ മരുഭൂമിയിൽ ഒരു കാർ സ്റ്റാർട്ടാക്കി നിർത്തിയിരിക്കുന്നതും ഓമനിച്ച് വളർത്തുന്ന ഒരു പരുന്ത് കാറിന്റെ വിന്റോക്കടുത്ത് നിലകൊള്ളുന്നതും കാണാം. അറ്റ്ലാന്റിസ് ദി പാം റിസോർട്ടിൽ രണ്ട് സുന്ദരികൾ ഒരു ആഡംബര ഫിഷ് ടാങ്കിനടുത്തുള്ള ഹോട്ട് ടബിൽ ആനന്ദിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ബുർജ് അൽ അറബിൽ വച്ച് ഉച്ചയ്ക്ക് ശേഷമുള്ള ചായ, ഷാംപെയിൻ എന്നിവ നുകർന്ന് ദുബായുടെ മനോഹാരിത നുകരുന്ന യുവതികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP