Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടിനുള്ളിൽ പണം കുന്നുകൂടുന്നു; ബാങ്ക് അക്കൗണ്ടുമില്ലെന്നും ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ്; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളിൽ ഒരാളായ കാരി ലാമിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

വീടിനുള്ളിൽ പണം കുന്നുകൂടുന്നു; ബാങ്ക് അക്കൗണ്ടുമില്ലെന്നും ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ്; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളിൽ ഒരാളായ കാരി ലാമിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്: തനിക്ക് ബാങ്ക് അക്കൗണ്ടില്ലെന്നും ശമ്പളമായി കിട്ടുന്ന പണം വീട്ടിൽ കുന്നുകൂടി കിടക്കുകയാണെന്നും ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. യുഎസ് ട്രഷറി ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായാണ് തനിക്ക് ഈ സ്ഥിതിവിശേഷം ഉണ്ടായതെന്നും അവർ വ്യക്തമാക്കി. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കാരി ലാമിന്റെ വെളിപ്പെടുത്തൽ.

ഹോങ്കോങ്ങിനുമേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റു ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തിയത്. ‘എല്ലാത്തിനും എല്ലാ ദിവസവും പണം ഉപയോഗിക്കുന്നു. നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് ഹോങ്കോങ് എസ്‌എ‌ആറിന്റെ (സ്പെഷൽ അഡ്‌മിനിസ്ട്രേറ്റീവ് റീജിയൻ) ചീഫ് എക്സിക്യൂട്ടീവ് ആണ്. അവർക്ക് ബാങ്കിങ് സേവനമൊന്നും ലഭ്യമാക്കിയിട്ടില്ല. വീട്ടിൽ പണത്തിന്റെ കൂമ്പാരമുണ്ട്. എന്റെ ശമ്പളം സർക്കാർ എനിക്ക് പണമായി നൽകുന്നു’– അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളിൽ ഒരാളാണ് കാരി ലാം.

ഹോങ്‌കോങ്ങിൽ വിഘടനവാദവും ഭീകരപ്രവർത്തനങ്ങളും വിദേശ ഇടപെടലുകളും തടയുന്നതിനെന്ന പേരിലാൻ്‌ ചൈന ദേശീയ സുരക്ഷാ നിയമം പാസാക്കിയത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീഷണി അവഗണിച്ചാണ്‌ ചൈന പാർലമെന്റായ പീപ്പിൾസ്‌ കോൺഗ്രസിന്റെ സ്റ്റാൻഡിങ്‌ കമ്മിറ്റി ഏകകണ്ഠമായി നിയമം പാസാക്കിയത്‌.

ഹോങ്‌കോങ്‌ സ്വയംഭരണം സംരക്ഷിക്കാനെന്ന പേരിൽ അമേരിക്കൻ സെനറ്റ്‌ ചൈനക്കാർക്കെതിരെ ഉപരോധ ഭീഷണിയുമായി ബിൽ പാസാക്കിയിരുന്നു. ചൈന നിയമം പാസാക്കുന്നത്‌ തടയാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനു പിന്നാലെ ഹോങ്‌കോങ്ങിലേക്ക് ആയുധങ്ങളടക്കമുള്ള പ്രതിരോധ കയറ്റുമതി ട്രംപ്‌ ഭരണകൂടം നിരോധിക്കുകയും ചെയ്‌തു. കോളനിയായിരുന്ന ഹോങ്‌കോങ്ങിനെ 1997ൽ ബ്രിട്ടൻ ചൈനയ്‌ക്ക്‌ കൈമാറിയശേഷം അനുവദിച്ചിരുന്ന പ്രത്യേക വ്യാപാര ആനുകൂല്യങ്ങൾ നിർത്തലാക്കാനും അമേരിക്ക നീക്കമാരംഭിച്ചിട്ടുണ്ട്‌. ഹോങ്‌കോങ്ങിലെ 75 ലക്ഷം ജനങ്ങളിൽ 30 ലക്ഷം പേർക്ക്‌ പൗരത്വം നൽകാമെന്ന്‌ ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP