Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെപ്റ്റംബർ രണ്ടാം ആഴ്ചഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ രണ്ടാം ആഴ്ചഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ   ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽനിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾഅവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.   ചൊവ്വ ഈ ആഴ്ച മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അതിനാൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതൽ   കുടുംബ യോഗങ്ങള്   , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവപ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും   ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് .   ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾഎന്നിവയിൽ ഉള്ളനിരവധി അവസരങ്ങൾ ഉണ്ടാകാം. ഇവയിൽ എല്ലാം തർക്കങ്ങൾ ഉണ്ടാകുന്നതാണ്.   പുതിയ ജോബ്‌ ഓഫർ, ബിസിനസ് ഓഫർ എന്നിവയും അൽപ നാളുകളിലേക്ക് പ്രതീക്ഷിക്കാം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം,ഉപരി പഠനത്തിന് ഉള്ള അവസരം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാംസംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികൾ, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.   സഹോദരങ്ങൾ, ചെറു കമ്യൂണിറ്റികൾ എന്നിവരിൽ എന്നിവരോട് കൂടുതൽ ആശയ വിനിമയങ്ങളും, തർക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.     നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ലോങ്ങ് എം ബിസിനസ് ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും റീ വർക്കുകൾ ആവശ്യമാകും. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരങ്ങളെ രണ്ടാമത് വിശകലനം ചെയ്യേണ്ടി വരും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളും   പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുകഈ ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo ആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം.   ജോലി സ്ഥലത്തു നിന്നുള്ള പല വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ വിപരീത രീതിയിൽ സ്വാധീനിക്കും. ജോലി സ്ഥലത്തു കൂടുതൽ ശ്രദ്ധ വേ ഡി വരും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേൽ വളരെ അധികം ശ്രദ്ധ ഈ ആഴ്ചയുംഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾഎന്നിവയിൽ ഉള്ളനിരവധി അവസരങ്ങൾ ഉണ്ടാകാം , ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകാം, പക്ഷെ ഇവയിൽ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ സഞ്ചരിക്കുമ്പോൾ ആശയ വിനിമയങ്ങൾ എന്നിവയിൽ നിന്നുള്ള തടസങ്ങളും ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക ബാധ്യതകളുടെ മേൽ ഈ ആഴ്ച നല്ല ശ്രദ്ധ വേണ്ടി വേണ്ടി വർമ. ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ വക്ര ഗതിയിൽ സഞ്ചരിക്കുന്നതാണ്. അതിനാൽ അടുത്ത നവമ്പർ വരെ സാമ്പത്തിക വിഷയങ്ങൾ അല്പം സാവധാനത്തിൽ ആയിരിക്കും നീങ്ങുക. സാമ്പത്തികമായ   കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കേണ്ടതാണ്. പങ്കാളിത്ത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. പുതിയയ സാമ്പത്തിക പ്ലാനുകൾക്ക് അത്ര അനുയോജ്യമായ സമയമല്ല. മണി ചെയിൻ, സെക്യൂർ അല്ലാത സമ്പാദ്യ പദ്ധതികളിൽ ചെന്ന് തലയിടരുത്. ജോലി സ്ഥലത്തു പല വിധത്തിലുള്ള തർക്കങ്ങളും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ചയും   കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.   ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .     എങ്കിലും ഗ്രൂപ്ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ഏഴാം ഭാവാതിലൂടെ വക്രഗതിയിൽ ഈ ആഴ്ച മുതൽ സഞ്ചരിക്കാൻ തുടങ്ങും. അതിനാൽ അടുത്ത നവംബർ വരെ ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും അത്ര യോജിച്ച ബന്ധം അല്ല. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, , ജീവിതാ മാര്ഗം, എംപ്ലോയർ ,   എന്ന വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ശുക്രൻ ഈ മാസം മുഴുവനും ഈ വിഷയങ്ങളിൽ സങ്കീർണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും   ഉണ്ടാകാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങളിന്മേൽ അൽപ നാളേക്ക് വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. അപ്പോൾ സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനംകൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , എന്നിവയും പ്രതീക്ഷിക്കുക. പ്രതീക്ഷിക്കാതെ ഉള്ള ധന ലാഭവും ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള പല ഉത്തരവാദിത്തങ്ങളും അൽപ നാളേക്ക് നിങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ചൊവ്വ നിങ്ങളുടെ കുടുംബത്തെ സൂചിപ്പിക്കുന്ന മേഖലയിൽ വക്ര ഗതിയിൽ ഈ ആഴ്ച മുതൽ സഞ്ചാരം തുടങ്ങും. നവംബർ വരെ ഈ അവസ്ഥയിൽ ആയിരിക്കും. മുതിർന്നവരുടെ ആരോഗ്യത്തിന് മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പല വിധത്തിൽ ഉള്ള റിയൽ സ്റ്റേറ് ഡീലുകളും പ്രതീക്ഷക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാവിഷയങ്ങളെ .   ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾഎന്നിവയിൽ ഉള്ളനിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦. പുതിയ ജോബ് ഓഫർ ദൂര യാത്രകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തെ വക്ര ഗതിയിൽ സ്വാധീനിക്കും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ ഉണ്ടാകാം. അവരുടെ ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ജോലികളിൽ എല്ലാം തന്നെ റീ വർക്കുകളും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.   ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ, ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും പ്രതീക്ഷിക്കുക . ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വക്ര ഗതിയിൽഈ ആഴ്ച മുതൽ സ്വാധീനിക്കുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഈ അവസരം പാടുള്ളതല്ല . മാണി ചെയിൻ പോലുള്ള പദ്ധതികളിൽ അടുത്ത നവംബർ വരെ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP