Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ജീവിതത്തിലെ മറക്കാനാവത്ത ദിനം'; കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് പെലെ; ഇനിയും എല്ലാവരും ജാഗ്രത തുടരണമെന്നും ഫുട്‌ബോൾ ഇതിഹാസം

'ജീവിതത്തിലെ മറക്കാനാവത്ത ദിനം'; കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് പെലെ; ഇനിയും എല്ലാവരും ജാഗ്രത തുടരണമെന്നും ഫുട്‌ബോൾ ഇതിഹാസം

മറുനാടൻ മലയാളി ബ്യൂറോ

സാവോ പൗലോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ (80) ചൊവ്വാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചു.ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് ഇക്കര്യം സ്ഥീരീകരിച്ചത്. വാക്‌സിൻ സ്വീകരിക്കുന്ന പടവും അദ്ദേഹം പങ്കുവെച്ചു. 'ഇന്ന് മറക്കാനാകാത്ത ദിവസമാണ്, ഞാൻ കോവിഡ് വാക്സിൻ സ്വീകരിച്ചു.' - എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

'ഈ മഹാമാരി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. നിരവധി പേർക്ക് ഇതുവരെ പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തിട്ടില്ലാത്തതിനാൽ നമ്മൾ ഇനിയും അച്ചടക്കത്തോടെ തുടരണം.' - പെലെ കൂട്ടിച്ചേർത്തു.

ഏത് വാക്സിനാണ് പെലെ സ്വീകരിച്ചതെന്നും എത്രാമത്തെ ഡോസ് ആണെന്നുമുള്ള ചോദ്യങ്ങൾക്കൊന്നും അദ്ദേഹത്തിന്റെ പ്രസ്സ് ടീം പ്രതികരിച്ചില്ല.

മൂന്ന് ഫുട്ബോൾ ലോകകപ്പുകൾ നേടിയ ലോകത്തിലെ ഏക താരമായ പെലെ കോവിഡിന്റെ തുടക്കം മുതൽ സാവോ പൗലോയിലെ സ്വന്തം വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ്.
അടുത്തകാലത്തായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. അതിനാൽ തന്നെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നത് അദ്ദേഹം കുറച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP