Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പയറിന്റെലേം താളിന്റെലേം ഒക്കെ കറിവച്ച് കഴിച്ചാണ് ഞാനൊക്കെ വളർന്നത്...; കാശിന്റെ വെലയെന്താന്ന് എനിക്ക് നന്നായി അറിയാം; ബാങ്കിൽ എത്രരൂപയുണ്ടെന്ന് ഇപ്പോഴുമറിയില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ആഡംബരമാണോ? ജീവിതത്തിൽ ഇന്നുവരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല..: രാജേശ്വരി.. കോടീശ്വരി.. എന്ന് വിളിക്കുന്നവർ കേൾക്കാൻ മറുനാടൻ ലൈവിലൂടെ ജിഷയുടെ അമ്മ രാജേശ്വരി പറയുന്നത്

പയറിന്റെലേം താളിന്റെലേം ഒക്കെ കറിവച്ച് കഴിച്ചാണ് ഞാനൊക്കെ വളർന്നത്...; കാശിന്റെ വെലയെന്താന്ന് എനിക്ക് നന്നായി അറിയാം;  ബാങ്കിൽ എത്രരൂപയുണ്ടെന്ന് ഇപ്പോഴുമറിയില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ആഡംബരമാണോ? ജീവിതത്തിൽ ഇന്നുവരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല..: രാജേശ്വരി.. കോടീശ്വരി.. എന്ന് വിളിക്കുന്നവർ കേൾക്കാൻ മറുനാടൻ ലൈവിലൂടെ ജിഷയുടെ അമ്മ രാജേശ്വരി പറയുന്നത്

ആർ. പീയൂഷ്

കൊച്ചി: മൂത്ത മകൾ ദീപയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന്റെ സത്യാവസ്ഥ പങ്കുവച്ചും പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. ആഡംബര ജീവിതം നയിക്കുന്നുവെന്നും മകൾ മരിച്ച ദുഃഖം മറന്നാണ് ജീവിതമെന്നുമെല്ലാം സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരണങ്ങൾ രാജേശ്വരിക്ക് എതിരെ ഉയർന്നിരുന്നു. ഇതിനിടെ രാജേശ്വരിയെ കുറച്ചുദിവസമായി വീട്ടിൽ കാണാനില്ലെന്ന വിവരങ്ങളും പുറത്തുവന്നു. രാജേശ്വരി ബ്യൂട്ടിപാർലറിൽ പോയെന്ന മട്ടിൽ ചില ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടു. ഇതിനെല്ലാം വികാരഭരിതയായി മറുപടി പറയുകയാണ് രാജേശ്വരി മറുനാടൻ ലൈവിലൂടെ.

ആശുപത്രിയിൽ സുഖമില്ലാതെ കിടന്നപ്പോൾ മൂത്ത മകൾ ദീപ തിരിഞ്ഞുനോക്കിയില്ലെന്നും പണത്തെ ചൊല്ലി താനുമായി തർക്കമുണ്ടായെന്നും തുറന്നുപറഞ്ഞാണ് ദീപയ്‌ക്കെതിരെ ആരോപണങ്ങൾ രാജേശ്വരി ഉന്നയിക്കുന്നത്. ആശുപത്രിയിൽ സുഖമില്ലാതെ കിടന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിലെ റൂമിന്റെ വാടക നൽകാൻ പോലും ദീപ തയ്യാറായില്ല - രാജേശ്വരി പറയുന്നു.

തന്നോട് രണ്ടുലക്ഷം രൂപ ബൈ്ക്ക് വാങ്ങാനായി വേണമെന്ന് അവൾ പറഞ്ഞിരുന്നു. അപ്പോൾ കുറച്ച് രൂപ നൽകിയിരുന്നു. അതു കൂടാതെ അവൾക്കും കുഞ്ഞിനും സ്വർണ്ണാഭരണങ്ങളും വാങ്ങി നൽകി. പിന്നെന്തിനാണ് ഞാൻ അവൾക്ക് പണമൊന്നും നൽകിയില്ല എന്ന് പറഞ്ഞു നടക്കുന്നത്. എസ്.സി- എസ്. ടി വകുപ്പിൽ നിന്നും കിട്ടിയ എട്ടേകാൽ ലക്ഷം രൂപ ഞാൻ എന്ത് ചെയ്തു എന്നാണ് ദീപ ചോദിക്കുന്നത്.

ഞങ്ങൾ താമസിച്ച വീടിന്റെ കരണ്ട് ബില്ലിന്റെ ചെലവുതന്നെ കുറേ ഉണ്ടായിരുന്നു. പിന്നെ ഓട്ടോമാറ്റിക് ഫ്രിഡ്ജ്, ടിവി തുടങ്ങിയവ വാങ്ങിയിരുന്നു. മുത്തൂറ്റിൽ മുമ്പ് പണയം വച്ചിരുന്ന സ്വർണം എടുത്തിരുന്നു ഇങ്ങനെയൊക്കെയാണ് ആ പണം ചെലവാക്കിയത്. പക്ഷേ ആവശ്യമില്ലാത്ത നുണകളാണ് ദീപ പറഞ്ഞു നടക്കുന്നത്. ഒരിക്കലും അനാവശ്യമായി പണം ചിലവഴിച്ചിട്ടില്ല. വസ്ത്രങ്ങൾ വാങ്ങുന്നത് ധൂർത്തല്ലല്ലോ. നോട്ട് നിരോധന സമയമായിരുന്നതിനാൽ ബാങ്കിൽ നിന്നും ആദ്യം 15000 രൂപയാണ് എടുക്കാൻ പറ്റിയത്. പിന്നെ 25000 ആയി. ഒടുവിൽ എത്ര വേണമെങ്കിലും പിൻവലിക്കാൻ പറ്റുന്ന രീതി വന്നപ്പോൾ മൂന്ന് ലക്ഷം രൂപയെടുത്തു. അത് ഈ എട്ടേകാൽ ലക്ഷം രൂപയിൽ നിന്നാണ്.

പിന്നീട് പലപ്പോഴായി 15000 രൂപ വച്ച് പിൻവലിച്ചിട്ടുണ്ട്. അതിനിടയിൽ ബാങ്കിൽ നിന്നും അറിയിപ്പ് കിട്ടി പണം തീർന്നുവെന്ന്. അതെങ്ങനെയാണ് അതിന്റെ ഡീറ്റെയിൽസ് വേണമെന്ന് പറഞ്ഞപ്പോൾ പിന്നെയെടുക്കാം ചേച്ചി എന്നാണ് ബാങ്കുകാർ പറഞ്ഞത്. ഞാൻ കൂടുതലും പണം ഉപയോഗിച്ചത് എന്റെ ചികിത്സയ്ക്കാക്കായാണ്. അല്ലാതെ ധൂർത്തടിക്കാനല്ല. ശ്വാസംമുട്ടലും ബി.പിയും ഷുഗറും ഒക്കെയായി ഒരു നിത്യരോഗിയാണ് ഞാൻ. പയറിന്റെലേം മറ്റും കറിവച്ച് കഴിച്ചാണ് ഞാനൊക്കെ വളർന്നത്. പണത്തിന്റെ വില നന്നായി അറിയാം. - രാജേശ്വരി പറയുന്നു.

കോടീശ്വരി.. രാജേശ്വരി എന്നാണ് ഇപ്പോൾ കാണുന്നവരൊക്കെ പറയുന്നത്. ബ്യൂട്ടി പാർലറിൽ പോയെന്നും കറങ്ങി നടക്കുന്നെന്നും ഒക്കെ പറയുന്നു. അങ്ങനെയാണ് ചിത്രങ്ങളും പുറത്തുവന്നത്. അതെല്ലാം പുറത്തുവിടുന്നവർക്കെതിരെ പരാതി നൽകും. ഞാൻ ഇതുവരെ ഒരു ബ്യൂട്ടി പാർലറിലും പോയിട്ടില്ല. സാരിയുടുക്കുന്നതും ചുരിദാറിടുന്നതും ഇത്രവലിയ തെറ്റാണോ? ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കുന്നില്ല. - രാജേശ്വരി പറയുന്നു.

രാജേശ്വരിയെ വീട്ടിൽ നിന്ന് കാണാതായി കുറച്ചുദിവസമായി എന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് മറുനാടൻ ഇക്കാര്യം അന്വേഷിച്ചതും അവരെ കണ്ടെത്തുന്നതും. സർക്കാർ പണിതുനൽകിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ 40 ദിവസത്തിലേറെയായി വിട്ടു നിൽക്കുന്ന രാജേശ്വരി കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് രാജേശ്വരി വീട് വിട്ടതായി മറുനാടൻ വാർത്ത നൽകിയത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച രാജേശ്വരിയുടെ ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിയിക്കുന്നതിനിടെ മകൾ ദീപയാണ് 40 ദിവസത്തിലേറെയായി മാതാവ് വീട്ടിൽ നിന്നും വിട്ടു നിൽക്കുന്നതായി മറുനാടനോട് സ്ഥിരീകരിച്ചത്.

'വീട്ടിലിരുന്നാൽ കൊച്ചിന്റെ വിചാരമാ, അതുകൊണ്ടാ ഹോം നേഴ്സിങ് ഓഫീസിൽ പോയി ജോലിക്ക് നിന്നത്. കുറച്ച് ദിവസം മുമ്പ് മേലിന് വല്ലാത്ത വിറയലും വിഷമവും തോന്നി. നേരെ ഇങ്ങോട്ടു പോന്നു. പരിശോധിച്ചപ്പോൾ ഷുഗർ 300-ന് മുകളിലാ. ആരും സഹായത്തിനില്ല. ജനറൽ വാർഡിലാണ് കഴിയുന്നത്. ആവശ്യമില്ലാതെ എന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം നടപടിയുമെടുക്കും. എന്റെ മകൾ ഇത്ര ക്രൂരമായി കൊല്ലപ്പെട്ടിട്ടും എന്നെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് തനിക്കറിയില്ലെന്നും രാജേശ്വരി പറയുന്നു.

ഇതായിരുന്നു രാജേശ്വരിയുടെ ആദ്യ പ്രതികരണം. വാർത്ത വന്നതിന് പിന്നാലെയെത്തിയ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജേശ്വരി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണെന്ന് സ്ഥിരീകരിയിക്കാനായത്. തന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നവർക്കെതിരെ ഏറെ രോക്ഷത്തോടെയാണ് രാജേശ്വരി പ്രതികരിച്ചത്. ഞാനും മനുഷ്യസ്ത്രീയാണ് ,എനിക്കും തുണിയുടുക്കാൻ പാടില്ലേ ,ഇതൊക്കെ ഇവരെന്തിനാ ഫോട്ടോ എടുക്കുന്നേ. രാജേശ്വരി ചോദിച്ചു. പെരുമ്പാവൂരിലെ മുത്തൂറ്റ് ബാങ്കിൽ സ്വർണം പണയം വച്ചിട്ടുണ്ട്. അതിൽ നിന്നും ചികത്സയ്ക്കായി കുറച്ച് പൈസ എടുക്കാമെന്ന് കരുതി അവിടെ പോയിരുന്നു. പൈസ വാങ്ങി തിരിഞ്ഞപ്പോൾ ഒരുത്തൻ മൊബൈലും കൊണ്ട് ഫോട്ടോ എടുത്തു. ഞാൻ ഒച്ചയെടുത്തപ്പോൾ അവിടെ കൂടിനിന്നവർ അവനോട് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ മായ്ച്ചുകളഞ്ഞു- രാജേശ്വരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP