Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ചൊവ്വയുടെ സ്വാധീനം  നിരവധി ചെറു യാത്രകൾ, ചെറു പ്രോജെക്ട്കട്ടുകൾ എന്നിവയെ കൂടുതൽ പുഷ്ടിപ്പെടുതുന്നുതാണ്. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ചയും ഉണ്ടാകാം. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥയും നിങ്ങളെ തേടി എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. അതിനാൽ ശാരീരിരിക അസ്വസ്ടതകളും പ്രതീക്ഷിക്കുക. പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഈ ആഴ്ച മുഴുവൻ ഉണ്ടാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനമാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്. എങ്കിലും ഈ ക്രയ വിക്രയങ്ങളിൽ പല തരത്തിൽ ഉള്ള സങ്കീർണ്ണമായ കാര്യങ്ങളും ഉണ്ടാകുന്നതാണ്.  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ഈഗോ കാരണം പല വിധത്തിൽ ഉള്ള വെല്ലുവിളികൾ ജോലി സ്ഥലത്തും കുടുംബത്തിലും ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തി ജീവിതം ചൊവ്വയുടെ കൈവശം ആണുള്ളത് . പല വിധത്തിലുള്ള കൊമ്പ് കൊർക്കലുകൾ ഈ ആഴ്ചയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്.   ഈ തർക്കങ്ങൾ നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ വിപരീത ഗതിയിൽ സ്വാധീനിക്കാതെ നോക്കുക. ഇവ സമീപ ഭാവിയിൽ തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയിൽ പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, ചില ബന്ധങ്ങളിൽ ഒടുക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, ചർച്ചകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ ജോലി, സഹ പ്രവർത്തകർ എന്നാ വിഷയങ്ങളെ ചോവ്വ്വ ഈ ആഴ്ചയും ശക്തമായി സ്വാധീനിക്കുന്നതാണ്. ജോലിയിൽ നിന്നുള്ള പല വിധ സമ്മർദ്ദങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സഹ പ്രവർത്തകരിൽ നിന്നുള്ള പല വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. അവ തർക്കങ്ങൾ ആയി മാറുകയും ചെയ്യാനുള്ള നിരവാദി അവസരങ്ങൾ ഉണ്ടാകുന്നതാണ്.      നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും.  നിങ്ങളുടെ മാനസിക ആരോഗ്യതിന്മേലും കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. എല്ലാ തരത്തിൽ ഉള്ള അപവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ചൊവ്വ നിങ്ങളുടെ ലോങ്ങ്‌ ടേം പ്ലാനുകളെ സ്വാധീനിക്കുന്നു. പുതിയ ലോങ്ങ്‌ ടേം പ്ലാനുകൾ വ്യക്തി ജീവിതത്തെ കുറിച്ചും ഔദ്യോഗിക ജീവിതത്തെ കുറിച്ചും ഉണ്ടാകാം. ജോലി സംബന്ധമായി പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ലഭിക്കുന്നതാണ്. . നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. നിങ്ങളുടെ മുതിർന്ന സഹോദരങ്ങളും ആയുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള അവസരങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയം ആണ്, ചൊവ്വാ ജോലി എന്നാ വിഷയത്തെ ശകത്മായ്യി സ്വാധീനിക്കുന്നു. സ്പോർട്സ്, പൊലീസ് , അട്മിനിസ്സ്ട്രേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. ജോലി സ്ഥലത്ത് തർക്കങ്ങളും പ്രതീക്ഷിക്കുക. . അൽപ നാളുകളായി   നിങ്ങൾ റിയൽ   എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാൽ ഇവയിൽ തിരുത്തലുകൾ ഈ അവസരം ഉണ്ടാകുന്നതാണ്. അത് [പോലെ തന്നെ ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ , വിദേശ ബന്ധം എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഈ സമയം ഉണ്ടാകുന്നതാണ്. തത്വ ചിന്താപരമായ ചർച്ചകൾ ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്. . വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നിരവധി അവസരങ്ങൾ ഉണ്ടാകാം. ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ശാരീരികമായ അസ്വസ്ഥതകളും ഈ സമയത്തിന്റെ ഭാഗം ആകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനം ആണ്. ചൊവ്വ സാമ്പത്തിക വിഷയങ്ങളെ ശക്ത്മായിഒ സ്വാധീനിക്കുന്നു. വരവും ചിലവും ഒത്തു പോകാനുള്ള സാധ്യത വളരെ കുറവാണ്.  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ സമയം ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ജോലിയിൽ പല തരത്തിൽ ഉള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കുന്നതാണ്.  പുതിയ ബിസിനസ് ഡീലുകൾ ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലിയിൽ പല വെല്ലുവിളികളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. സ്പോർട്സ്, പൊലീസ് എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം. അധികാരികളും ആയുള്ള തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്ലാനിങ്ങുകൾ ഈ ആഴ്ചയുടെ ഭാഗം ആകും. പല തരത്തിൽ ഉള്ള സാമ്പത്തിക ബാധ്യതകളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളും ഈ സമയം ഉണ്ടാകുനതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19) 
ജോലിയിലും , ആരോഗ്യതിന്മേലും ചൊവ്വയുടെ സ്വാധീനം ഈ ആഴ്ച വര്ധിക്കുന്നതാണ്. ജോലി സ്ഥലത്ത് മല്സര ബുദ്ധി നിറഞ്ഞ പ്രോക്ക്ട്ടുകൾ ഉണ്ടാകുന്നതാണ്. ചൊവ്വ തർക്കങ്ങളെ സൂചിപ്പിക്കുന്നു, അതിനാൽ ജോലി സ്ഥലത്തുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.      നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. എങ്കിലും ഈ ജോലികളിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. വിദേശത്ത നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷികുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ഈ അവസരം ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള പല അവസരങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്.പ്രേമ ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം. പുതിയ ബിസിനസ് സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള പല തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ചൊവ്വ വീട് വില്പന , വാങ്ങൽ, റിപ്പെയരിങ് എന്നാ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും.  മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. , വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, എന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെ ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദവും ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP