Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

യോഗി ആദിത്യനാഥിന്റെ ഭരണം കണ്ട് കയ്യടിക്കാൻ ഉളുപ്പുണ്ടോ...? രാജ്യം കണ്ടതിൽ ഇത്രയും മോശം ഭരണം വേറെ ഏതാണ്...ശെടാാാ

യോഗി ആദിത്യനാഥിന്റെ ഭരണം കണ്ട് കയ്യടിക്കാൻ ഉളുപ്പുണ്ടോ...? രാജ്യം കണ്ടതിൽ ഇത്രയും മോശം ഭരണം വേറെ ഏതാണ്...ശെടാാാ

മറുനാടൻ ഡെസ്‌ക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം മാത്രമെ ഉള്ളൂ... അത് യോഗി ആദിത്യനാഥാണ്... ഇത്രയും മികച്ചൊരു ഭരണം ഉത്തർ പ്രദേശോ അല്ലേലും പോട്ടെ ഇന്ത്യാ മഹാരാജ്യം തന്നെ കണ്ടിട്ടുണ്ടാവില്ല... യേഗി നാടുവാണിടും കാലം ക്രിമിനലുകളെല്ലാരും ഒന്ന് പോലെ എന്നാണ്  ഇപ്പോൾ ഉത്തർപ്രദേശുകാർ പാടുന്നത് എന്നാണ്... അത്രയം നാറിയ ഭരണമാണ് യോഗി ആദിത്യനാഥിന്റെത്.

Stories you may Like

അത് തുറന്ന് സമ്മതിക്കാനുള്ള ഉളുപ്പും യോഗിക്ക് ഉണ്ട് എന്ന് നമ്മൾ കണ്ട് കഴിഞ്ഞു, സംസ്ഥാനത്തു വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി സർക്കാർ തന്നെ് നിയമസഭയെ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാനഭംഗങ്ങളും തട്ടിക്കൊണ്ട് പോകലും നിത്യേനയുള്ള കാഴി്ചയാക്കാനും യോഗിക്ക് സാധിച്ചിരിക്കുകയാണ്... ഇതാണ് സൈബർ പ്രചാരകന്മാർ മഹനായി വാഴ്‌ത്തുന്ന യോഗിയുടെ ഭരണത്തിലെ ഗുണകണങ്ങളിൽ പെട്ടത്...

യോഗ് തന്നെ പറഞ്ഞ കണക്കനുസരിച്ച് 761,മാനഭംഗംമൂവായിരത്തിനു മുകളിൽ, ലൈംഗിക ചൂഷണങ്ങൾ 3,400 തട്ടിക്കൊണ്ട് പോകലുകൾ എന്നിവയാണ് യോഗി ഭരണത്തിന്റെ സമ്മാനങ്ങൾ. സ്വന്തം എം എൽ എ തന്നെ 16 വയസ്സുകരിയായ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തപ്പോഴും വാ പൊത്തി നിക്കുന്ന തരത്തിലേക്ക് യോഗി വളർന്ന കഴിഞ്ഞിരിക്കുകയാണ്.., യോഗിയുടെ പൊലീസും മിടുക്കന്മാരാണ്.... തന്റെ മകളെ എം എൽ എ പീഡിപ്പിച്ചെന്ന് പരാതി പറയാൻ വ്ന്ന അച്ഛനെ തന്നെ കൊന്നിരിക്കുകയാണ് അവർ... യോഗിക്ക് ഇതെല്ലാം വലിയ ക്രെഡിറ്റാണ്... പണ്ട് ഗൊരക്പൂരിലെ ഹോസ്പിറ്റലിൽ കൊച്ച് കുട്ടികൾ ശ്വാസത്തിനായി പിടഞ്ഞ് മരിച്ചപ്പോൾ അതിലും ന്യായം പറഞ്ഞ് വന്ന യോഗിയുടെ മഹത്വം ഇപ്പോഴും പാടി നടക്കുന്നവരുണ്ട്... ഒരു കയ്യിൽ കയറുമായി പോത്തിന്റെ മുകളിൽ ഇരുന്നു വരുന്ന കാലനെപ്പോലെയാണ് യോഗിയെന്നാണ് സോഷ്യൽ മീഡിയ തന്നെ പറയുന്നത്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ആശാനെ മുഖ്യമന്ത്രിയാക്കിയപ്പോൾ ഇതിനേക്കാൾ പ്രതീക്ഷിച്ച് കാണണം. ക്രിമിനലുകൾ വാഴുന്ന പൊലീസ് സ്റ്റേഷനും ആരും എപ്പോഴും കൊല്ലപ്പെടാൻ സാധ്യതയുള്ള തെരുവുകളുമാണ് ഇ്പ്പോൾ ഉ്ത്തർപ്രദേശ് മുന്നോട്ട് പോകുന്നത്. ഇനി യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ ജീവിക്കുന്ന ആളുകളെ ഓർത്ത് സഹതപിക്കാൻ മാത്രമെ ആളുകൾക്ക് സാധിക്കൂ... ഇനിയും ഇത്തരത്തിൽ ഭരിച്ച് കൊല്ലുന്ന യോഗിയുടെ ഭരണം ഇതോടെ തീരണമേ എന്ന് നമുക്ക എല്ലാവർക്കും പ്രർത്ഥിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP