Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ; തീരുമാനം സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ; മാർച്ച് സംഘർഷഭരിതമായത് പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞതിന് പിന്നാലെ

തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ; തീരുമാനം സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ; മാർച്ച് സംഘർഷഭരിതമായത് പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ബിജെപി-യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് സംഘർഷമുണ്ടായതിന് പിന്നാലെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു.

ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാർച്ച്.

പത്തനംതിട്ട കളക്റ്റ്രേറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.

കോട്ടയത്ത് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാർച്ചിൽ സംഘർഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാഞ്ജ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ നിരാഹരസത്യാഗ്രഹം 7 ദിവസം പിന്നിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP