Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രെക്‌സിറ്റ് ബിൽ ഇന്നു വീണ്ടും പാർലമെന്റിൽ; ടോറി വിമതരും ലേബർ പാർട്ടി എംപിമാരും വീണ്ടും ഒരുമിക്കുമോ? തെരേസ മെയ്‌ സർക്കാർ അഗ്നിപരീക്ഷണം നേരിടുമ്പോൾ ആകാംഷയോടെ ബ്രിട്ടൻ

ബ്രെക്‌സിറ്റ് ബിൽ ഇന്നു വീണ്ടും പാർലമെന്റിൽ; ടോറി വിമതരും ലേബർ പാർട്ടി എംപിമാരും വീണ്ടും ഒരുമിക്കുമോ? തെരേസ മെയ്‌ സർക്കാർ അഗ്നിപരീക്ഷണം നേരിടുമ്പോൾ ആകാംഷയോടെ ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിയ ബ്രെക്‌സിറ്റ് ബിൽ ഇന്ന് വീണ്ടും പാർലമെന്റിന്റെ പരിഗണനയ്‌ക്കെത്തുമ്പോൾ, തെരേസ മെയ്‌ സർക്കാർ അഗ്നിപരീക്ഷണം നേരിടുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്ന് മാർച്ച് 29-ന് വേർപിരിയുന്നത് കരാറോടെയാകുമോ എന്ന കാര്യവും ഏറെക്കുറെ ഇന്നറിയാൻ സാധിക്കും. ബ്രെക്‌സിറ്റ് നടപ്പിലാകാൻ 60 ദിവസം മാത്രം ശേഷിക്കെ ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ, നോ ഡീൽ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനാകും ലേബർ പാർട്ടി മുൻതൂക്കം നൽകുകയെന്നും സൂചനയുണ്ട്.

ബ്രെക്‌സിറ്റ് ബില്ലിൽ നിർദേശിക്കപ്പെട്ട ഭേദഗതികളിൽ ചിലത് ഉൾപ്പെടുത്തിയാണ് ബിൽ ഇന്ന് പരിഗണനയ്‌ക്കെത്തുക. കഴിഞ്ഞതവണ ബിൽ വോട്ടിനിട്ടപ്പോൾ, ടോറി പക്ഷത്തെ വലിയൊരു വിഭാഗം എതിർത്ത് വോട്ട് ചെയ്തിരുന്നു. വിമതപക്ഷത്തുനിൽക്കുന്ന സ്വന്തം പാർട്ടിക്കാരോട് ഇക്കുറി ഭിന്നതകൾ മറന്ന് തനിക്കുപിന്നിൽ അണിനിരക്കണമെന്ന് തെരേസ അഭ്യർത്ഥിച്ചു. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വരുത്തിയ ഭേദഗതി അംഗീകരിക്കണമെന്നും അവർ എംപിമാരോട് അഭ്യർത്ഥിച്ചു.

തെരേസ മേയും പാർ്ട്ടിയിലെ എതിരാളി ബോറിസ് ജോൺസണുമായുള്ള തർക്കത്തിനും ഇന്നലത്തെ യോഗം സാക്ഷ്യം വഹിച്ചു. ബ്രെക്‌സിറ്റിനായി ഇപ്പോൾ വെച്ചിരിക്കുന്ന ബില്ലിനെ എതിർക്കുമെന്നുതന്നെയാണ് ബ്രെക്‌സിറ്റ് വാദിയായ ജേക്കബ് റീസ് മോഗിന്റെയും മറ്റ് എംപിമാരുടെയും നിലപാട്. ലേബർ പാർട്ടിക്കൊപ്പം ചേർന്ന് ടോറി വിമതർ വീണ്ടും സർക്കാരിനെതിരേ വോട്ട് ചെയ്യുമോയെന്നാണ് ഇന്നറിയാൻ പോകുന്നത്.

ടോറി അധ്യക്ഷൻ ഗ്രഹാം ബ്രാഡി കൊണ്ടുവന്ന ഭേദഗതിയോടെയാണ് ഇന്ന് ബ്രെക്‌സിറ്റ് ബിൽ തെരേസ മെയ്‌ അവതരിപ്പിക്കുക. ഈ ഭേദഗതി ടോറി എംപിമാർ അംഗീകരിക്കുമെന്നും ബിൽ പാസ്സാകുമെന്നുമാണ് അവരുടെ പ്രതീക്ഷ. ബ്രെക്‌സിറ്റിന് 60 ദിവസം മാത്രമാണ് ശേഷിക്കുന്നതെന്നതിനാൽ, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ തുടരുന്നതിന് തെരേസ മെയ്‌ക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതി കൂടിയേ തീരൂ. ഐറിഷ് ബാക്ക്‌സ്റ്റോപ്പിലാണ് ബ്രാഡി ഭേദഗതി നിർദേശിച്ചിട്ടുള്ളത്.

എന്നാൽ, ഇതിനെയും എതിർക്കുമെന്ന് റീസ് മോഗ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായി ഇക്കാര്യത്തിൽ വീണ്ടും ചർച്ച നടത്തി മാറ്റങ്ങൾ വരുത്തുകയല്ലാതെ, വാക്കുകളിലൂടെയുണ്ടാക്കുന്ന ഭേദഗതി ലക്ഷ്യം കാണുകയില്ലെന്ന് അദ്ദേഹം പറയുന്നു. കരാർ അംഗീകരിക്കപ്പെടാതെ വരികയാണെങ്കിൽ നോ ഡീൽ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടൻ നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.

എന്നാൽ, മാർച്ച് 29-ൽനിന്ന് ബ്രെക്‌സിറ്റ് വൈകിപ്പിച്ച്, നോ ഡീൽ ബ്രെക്‌സിറ്റിനുള്ള സാധ്യത ഇല്ലാതാക്കാൻ ലേബർ പാർട്ടി ശ്രമിക്കുന്നുണ്ട്. ഇതാവശ്യപ്പെടുന്ന പ്രമേയം ലേബർ പാർട്ടിയിലെ യ്വെറ്റെ കൂപ്പർ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഈ ഭേദഗതിയും പാർലമെന്റ് ഇന്ന് ചർച്ച ചെയ്‌തേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP