Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ: ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ: ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ

ഞ്ചാം ഭാവം എന്നാൽ നമ്മുടെ കലാപരമായ വാസനയെ സൂചിപ്പിക്കുന്ന പ്രധാന ഭാവം ആണ്. നാം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കലകൾ എന്താണ് എന്നുള്ളതിന്റെ അഞ്ചാം ഭാവം കൊണ്ടാണ് സൂചിപ്പിക്കുക. ഈ ഭാവം നോക്കി നമ്മുടെ ഉപരി പഠന വിഷയം എന്തായിരിക്കും എന്ന് പറയാൻ കഴിയുന്നതാണ്. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ സ്വന്തം സംരഭം, കല പരമായ വാസന എന്നിവ കൊണ്ട് ജനം നിങ്ങളെ ശ്രദ്ധിക്കുന്നതാണ്. അഞ്ചാം ഭാവാധിപൻ, സൂര്യൻ എന്നിവയുടെ ദശാകാലത് നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകൾ പുറത്തു കൊണ്ട് വരാനുള്ള അവസരം ലഭിക്കുന്നതാണ്. കൂട്ടുകെട്ടുകളിൽ നിന്നുള്ള പ്രശ്‌നങ്ങളും ഈ സൂര്യൻ കൊണ്ട് ഉണ്ടാകും, കാരണം സൂര്യൻ എല്ലാവരെയും ഭരിക്കാൻ മാത്രം ഉള്ള താല്പര്യത്തെ കാണിക്കുന്നു. കൂട്ടുകെട്ടുകളിൽ സ്ഥിരം തർക്കങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ ടീം ബിസിനസുകൾക്ക് ഈ ഒരു സൂര്യൻ നല്ലതല്ല. സൂര്യൻ ഏതു രാശിയിൽ , ഏതു ഗ്രഹങ്ങളുടെ ഒപ്പം നിൽക്കുന്നു എന്ന വിഷയങ്ങളും ഈ കാര്യത്തിൽ പരിശോധിക്കേണ്ടതാണ്. അഞ്ചാം ഭാവം കുട്ടികളെയും സൂചിപ്പിക്കുന്നു, എന്നാൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള തടസവും സൂര്യൻ ഈ ഭാവത്തിൽ നിന്നാൽ ഉണ്ടാകാം എന്നതാണ്. പക്ഷെ അതും വേറെ പല ഘടകങ്ങളെ ആശ്രയിച്ചാണ് നിൽക്കുക. എവിടെ പോയാലും എന്നെ മറ്റുള്ളവർ ശ്രദ്ധിക്കണം എന്ന ആഗ്രഹം നിങ്ങൾക്ക് ഉണ്ടാകാം എന്നതാണ് . റിസ്‌ക് കൂടിയ ബിസിനസ് കാര്യങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കുക ആയിരിക്കും നല്ലത്.

വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ ബിസിനസ് ബന്ധങ്ങൾക്കും, വ്യക്തി ബന്ധങ്ങൾക്കും ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതായാണ്. ഈ വിഷയങ്ങളിൽ ആണ് നിങ്ങൾ ഈ ആഴ്ച കൂടുതലും ശ്രദ്ധിക്കുക. കഴിഞ്ഞ കുറെ നാൾ ആയി പുതിയ ഒഫീഷ്യൽ ബന്ധങ്ങൾക്ക് വേണ്ടി നിങ്ങൾ നടത്തിയിരുന്ന ശ്രമങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്. അത് പോലെ തന്നെ ടീം ബന്ധങ്ങളിൽ ഉലച്ചിലുകളും സംഭവിക്കാം. പുതിയ വ്യക്തികളെ കാണാനും , പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ സ്ഥാപിക്കാനും ഉള്ള അവസ്ഥ ലഭിക്കും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്കും ഈ അവസരം വളരെ അധികം പ്രാധാന്യം ഉള്ളതാണ്. എങ്കിലും ജോലിയെ കുറിച്ചുള്ള സമ്മർദ്ദം കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലിയുടെ പ്രാധാന്യം വർധിക്കുന്നതാണ്. പല തരത്തിൽ ഉള്ള ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. അതിനാൽ ജോലിയിൽ നിന്നുള്ള സമ്മർദ്ദം വര്ധിക്കാം. പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിത്തം, ജോലിയെ കുറിച്ചുള്ള ആകാംഷ എന്നിവയും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായി കൂടുതൽ ഇടപഴകേണ്ട അവസരവു0 വന്നു ചേരുന്നതാണ്. നിങ്ങളുടെ ആരോഗ്യ കാര്യത്തെ കുറിച്ചും കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ സംരക്ഷണം എന്നിവയും ഈ ആഴ്ച ആവശ്യമാകും. നിങ്ങളുടെ അധികാരികളുമായുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള സാധ്യത ഉണ്ട്. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്‌കുകൾ എത്‌റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്പിൽ പ്രദര്ശിപ്പെിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്‌കരുമായുള്ള ചര്ച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരവും ലഭിക്കാം എന്നാൽ ഇത് വാഗ്ദാനം നൽകുവാൻ ഉള്ള നല്ല അവസരമാണ്. കുട്ടികളുടെ വിദ്യാഭ്യാസം , പരി പോഷണം എന്നിവയ്ക്ക് വേണ്ടി കഠിനമായി അദ്ധ്വാനിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ,എഴുത്തു , മീഡിയ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ലാഭിക്കാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകളും ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച മുതൽ കുടുംബ ജീവിതത്തിൽ ഉള്ള നിങ്ങളുടെ ശ്രദ്ധ വർധിക്കുന്നതാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ച്കൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചര്ച്ച , വീട് സ്ഥലം എന്നിവ നിൽക്കാനും വാങ്ങാനും ഉള്ള ചർച്ചകൾ മാതാ പിതാക്കലുമായുള്ള ചര്ച്ച കൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്‌പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച മുതൽ ആശയ വിനിമയങ്ങളിലും നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്. ചെറു യാത്രകൾ, ചെറു പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ സമയം വളരെ പ്രധാനമാണ്.

വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളിൽ സെന്‌സിവറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമാകും. ചിലവുകളും ലാഭങ്ങളും ഒരേ പോലെ വന്നു ചേരുന്ന സമയമാണ്. ,പുതിയ സാമ്പത്തിക പ്ലാനുകളിലേക്ക് ആലോചന ഇല്ലാതെ എടുത്തു ചാടരുത്. പുതിയ ജോലി, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയ്ക്കുള്ള അവസരമാണിത്. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം, കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. ജോലിയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ, ആരോഗ്യം എന്നിവയെ കുറിച്ചുള്ള നെഗറ്റിവ് ചിന്തകൾ ഉണ്ടാകും എങ്കിലും അവയെ ഒഴിവാക്കുക. ജോലിയിലെ ചില പ്രോജെക്ട്കട്ടുകളിൽ പൂർത്തീകരണം സംഭവിക്കുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം പ്രാധാന്യം നേടുന്നതാണ്. ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തിൽ കാര്യമായി ഇടപെടുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ ലാഭിക്കാം. പുതിയ പ്രോജെക്ട്കട്ടുകൾ, ബിസിനസ് ഡീലുകൾ എന്നിവയും ഉണ്ടാകുന്നതാണ്. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്‌കരുമായുള്ള ചര്ച്ചംകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ സമയത്തിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം എന്നിവയും ലഭിക്കുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേൽ ഉള്ള ശ്രദ്ധ ഈ ആഴ്ച വർധിക്കുന്നതാണ് . ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മര്ദ്ദ ങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാര്ത്ഥാന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്ത്ത കരുമായുള്ള തര്ക്ക ങ്ങൾ പ്രതീക്ഷിക്കുകആത്മീയ യാത്രകൾ, ദൂര യാത്രകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ചര്ച്ചരകൾ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള സമ്മർദ്ദം വളരെ അധികം ഉണ്ടാകുന്നതിനാൽ ജോലി സ്ഥലത്തെ കുറിച്ചുള്ള ശ്രദ്ധ ആവശ്യമാകും, വിവാദങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കുടുംബ ജീവിതത്തിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. വീട് വിലാപന വാങ്ങൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, പ്രശാന്ത പരിഹാരം എന്നിവയും ഈ സമയം ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്. കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. ഒരേ സമയം നിരവധി ജോലികൾ വന്നു ചേരാവുന്ന അവസ്ഥയാണ്. കൂടുതൽ ജോലികളും ആശയവിനിമയം, സെയ്ൽസ്, മീഡിയ എന്ന മേഖലയിൽ നിന്നായിരിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള സാധ്യതകളും ഉണ്ട്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ എല്ലാം തന്നെ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമവും ഉണ്ടാകും. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരെ കാണാനും, അവരോട് സംസാരിക്കാനും ഉള്ള സമയവും ലഭിക്കുന്നതാണ്. ചെറു യാത്രകൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ വളരെ സെന്‌സിറ്റീവ് ആയ അവസ്ഥയിൽ ആയിരുന്നു , എന്നാൽ ഈ ആഴ്ച മുതൽ അല്പം ഭേദം ഉണ്ടാകാം, എങ്കിലും സാമ്പത്തിക വിഷയങ്ങൾ സുരക്ഷിതമായ അവസ്ഥയിൽ അല്ല. അതിനാൽ ചെലവ് നിയന്ത്രിക്കേണ്ടതായി വരുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ജോലിയിൽ കൂടുതൽ ഉത്തര വാദിത്തങ്ങൾ എന്നിവയും ഉണ്ടാകും. വരവും ചിലവും തമ്മിൽ ഒരു കൃത്യത ഉണ്ടാകുന്നതല്ല. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. നിങ്ങൾ ഇത് വരെ ചെയ്ത ജോലിക്ക് ഉള്ള അംഗീകാരം ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. ഈ ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കുന്നതാണ് . പുതിയ ബന്ധങ്ങള്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ, ചില എഗ്രീമ്ന്റുകളിൽ പൂര്ത്തീ കരണം സംഭവിക്കാം, പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകള്ക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറുകൾ, പുതിയ ഡീലുകള്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും ഉണ്ടാകുന്നതാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനമാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിക്കുന്നതാണ്. കഴിഞ്ഞ കുറെ നാളുകൾ ആയി നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ല എന്നാൽ ഈ ആഴ്ച മുതൽ ആ അവസ്ഥയിൽ മാറ്റം വരുന്നതാണ്. എങ്കിലും ഈ മാറ്റങ്ങൾ സാവധാനം ആയിരിക്കും. വിചാരിക്കാത്ത സമയത്തുള്ള ചെലവ് ഉണ്ടാകും, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം തുടരുന്നതാണ്. പങ്കാളിയുമായുള്ള ചർച്ചകളും തുടരും. നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങളും ഈ സമയം വർധിക്കുന്നതാണ്. ജോലി , സാമ്പത്തിക ബാധ്യതകൾ എന്നിവയെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകും. ജോലി സ്ഥലത്തു പൂർത്തീകരണം ഉണ്ടാകുന്നതാണ്.ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ഒറ്റപ്പെട്ടു നിൽക്കാനുള്ള ആഗ്രഹം എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP