Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള   പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എത്റെടുക്കാതിരിക്കുക.   

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ   വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. 

ജമിനി (മെയ് 21 - ജൂൺ 20)
ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ   വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.    ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.            ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും.   ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,   , എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. ,   പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം. നിങ്ങളുടെ ജോലി, ഇമേജ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ഈ ആഴ്ച ഉണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. .   അധികരികലോടുള്ള ചർച്ചകൾ ഉണ്ടാകും. അവർ നിങ്ങളുടെ പ്രവർത്തനം, പെരുമാറ്റം എന്നിവയെ വിശകലനം ചെയ്തേക്കാം. ചില ജോലികളുടെ പൂർത്തീകരണം, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും . കല ആസ്വാദനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, നിങ്ങളുടെ ഇമേജ് എന്നിവയും ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടാം. ആശയവിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം ഉണ്ടാകാം. ഈ രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് ഈ ആഴ്ച പുതിയ അവസരങ്ങൾ വന്നു ചെരെണ്ടാതാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട സാഹചര്യവും വന്നു ചേരാം. എന്നിവ പ്രതീക്ഷിക്കുക.   എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ദൂര ദേശത് നിന്നുള്ളവരുമായുള്ള സംസർഗം, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക . ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകും. . ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി ലഭിക്കാനുള്ള നിരവധി അവസരങ്ങൾ ആണ് ലഭിക്കുക. കരിയർ സംബന്ധമായ ട്രെയിനിങ്ങുകളും ഈ ആഴ്ച പ്രതീക്ഷികുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികൾ, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക.   ഉപരി പഠനം, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ച കൂടുതൽ തെളിഞ്ഞു നിൽക്കുന്നതാണ്. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പല കണക്ക് കൂട്ടലുകളും നടത്തുന്നു. നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങളെ കുറിച്ചുള്ള ആലോചന   പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.   നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വേണ്ടി ഉള്ള വെല്ലുവിളികൾ നേരിടും. തൽഫലമായി വൈകാരികത നിറഞ്ഞ സംഭാഷണവും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം ആവശ്യമാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ തിരുത്തലുകൾ തീരുമാനങ്ങൾ എന്നിവയും ഉണ്ടാകാം. ടാക്സ് , ഇന്ഷുറന്സ് എന്നിവയിലും പുതിയ തീരുമാനങ്ങൾ എടുത്തേക്കാം., വൈകാരികമായ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ , ഈ ബന്ധങ്ങളിൽ അടുത്ത നടപടികൾ എന്താകണം എന്നാ ആലോചന എന്നിവയും ഉണ്ടാകും.   ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരവും ഈ ആഴ്ച വന്നെതാവുന്നതാണ്. പങ്കാളിത ബന്ധങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രകടമാകുക. നിങ്ങൾ പ്രധാന ഭാഗം ആയിരിക്കുന്ന എല്ലാ ബന്ധങ്ങളിലും ഈ പ്രാധാന്യം പ്രതീക്ഷിക്കുക ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനം പ്രതീക്ഷിച്ചു പല നീക്കങ്ങളും നടത്താം. എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിലും പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക. പല ബന്ധങ്ങളിലും പൂർത്തീകരണം ഉണ്ടാകാം. പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കാൻ വേണ്ട സാഹചര്യം, ദൂര യാത്രകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ അടുത്ത കുറെ നാളുകൾ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്.     ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക.   നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്. ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. നിരവധി ചെറു ജോലികൾ ഈ അവസരം നിങ്ങളെ കാത്തു നിൽക്കുന്നു. മത്സര സ്വഭാവം ഉള്ള പല ജോലികളിലും ഏറെപ്പെടെണ്ടി വന്നേക്കാം,. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ടിനെ കുറിച്ചുള്ള ആലോചന, ചില പ്രോജെക്ട്കട്ടുകളിൽ റീ വർക്ക് എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. അത് ചിലപ്പോൾ മാനസിക ആരോഗ്യകാര്യതിലോ ശരീരിരിക ആരോഗ്യത്തിലോ ആകാം. പുതിയ ഭക്ഷണ ക്രമം , അല്ലെങ്കിൽ ആരോഗ്യക്രമം എന്നിവ പരീക്ഷിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതലും പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകാം എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികളിൽ നിന്നുള്ള അവസരം ഈ ആഴ്ച ഉണ്ടാകാം. കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി നെറ്റ് വർക്കിങ് അവസരങ്ങൾ വന്നു ചേരാം. കല, ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ പ്രേമ ബന്ധത്തെ കുറിച്ചുള്ള പുതിയ നിലപാടുകളും ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ, റിസ്കുകൾ ഉള്ള ജോലികൾ എന്നിവയെ കുറിച്ചുള്ള നിരവധി പ്ലാനുകളും ഈ ആഴ്ച ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP