Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്ചമുമ്പ് കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള നീക്കം ഇപ്പോഴും തുടരുന്നു; 250 അടി താഴ്ചയ്ക്ക് സമീപം കുഴിച്ചുള്ള പരിശോധനയിൽ സ്പാനിഷ് ബാലനെ രക്ഷിക്കാനാവുമോ?

ഒരാഴ്ചമുമ്പ് കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള നീക്കം ഇപ്പോഴും തുടരുന്നു; 250 അടി താഴ്ചയ്ക്ക് സമീപം കുഴിച്ചുള്ള പരിശോധനയിൽ സ്പാനിഷ് ബാലനെ രക്ഷിക്കാനാവുമോ?

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: കുഴൽക്കിണറിൽപ്പെട്ട രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്‌പെയിനിലെ രക്ഷാപ്രവർത്തകർ. ഒരാഴ്ച മുമ്പാണ് 250 അടി താഴ്ചയുള്ള കിണറിലേക്ക് ജുലെൻ റൊസെല്ലോ വീണത്. കുട്ടിയുടെ സമീപത്തേക്ക് ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. മലഞ്ചരുവിൽ, അത്യന്തം ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പത്തടി കൂടി താഴ്ചയിലേക്ക് എത്തിയാൽ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

കുഴൽക്കിണറിനുവേണ്ടിയെടുത്ത കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കുട്ടി ഇതിൽ വീഴുകയായിരുന്നു. കുഞ്ഞ് ജീവനോടെയുണ്ടോ എന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അവനെ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവർ മുന്നേറുന്നത്. ഇനിയും 15 മണിക്കൂറെങ്കിലും തുരന്നുകഴിഞ്ഞാൽ കുട്ടിയുടെ അരികിലെത്താമെന്നാണ് അവരുടെ പ്രതീക്ഷ. ഓരോ നിമിഷവും വിലപ്പെട്ടതായതുകൊണ്ട് രാത്രിയും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

236 അടി താഴ്ചയിൽ മണ്ണ് വീണ് കിണർ മൂടിയിട്ടുണ്ട് കുട്ടി ഇവിടെ തങ്ങി നിൽപ്പുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. കുട്ടി വീണ കിണറിന് സമീപത്തായി അതിലെ മണ്ണ് ഇടിയാതെ മറ്റൊരു കുഴൽ തീർക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ആറുപേർ ചേർന്നാണ് കുഴിയെടുത്തുകൊണ്ടിരിക്കുന്നത്. ബന്ധുക്കളെയോ നാട്ടുകാരെയോ പ്രദേശത്തേക്ക് കടന്നുവരാൻ അനുവദിക്കാതെ, അതിസൂക്ഷ്മമായാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്‌പെയിനിൽ ലഭ്യമായ ഏറ്റവും ശക്തിയേറിയ ഡ്രില്ലിങ് മെഷിൻ മാഡ്രിഡിൽനിന്ന ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. അതുകൂടിയെത്തിയാൽ കുട്ടിയുടെ സമീപത്തേക്ക് വളരെപ്പെട്ടെന്ന് എത്തിച്ചേരാനാകുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. കുട്ടി തങ്ങിനിൽക്കുന്നുവെന്ന് കരുതുന്നത്ര താഴ്ചയിൽ സമാന്തരമായി കുഴിച്ചശേഷം, കൈകൊണ്ട് കുഴൽക്കിണറിലേക്ക് മറ്റൊരു തുരങ്കമുണ്ടാക്കാനാണ് പദ്ധതി. ഇതിനായി അതിവൈദഗ്ധ്യമുള്ള ഖനിത്തൊഴിലാളികളെ വടക്കൻ സ്‌പെയിനിൽനിന്ന് എത്തിക്കുന്നുണ്ട്.

അസാധാരണമായ ഈ രക്ഷാപ്രവർത്തനത്തിന് പൊലീസിനൊപ്പം സ്വകാര്യമേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട് ഏഴുദിവസമായി കുഴൽക്കിണറിൽപെട്ടു കിടക്കുന്ന ജുലൻ ജീവനോടെയുണ്ടാകുമോ എന്ന ആശങ്ക എല്ലാവരും പങ്കുവെക്കുന്നുണ്ടെങ്കിലും അവനെ കണ്ടെത്താതെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ദൃഢനിശ്ചയത്തിലാണ് രക്ഷാപ്രവർത്തകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP