Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടന്നു പോകുന്നത് കഠിന സാഹചര്യത്തിലൂടെ; ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടം; അവിടെ താങ്ങും തണലുമാകുന്നത് സ്‌നേഹമെന്ന വികാരം; പ്രതിസന്ധിക്കിടയിലും ആശ്വാസമാകുന്നത് കുടുംബം എന്ന യാഥാർത്ഥ്യമെന്ന് ദിലീപ്; ദുബായിൽ 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രവുമായി നടൻ എത്തിയപ്പോൾ

കടന്നു പോകുന്നത് കഠിന സാഹചര്യത്തിലൂടെ; ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടം; അവിടെ താങ്ങും തണലുമാകുന്നത് സ്‌നേഹമെന്ന വികാരം; പ്രതിസന്ധിക്കിടയിലും ആശ്വാസമാകുന്നത് കുടുംബം എന്ന യാഥാർത്ഥ്യമെന്ന് ദിലീപ്; ദുബായിൽ 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രവുമായി നടൻ എത്തിയപ്പോൾ

ദുബായ്: കഠിന സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് നടൻ ദിലീപ്. ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്‌നേഹം എന്ന വികാരമാണെന്നും ദിലീപ് വിശദീകരിച്ചു. ദുബായിൽ വേൾഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും സംഘടിപ്പിച്ച കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു നടൻ. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാർഥ്യം ഉള്ളത് ആശ്വാസമാണെന്നു ദിലീപ് പറഞ്ഞു.

ദുബായ്, ദോഹ എന്നിവിടങ്ങൾ സന്ദർശിക്കാൻ കോടതി ദിലീപിന് അനുവാദം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ദുബായിലെത്തിയ ദിലീപ് അദ്ദേഹത്തിന്റെ പാർട്ണർഷിപ്പിലുള്ള ദേ പുട്ടും സന്ദർശിച്ചു. എന്നാൽ, ഇന്നലെ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ നടൻ പങ്കെടുത്തില്ല. നിയമപരിജ്ഞാനമുണ്ടെങ്കിലും വിക്കനായതിനാൽ അത് പ്രകടിപ്പിക്കാൻ പ്രയാസപ്പെടുന്ന അഭിഭാഷകനായാണ് കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ ദിലീപ് അഭിനയിക്കുന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ്.

വർഷങ്ങൾക്ക് മുൻപേ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തന്റെ പുതിയ സിനിമയിൽ ദിലീപിനെ നായകനാക്കിയതെന്ന് ബി. ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. തന്റെയും ദിലീപിന്റെയും തിരക്ക് കാരണമാണ് സിനിമ വൈകിയത്. ഈ സിനിമ മുടങ്ങിയാൽ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വന്നേനെ എന്നും ബി. ഉണ്ണിക്കൃഷ്ണൻ ദുബായിൽ പറഞ്ഞു. കോടതിസമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിൽ 2013-ലെ കരാറിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ നായകനാക്കിയത്. ദിലീപ് ഈ സിനിമയുടെ അവിഭാജ്യ ഘടകമാണ്. ദിലീപുമായുള്ളത് പ്രൊഫഷണൽ ബന്ധമാണ് എന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ദിലീപിനെ പുറത്താക്കണം എന്ന് ആദ്യം നിലപാടെടുത്തത് താനാണ്. ആ തീരുമാനം ഇപ്പോൾ പുനഃപരിശോധിക്കേണ്ട കാര്യമില്ല-അദ്ദേഹം പറഞ്ഞു.

സിനിമ ഒരു വ്യക്തി നിർമ്മിക്കുന്ന രീതി അവസാനിക്കുകയാണ്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് വയകം എയ്റ്റീൻ എന്ന ഗ്രൂപ്പാണ്. വൻകിട കോർപ്പറേറ്റുകൾ സിനിമാ നിർമ്മാണത്തിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. മലയാള സിനിമയിലെ തൊഴിൽ ചൂഷണങ്ങൾ തടയാൻ ഇത് ഗുണം ചെയ്യുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP