Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാരാൽ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാർ അതേ കാരണത്താൽ തന്നെ ആഫ്രിക്കൻ വംശജരെ അധിക്ഷേപിക്കുന്നു; 'അബ്രഹാമിന്റെ സന്തതികളി'ലെ സംഘട്ടന രംഗത്തിനെതിരെ അരുന്ധതി റോയ്; കസബക്കെതിരെ ഉയർന്ന സ്ത്രീവിരുദ്ധ ആരോപണത്തിന് പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി വിവാദത്തിൽ

ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാരാൽ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാർ അതേ കാരണത്താൽ തന്നെ ആഫ്രിക്കൻ വംശജരെ അധിക്ഷേപിക്കുന്നു; 'അബ്രഹാമിന്റെ സന്തതികളി'ലെ സംഘട്ടന രംഗത്തിനെതിരെ അരുന്ധതി റോയ്; കസബക്കെതിരെ ഉയർന്ന സ്ത്രീവിരുദ്ധ ആരോപണത്തിന് പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീവിരുദ്ധ രംഗങ്ങളുടെ പേരിൽ മമ്മൂട്ടി ചിത്രം കസബ ഏറെ വിമർശനങ്ങളും പഴികളു കേൾക്കേണ്ടി വന്നതാണ്. ഈ വിഷയം ചൂണ്ടിക്കാട്ടിയ നടി പാർവ്വതിക്കെതിരെ വിവിധ കോണുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. സൈബർ ആക്രമണങ്ങളെ ഭയന്ന് സിനിമയിൽ നിന്നും താൽക്കാലികമായി ബ്രേക്ക് എടുക്കേണ്ട അവസ്ഥ പോലും അവർക്കുണ്ടായി. ഈ വിഷയത്തിൽ മമ്മൂട്ടിയുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് പാർവ്വതി പിന്നീട് തുറന്നു പറയുകയും ചെയ്തു.

കസബ വിവാദം അടങ്ങിയതിന് പിന്നിലെ ഇപ്പോൾ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി വിവാദത്തിലായിരിക്കയാണ്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത 'അബ്രഹാമിന്റെ സന്തതികൾ' എന്ന സിനിമക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. 'ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാരാൽ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാർ അതേ കാരണത്താൽ തന്നെ ആഫ്രിക്കൻ വംശജരെ അധിക്ഷേപിക്കുന്നു.' എന്ന ആക്ഷേപം ചൂണ്ടിക്കാട്ടി രംഗത്തുവന്നത് ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയി ആണ്.

മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കൻ വംശജരും തമ്മിലുള്ള ആക്ഷൻ രംഗം ചൂണ്ടിയാണ് അരുന്ധതി റോയിയുടെ വിമർശനം. ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തിൽ കറുത്തവർഗക്കാരെ കാണിച്ചിരിക്കുന്നതെന്ന് അരുന്ധതി റോയ് പറഞ്ഞു. ഇത് തെറ്റായ നടപടിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇല്ലാത്ത ഒരു വിഭാഗമാണ് ആഫ്രിക്കൻ വംശജർ. പുരോഗമന കേരളത്തിൽ വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുകയാണുണ്ടായതെന്നും അരുന്ധതി റോയ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പുരോഗമന കേരളത്തിൽ നിന്നുള്ള 'അബ്രഹാമിന്റെ സന്തതികൾ' എന്നൊരു ചിത്രം ഈയിടെ കാണാനിടയായി. വിഡ്ഡികളും ക്രൂരന്മാരുമായ അതിലെ കുറ്റവാളികളായ വില്ലന്മാർ കറുത്ത ആഫ്രിക്കക്കാരാണ്. കേരളത്തിൽ ആഫ്രിക്കൻ വിഭാഗക്കാർ ഇല്ലായെന്നിരിക്കെ, വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രം അവരെ ഈ ചിത്രത്തിൽ കൊണ്ടുവന്നിരിക്കുകയാണ്- അരുന്ധതി കുറ്റപ്പെടുത്തി.

ഇത്തരം സംഗതികളിൽ കേരളത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹം ഇങ്ങനെയാണ്. ആളുകൾ ഇങ്ങനെയാണ്. കലാകാരന്മാരും, സിനിമാനിർമ്മാതാക്കളും, നടന്മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണെന്നും അവർ പറയുന്നു. ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാരാൽ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാർ അതേ കാരണത്താൽ തന്നെ ആഫ്രിക്കൻ വംശജരെ അധിക്ഷേപിക്കുന്നതിൽ വിഷമം ഉണ്ടെന്നനും അരുന്ധതി റോയി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP