Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമ്മാതാവിനുണ്ടായിരുന്ന സിനാമാ ബാഹ്യമായ ലക്ഷ്യങ്ങൾ; ഹൈന്ദവരാജ ചരിത്രത്തിനായി കഥാഗതിയിലും കഥാപാത്രങ്ങളിലും വരുത്താൻ നിർദ്ദേശിച്ച മാറ്റം നിരാകരിച്ചപ്പോൾ ഉടക്ക് തുടങ്ങി; കുട്ടനാടൻ ബ്ലോഗിൽ മമ്മൂട്ടിയുടെ മുമ്പിൽ എല്ലാം പൊട്ടിത്തെറിയായി മാറി; മമ്മൂക്ക തന്ന പിന്തുണയും വാക്കുകളും സന്ദേശങ്ങളുമാണ് ശിഷ്ടകാലത്തേക്കുള്ള ഊർജ്ജം: മാമാങ്കത്തെ കുറിച്ച് പുറത്താക്കിയ സംവിധായകൻ സജീവ് പിള്ളയ്ക്ക് പറയാനുള്ളത്

നിർമ്മാതാവിനുണ്ടായിരുന്ന സിനാമാ ബാഹ്യമായ ലക്ഷ്യങ്ങൾ; ഹൈന്ദവരാജ ചരിത്രത്തിനായി കഥാഗതിയിലും കഥാപാത്രങ്ങളിലും വരുത്താൻ നിർദ്ദേശിച്ച മാറ്റം നിരാകരിച്ചപ്പോൾ ഉടക്ക് തുടങ്ങി; കുട്ടനാടൻ ബ്ലോഗിൽ മമ്മൂട്ടിയുടെ മുമ്പിൽ എല്ലാം പൊട്ടിത്തെറിയായി മാറി; മമ്മൂക്ക തന്ന പിന്തുണയും വാക്കുകളും സന്ദേശങ്ങളുമാണ് ശിഷ്ടകാലത്തേക്കുള്ള ഊർജ്ജം: മാമാങ്കത്തെ കുറിച്ച് പുറത്താക്കിയ സംവിധായകൻ സജീവ് പിള്ളയ്ക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാമാങ്കം സിനിമയുടെ നിർമ്മാതാവ് തന്നെ ഒറ്റപ്പെടുത്തി ചതിക്കുകയായിരുന്നുവെന്ന് സംവിധായകൻ സജീവ് പിള്ള. നിർമ്മാതാവ് വേണു കുന്നപ്പള്ളി പച്ചക്കള്ളമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.സിനിമയുടെ 38-40 ശതമാനം തീർന്നു. പൂർത്തിയാക്കാൻ ഇനി മൂന്ന് ഷെഡ്യൂൾ കൂടി വേണം. അപ്പോഴാണ് സിനിമയുടെ കഥാഗതിയിലും കഥാപാത്രത്തിലും പശ്ചാത്തലത്തിലും മാറ്റം വരുത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടത്. തിരക്കഥയുടെ ആത്മാവ് പൂർണമായും മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതെ വന്നപ്പോൾ ആന്ധ്രയിലെ സംവിധായകനുമായി ചേർന്ന് തിരക്കഥ തിരുത്തി. സിനിമ തുടങ്ങുമ്പോഴുണ്ടായിരുന്ന ക്യാമറാമൻ ഉൾപ്പെടെ സാങ്കേതിക വിദഗ്ധരെയെല്ലാം മാറ്റി. മലയാള സിനിമയിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയവുമായാണ് മാമാങ്കം ഒരുക്കാനെത്തിയിത്. ഫെഫ്കയുടെ നേതൃത്വം ഇക്കാര്യത്തിൽ ഇടപെട്ടുവെങ്കിലും അവർ നിർമ്മാതാവിനെ സഹായിക്കുകയാണ് ചെയ്തതെന്നും സജീവ്പിള്ള പറഞ്ഞു. നിർമ്മാതാവിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്.

വിവാദങ്ങളിൽ സജീവ് പിള്ളയുടെ പ്രതികരണം ഇങ്ങനെ

എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഭിന്നതയ്ക്കുള്ള കാരണമെന്ന്.അതിനുള്ള കാരണങ്ങൾ വ്യക്തമായി തന്നെ പറയാം. എന്റെ താല്പര്യം സിനിമമാത്രമാണ്. സിനിമ വിജയിക്കണം, സിനിമ ജനത്തിന്റെ അംഗീകാരം നേടിനിർമ്മാതാവിന് മുടക്കുമുതലിനപ്പുറം ലാഭം കിട്ടണം, സിനിമ കലാപരമായിമികച്ചതെന്നു പറയണം- ഇതൊക്കെയാണ് എന്റെ ലക്ഷ്യത്തിലുള്ളത്. എന്നാൽനിർമ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ്.അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നുതോന്നുന്ന സന്ദർഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളിൽ സംശയംപ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോൾ എന്നെ പുറത്താക്കിഎന്ന് അദ്ദേഹം പറയുന്നതുവരെ കാര്യങ്ങളെ എത്തിച്ചത്.

സിനിമയുടെരണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത്. ഒന്നുകിൽ വലിയ സ്റ്റുഡിയോയിൽ, അല്ലെങ്കിൽ, സമാനമായ ആർക്കിടെക്ചറും ലാൻഡ്‌സ്‌കേപ്പും ഉള്ള മംഗലാപുരം മേഖലയിൽ. അതുമല്ലെങ്കിൽ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയിൽ സെറ്റിട്ടു കൊണ്ട് -ഇതൊക്കെയായിരുന്നു എന്റെ നിർദ്ദേശങ്ങൾ. എന്നാൽ, നിർമ്മാതാവിന് ഷൂട്ടിങ് എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് സെറ്റിട്ടാൽ മതി എന്നായി. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് ഞാൻ മുന്നറിയിപ്പ് നൽകിയെങ്കിലും സ്വന്തംനിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോയി.

സെറ്റ്‌നിർമ്മിക്കാൻ വേണ്ടി തണ്ണീർത്തടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങൾ എനിക്ക് ശ്രദ്ധിക്കേണ്ടിവന്നത്. അതു ചോദിച്ചപ്പോൾ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാൽ സ്ഥലം വീണ്ടും തണ്ണീർത്തടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തിൽ നികത്തിയെടുത്തവയലുകളോ തണ്ണീർത്തടങ്ങളോ പിന്നെ പൂർവ്വസ്ഥിതിയിലേക്കു തിരിച്ചുവന്നിട്ടില്ല എന്ന ഉൽക്കണ്ഠ ഞാൻ പങ്കുവച്ചു. അപ്പോഴാണ്, ഇതുസംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിർമ്മാതാവ്, ആദ്യമായി, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി എന്നെ ഓർമ്മിപ്പിക്കുന്നത്.ഭ ീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത നേതാക്കൾ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്.അഖിലേന്ത്യാ തലത്തിൽത്തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.

സിനിമാ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് തിരക്കഥയെ വലിയ രീതിയിൽപുകഴ്‌ത്തിയ നിർമ്മാതാവ് ഒരു ഘട്ടമായപ്പോൾ അതിൽ ചില തിരുത്തലുകൾ വേണമെന്ന് വാശി പിടിക്കാൻ തുടങ്ങിയിടത്താണ് തർക്കം അടുത്തഘട്ടത്തിലേക്കു കടന്നത്. താൻ ഒരു കഥാകൃത്താണെന്നും തിരക്കഥ തന്റെതാല്പര്യങ്ങൾക്കനുസരിച്ച് മാറ്റി എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് സമ്മതിക്കാനാകാത്ത വിധമുള്ളതായിരുന്നു അദ്ദേഹത്തിന്റെനിർദ്ദേശങ്ങൾ. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ തിരക്കഥയിലുൾപ്പെടുത്തിയാൽ അത് പുനരുത്ഥാനപരവും സാമൂഹ്യവിരുദ്ധവുമായ ഒരു സന്ദേശം നൽകുന്ന സിനിമയാകും. ഞാനെഴുതിയതും അവർ അംഗീകരിച്ചതുമായ തിരക്കഥയക്ക് നേരെ വിപരീതമായ ഒരുചിത്രമായി അതു മാറും. ഒരു കലാകാരനും അംഗീകരിക്കാനാവാത്ത ഈ പിടിവാശിയുടെപേരിൽ ഞങ്ങൾ തമ്മിൽ ചില സന്ദർഭങ്ങളിൽ സംസാരമുണ്ടായിട്ടുണ്ട്. അത്അദ്ദേഹത്തിന് എന്നോടുള്ള പകയാവുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

ഒന്നാം ഷെഡ്യൂളിന് ശേഷമാണ് സ്‌ക്രിപ്റ്റ് വില്ലനായി വരുന്നത്. ക്ലൈമാക്സ് മാറ്റണമെന്നും വലിയ സ്‌കെയിലിലുള്ള പല സീനുകൾ മാറ്റണമെന്നതും ആയിരുന്നു നിർമ്മാതാവിന്റെ നിർബന്ധം. ഇത്രയേറെ പ്രശംസിക്കപ്പെട്ട സ്‌ക്രിപ്റ്റിൽ തോന്നുമ്പോലെ കൈകടത്താൻ പറ്റില്ലെന്ന നിലപാടിൽ ഞാനുംഉറച്ച് നിന്നു. നിർമ്മാതാവ് പറഞ്ഞ പ്രകാരമുള്ള സീനുകൾ ഉൾപ്പെടുത്തിയാൽ സർവ്വസാധാരണമായ നിരന്തരം കണ്ടുമടുത്ത യുക്തിക്ക്‌നിരക്കാത്ത ഒരു സിനിമയായി മാറും. കൂടാതെ ഹൈന്ദവവത്കരണം എന്ന ആക്ഷേപവും കേൾക്കുമെന്നും അത് ദോഷമാവുമെന്നും ഞാൻ പറഞ്ഞു. താൻ പറയുന്നത് പോലെതന്നെ എല്ലാം വേണം എന്നായിരുന്നു നിർമ്മാതാവിന്റെ നിലപാട്. നല്ല സിനിമഎന്നതിൽ നിന്നും തെലുങ്കു സിനിമ എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി.

വിശ്വചരിത്രത്തിന്റെ സംഭവബഹുലമായ പശ്ചാത്തലത്തിൽ നമ്മുടെ സ്വന്തംനാടിന്റെ സവിശേഷമായ കഥയാണ് എന്റെ മനസ്സിൽ ഈ സിനിമ. അതും പാശ്ചാത്യ വ്യാപാരകമ്പനികൾ കൊളോണിയൽ ശക്തികളായി ലോകം കൈക്കലാക്കാൻ തുടങ്ങുന്ന സമയത്തെ ഒരുവലിയ കഥ. ലോകം തന്നെ ഒരു സംക്രമ ദിശയിലായ കാലം. അല്ലാതെ കേവലമൊരു ഹൈന്ദവരാജചരിത്രം അല്ല. അതുകൊണ്ട് തന്നെ കഥാഗതിയിലും ഥാപാത്രങ്ങളിലും വരുത്താൻ നിർദ്ദേശിച്ച മാറ്റം ഞാൻ നിരാകരിച്ചു. എന്നാൽ ദൈർഘ്യം വളരെയേറെ കുറയ്ക്കുകയും മൂന്നേകാൽ മണിക്കൂർ എന്നസങ്കൽപ്പത്തിൽ നിന്ന് രണ്ടര മണിക്കൂറായി ഞാൻ തന്നെ ചുരുക്കുകയുംചെയ്തു. ഇതിനെത്തുടർന്ന്, പ്രമുഖ താരത്തിന്റെ മുന്നിൽ വച്ച് ഉണ്ടായവാക്കുതർക്കം നിർമ്മാതാവിനെ വല്ലാതെ ക്ഷുഭിതനാക്കി.

അന്ന് മുതൽ അദ്ദേഹം പ്രതികാര ബുദ്ധിയോടെ ആണ് പെരുമാറിയത്. കുട്ടനാടൻ ബ്ലോഗ് എന്നസിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത് സംഭവിച്ചത്. അപ്പോഴാണ് പ്രൊജക്ട് അദ്ദേഹത്തിന്റേതാണ് എന്റേതല്ല എന്നും നോക്കിക്കോളൂ എന്നും പറയുന്നത്. അത് ഈനിലയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മമ്മൂട്ടി നായകനായ ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നും ഏറ്റവും മികച്ചതിലൊന്നെന്നും മമ്മൂട്ടി വിശേഷിപ്പിച്ച തിരക്കഥ കേവലം 3 ലക്ഷം രൂപക്കാണ്‌നിർമ്മാതാവ് കൈവശപ്പെടുത്തി എന്ന് അവകാശപ്പെടുന്നത്. തിരക്കഥക്ക്മാത്രമായി 12 വർഷത്തെ അദ്ധ്വാനം എന്നുള്ളത് ഒഴിവാക്കിയാൽ തന്നെയുംഇതിനായി വേണ്ടിവന്ന യാത്രകൾക്കും മറ്റ് ചെലവുകൾക്കും തന്നെ ഇതിന്റെഎത്രയോ ഇരട്ടി ആയിട്ടുണ്ടാകും. ഇത് ഒരു പ്രൊജക്ട് ആയി രൂപപ്പെടുത്താനുള്ളസമയവും (6 വർഷത്തെ) പ്രയത്നവും ചെലവുകളും വേറെയും. അങ്ങനെ പൂർണ്ണമായിരൂപം കൊണ്ട ഒരു പ്രൊജക്ട് എന്തിന് 3 ലക്ഷം രൂപക്ക് കൊടുക്കണം? ഞാൻ തന്നെസംവീധാനം ചെയ്യുമെന്നും സംവിധാനത്തിനായി 20 ലക്ഷം രൂപയും അതിന്റെപൂർത്തീകരണത്തിന് ശേഷം ലാഭവിഹിതം ഉൾപ്പടെ പങ്കിടാമെന്നും സംശയമില്ലാത്ത ഉറപ്പിന്മേൽ മാത്രമാണ് 3 ലക്ഷം രൂപ സമ്മതിക്കുന്നത്. പ്രൊജക്ടിന്റെവലിപ്പവും അതിനായുള്ള എന്റെ വർഷങ്ങൾ നീണ്ട കഠിനാധ്വാനവുംകണക്കിലെടുക്കുമ്പോൾ ഇൻഡസ്ട്രി വഴക്കമനുസ്സരിച്ച് പോലും 20 ലക്ഷവും 3 ലക്ഷവും തുച്ഛമായ തുകയാണ്. അല്ലാതെ, 3 ലക്ഷം രൂപ സമ്മതിച്ചതോടുകൂടി സ്‌ക്രിപ്റ്റും പ്രോജക്ടും

ക്രിയേറ്റീവ് ആയ കാര്യങ്ങളിൽ ഉള്ള സംവിധായന്റെ നിലപാടുകൾ ആണ്അഹങ്കാരമായി പറഞ്ഞു നടക്കുന്നത്. ക്രിയേറ്റീവ് ആയ വിയോജിപ്പുകൾസ്വാഭാവികമാണ്. അത് സമഞ്ജസമായി പരിഹരിച്ച് ആണ് സർഗ്ഗ പ്രക്രിയമുന്നോട്ട് പോകുന്നത്. അതാണ് അമിതാദ്ധ്വാനമുണ്ടായിട്ടും പരാതികളില്ലാതെകാസ്റ്റും ക്രൂവും ഒപ്പം നിന്ന് ഊഷ്മളതയോടെ മുന്നോട്ട് പോയത്. മമ്മൂക്കയുടെ ഇൻവോൾവ്മെന്റ് എടുത്ത് പറയേണ്ടതാണ്. പല ദിവസങ്ങളിലുംഅതിരാവിലെ മണിക്കൂറുകളോളം യാത്ര ചെയ്ത് 5 മണികഴിയുമ്പോഴേക്കും ലോക്കേഷനിൽഎത്തുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയതാണ്. അതുപോലെ രാത്രി ഏറെ വൈകി 3 വരെയും ഷൂട്ടിലും നിന്നിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ ഒറിജിനൽആയുധങ്ങൾ ഉപയോഗിച്ചും പരിക്ക് പറ്റിയിട്ടും വിശ്രമിക്കാൻ പോലുംനിൽക്കാതെ അഭിനയം തുടർന്നതും എല്ലാവരേയും ആവേശത്തിലാക്കിയിട്ടുണ്ട്.മമ്മൂക്കയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് ഫൂട്ടേജ് കണ്ട പലരുംവിലയിരുത്തി. ഷെഡ്യൂളകൾക്ക് ശേഷവും മമ്മൂക്ക തന്ന പിന്തുണയും വാക്കുകളുംസന്ദേശങ്ങളും എനിക്ക് ശിഷ്ടകാലത്തേക്കും ഉള്ള ഊർജ്ജമാണ്.

ഫെഫ്കപ്രതിനിധികളുമായി നിർമ്മാതാവ് മുൻകൈയെടുത്ത് ചർച്ചകൾ നടത്തി.അതിൻ പ്രകാരം ഉരുത്തിരിഞ്ഞ നിലപാടുകൾ അംഗീകരിക്കാൻ നിർമ്മാതാവ്തയാറായില്ല. എന്ന് മാത്രവുമല്ല, നിയമനടപടികളുമായി പോവുകയും ചെയ്തു. അതിന്‌ശേഷം ഞാൻ വീണ്ടും അദ്ദേഹത്തോട് താഴ്മയായി ഏതുവിധേനയും ഇത് പരിഹരിച്ച്മുന്നോട്ട് പോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു ദീർഘമായ ടെലഫോണിക്‌സംഭാഷണത്തിന് ശേഷം അദ്ദേങ്ങഹം മുന്നോട്ട് വച്ച നിർദ്ദേശങ്ങൾഅംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഒരു പുതിയ എഗ്രിമെന്റ് ഒപ്പിടണമെന്ന്അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാൻ അതിന് തയാറായി വക്കീലാഫീസിൽ പോയപ്പോൾ എന്നോട് പറഞ്ഞതിന് കടകവിരുദ്ധമായ വ്യവസ്ഥകൾ ആയിരുന്നു ഒക്കെയും. കൂടാതെ ഭീഷണിയും. എനിക്ക്അത് ഒപ്പിടാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മുഖ്യനടൻ ഇടപെടുന്നത്-സജീവ് പിള്ള പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP