Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് ലേബർ പാർട്ടിയിൽ കടുത്ത പ്രതിസന്ധി; പാർട്ടിയിലെ പിളർപ്പ് ഉറപ്പായി; 50 എംപിമാർ പുതിയ പാർട്ടിയിലേക്ക്; രൂപം കൊള്ളും മുമ്പ് ലിബറൽ ഡെമോക്രാറ്റുകളേക്കാൾ ജനസ്വാധീനം തെളിയിച്ച് ലേബർ വിമതർ; അടുത്ത തെരഞ്ഞെടുപ്പിലും ടോറികൾ തന്നെ ബ്രിട്ടൻ ഭരിക്കും

ബ്രിട്ടീഷ് ലേബർ പാർട്ടിയിൽ കടുത്ത പ്രതിസന്ധി; പാർട്ടിയിലെ പിളർപ്പ് ഉറപ്പായി; 50 എംപിമാർ പുതിയ പാർട്ടിയിലേക്ക്; രൂപം കൊള്ളും മുമ്പ് ലിബറൽ ഡെമോക്രാറ്റുകളേക്കാൾ ജനസ്വാധീനം തെളിയിച്ച് ലേബർ വിമതർ; അടുത്ത തെരഞ്ഞെടുപ്പിലും ടോറികൾ തന്നെ ബ്രിട്ടൻ ഭരിക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജെറമികോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പിളർപ്പിലേക്ക് നയിക്കുന്ന സ്ഥിതിഗതികൾക്ക് ആക്കം കൂടി വരുന്നുവെന്നാണ് പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടിയിൽ കോർബിൻ വിരുദ്ധരായി നിലകൊള്ളുന്ന 50 എംപിമാർ പുതിയ പാർട്ടിയിലേക്ക് ചേരുമെന്നുറപ്പായി. രൂപം കൊള്ളും മുമ്പ് ലിബറൽ ഡെമോക്രാറ്റുകളേക്കാൾ ജനസ്വാധീനമാണ് ലേബർ വിമതർ നേടിയിരിക്കുന്നത്. ഇത്തരത്തിൽ ലേബർ പാർട്ടിയുടെ ശക്തി ചിതറിയതിനാൽ അടുത്ത തെരഞ്ഞെടുപ്പിലും ടോറികൾ തന്നെ ബ്രിട്ടൻ ഭരിക്കുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്.

40 വർഷങ്ങൾക്കിടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലുണ്ടാകുന്ന ഏറ്റവും വലിയ പിളർപ്പാണ് ലേബർ പാർട്ടിയിലുണ്ടാകാൻ പോകുന്നത്. പിളർപ്പിന് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ ഏഴ് എംപിമാർ ഔദ്യോഗികമായി ലേബർ പാർട്ടിയിൽ നിന്നും രാജി വച്ചിട്ടുണ്ട്. ആന്റി സെമിറ്റിക് , വംശീയ നിലപാടുകൾ കൈക്കൊള്ളുന്ന ഒരു പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും ഈ പാർട്ടി ദേശ സുരക്ഷയ്ക്ക ഭീഷണിയാണെന്നും പറഞ്ഞാണ് ഇവർ പാർട്ടി വിട്ടിരിക്കുന്നത്. കോർബിനെ പ്രധാനമന്ത്രിസ്ഥാനത്തിരുത്തിയാൽ അദ്ദേഹം ഉത്തരവാദിത്വമില്ലാതെ പെരുമാറുമെന്നാണ് ഇതിലൊരു എംപി പ്രതികരിച്ചിരിക്കുന്നത്.

മറ്റ് നിരവധി എംപിമാർ ലേബർ പാർട്ടി വിടാൻ തയ്യാറെടുക്കുന്നുവെന്നാണ് ഉപനേതാവായ ടോം വാട്സൻ മുന്നറിയിപ്പേകുന്നത്. താനും ചിലപ്പോൾ അധികകാലം ലേബറിന് കീഴിൽ നിലനിന്നേക്കില്ലെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. ഇത്തരത്തിൽ പിളർപ്പ് ഉറപ്പായതോടെ അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയാകാമെന്ന കോർബിന്റെ മോഹം പാഴാകാൻ പോവുകായണ്. രാജ്യത്തെ രാഷ്ട്രീയത്തിൽ ലേബർ പാർട്ടിയുടെ പ്രസക്തി ഇല്ലാതാവാനും ഇത് വഴിയൊരുക്കും. ലേബർ വിമതർ നിലവിൽ ബ്രിട്ടനിലെ ഏറ്റവും ജനകീയമായ മൂന്നാമത്തെ പൊളിറ്റിക്കൽ ഗ്രൂപ്പായി തീർന്നിരിക്കുന്നുവെന്നാണ് ഡെയിലി മെയിൽ നടത്തിയ ഒരു അഭിപ്രായ സർവേയിലുടെ വെളിപ്പെട്ടിരിക്കുന്നത്.

ലേബർ പാർട്ടി ചില പ്രശ്നങ്ങളും പിഴവുകളും നേരിടുന്നുണ്ടെന്നും അവ പരിഹരിക്കുകയാണ് വിമതഗ്രൂപ്പ് ചെയ്യുന്നതെന്നും അതിനാൽ അവരെ കുറ്റപ്പെടുത്തരുതെന്നുമാണ് വാട്സൻ ലേബറിനെ പിന്തുണക്കുന്നവരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. എന്നാൽ പുതിയതായി രൂപം കൊണ്ടിരിക്കുന്ന വിമത ഗ്രൂപ്പിനെതിരെ കോർബിനെ പിന്തുണക്കുന്നവരിൽ നിന്നും ഓൺലൈനിലൂടെ കടുത്ത വിമർശനമാണെത്തിയിരിക്കുന്നത്. ഭീരുക്കളും ചതിയന്മാരുമാണ് ഇതിന് പുറകിലുള്ളതെന്നാണ് കോർബിൻ ആരാധകർ ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മിസ് ബെർഗർ, ചുക ഉമുന്ന, ക്രിസ് ലെസ്ലി, ഗാവിൻ ഷുകെർ, മൈക്ക് ഗാപ്സ്, ആൻ കോഫെ, ഏയ്ജല സ്മിത്ത് എന്നിവരാണ് ഇന്നലെ ലേബറിൽ നിന്നും രാജി വച്ചിരിക്കുന്ന ഏഴ് എംപിമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP