Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുരുന്ന് ബാലികയെ ഷോപ്പിങ് മാളിന്റെ മൂന്നാം നിലയിൽ നിന്നും എറിഞ്ഞ ശേഷം 36കാരന്റെ ആത്മഹത്യാ ശ്രമം ! സംഭവം സൗത്ത് ചൈനയിലെ ഗുവാങ് ഡോങ്ങിൽ; ബാലികയുമായി മുൻപരിചയമില്ലെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണ് മരിക്കാൻ ശ്രമിച്ചതെന്ന് പ്രതി; പെൺകുട്ടിക്ക് തലയ്ക്കും മുതുകിലും ഗുരുതര പരുക്ക്; കൊടും ക്രൂരതയുടെ വീഡിയോ പുറത്ത്

കുരുന്ന് ബാലികയെ ഷോപ്പിങ് മാളിന്റെ മൂന്നാം നിലയിൽ നിന്നും എറിഞ്ഞ ശേഷം 36കാരന്റെ ആത്മഹത്യാ ശ്രമം ! സംഭവം സൗത്ത് ചൈനയിലെ ഗുവാങ് ഡോങ്ങിൽ; ബാലികയുമായി മുൻപരിചയമില്ലെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണ് മരിക്കാൻ ശ്രമിച്ചതെന്ന് പ്രതി; പെൺകുട്ടിക്ക് തലയ്ക്കും മുതുകിലും ഗുരുതര പരുക്ക്; കൊടും ക്രൂരതയുടെ വീഡിയോ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ഗുവാങ് ഡോങ്: ഷോപ്പിങ് മാളിന്റെ മൂന്നാം നിലയിൽ നിന്നും കുരുന്ന് ബാലികയെ എടുത്തെറിഞ്ഞ ശേഷം പിന്നാലെ താഴേയക്ക് ഒറ്റച്ചാട്ടം ! 36കാരനായ യുവാവ് സൗത്ത് ചൈനയിലുള്ള ഷോപ്പിങ് മാളിൽ വച്ച് നടത്തിയ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഏവരും ഞെട്ടിയിരിക്കുകയാണ്. സാരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തിൽ 36കാരനായ ലീയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും വധശ്രമത്തിനും കേസെടുത്തിരിക്കുകയാണെന്ന് നന്ഹായ് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്‌ച്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തനിക്ക് ഒട്ടേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും അതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലീ പൊലീസിന് മൊഴി നൽകി. ബാലികയും ഇയാളും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ തലയ്ക്കും മുതുകിലും സാരമായി പരുക്കേറ്റിട്ടുണ്ട്. മുതുകിലെ എല്ലുകൾ സാരമായി പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

 സൗത്ത് ചൈനയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണിത്. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഇതിന് മുൻപ് ഇവിടെ അങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി വന്ന കുട്ടിയെ ഇയാൾ ഓടിച്ചെന്നെടുത്ത് മാളിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ഇടുകയായിരുന്നു. ഇയാൾ അക്രമാസക്തനാകുന്നത് കണ്ടു നിന്ന ആൾ എടുത്ത വീഡിയോ ഇതിനോടകം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP