Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷൻസ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മിൽ വ്യത്യാസമുണ്ടോ? ലെയ്മാൻസ് ലോയിൽ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് അഡ്വ.ഷാജൻ സ്‌കറിയ

മജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷൻസ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മിൽ വ്യത്യാസമുണ്ടോ? ലെയ്മാൻസ് ലോയിൽ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് അഡ്വ.ഷാജൻ സ്‌കറിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നമ്മുടെ കോടതികൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഇന്ന് ലേയ്‌മെൻസ് ലോ പരിശോധിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി സുപ്രീംകോടതിയാണെന്നും ആ കോടതിയിലെ തീരുമാനം അന്തിമമാണെന്നും നമുക്കറിയാം. എല്ലാ സംസ്ഥാനങ്ങളിലും കോടതികളുണ്ടെന്നും ഏറ്റവും വലിയ കോടതി ഹൈക്കോടതിയാണെന്നും അവിടുത്തെ തീരുമാനം സുപ്രീംകോടതിയിലെ ചോദ്യം ചെയ്യാനാവൂ എന്നും അറിയാം. അതിന് താഴെയുള്ള കോടതികളെ കുറിച്ചാണ് പലർക്കും അറിവില്ലാത്തത്.

ഹൈക്കോടതിയുടെ താഴെ ജില്ല കോടതി, സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതി, സബ്‌കോടതി, അസിസ്റ്റന്റ് സബ്‌കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, മജിസ്‌ട്രേറ്റ് കോടതി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മെട്രോപൊളിറ്റൻ കോടതി എന്നിങ്ങനെ പലതരം. ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്? കോടതികൾ തമ്മിലുള്ള വ്യത്യാസം, ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും തമ്മിലുള്ള വ്യത്യാസം, മജിസ്‌ട്രേറ്റും മുൻസിഫും തമ്മിലുള്ള വ്യത്യാസം സാധാരണക്കാർക്ക് മനസ്സിലാകും പോലെ പറയുകയാണ് ലേയേമാൻസ് ലോയിലെ ഈ അദ്ധ്യായം.

സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് അടക്കം 30 ജഡ്ജിമാരാണുള്ളത്. എന്നാൽ എല്ലായ്‌പോഴും ഇത്രയും ജഡ്ജിമാർ നിയമിക്കപ്പെടാറില്ല. ഇപ്പോൾ 24 ജഡ്ജിമാർ മാത്രമാണ് സുപ്രീം കോടതിയിൽ ഉള്ളത്. ഒരു ജഡ്ജിയുടെ തീരുമാനം ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ തീരുമാനത്തേക്കാൾ വലുതാണ്. പിന്നീട് തീരുമാനത്തിന്റെ മൂല്യം കൂടുന്നത് ജഡ്ജിമാരുടെ എണ്ണം കൂടുമ്പോഴാണ്. സുപ്രീം കോടതിയുടെ മൂന്ന് ജഡ്ജിമാർ എടുത്ത തീരുമാനം നാലുജഡ്ജിമാർ അടങ്ങിയ ബഞ്ചിന് മാറ്റുവാൻ സാധിക്കും. ഹൈക്കോടതിയിലും ഇങ്ങനെയാണെങ്കിലും അവയുടെ അധികാരപരിധി എല്ലാ സംസ്ഥാനങ്ങളിലും ഒതുങ്ങുന്നു.

ഹൈക്കോടതിയും സുപ്രീം കോടതിയും പ്രധാനമായി കൈകാര്യം ചെയ്യുന്നത് അപ്പീൽ കേസുകളാണ്. എന്നാൽ, നേരിട്ടുകേസെടുക്കാവുന്ന സാഹചര്യം ഈ രണ്ടുകോടതികൾക്കുമുണ്ട്. ഒരു വ്യക്തിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടാൽ അയാൾക്ക് നേരിട്ട് സുപ്രീം കോടതിയിൽ പോകാം. അതുപോലെ തന്നെ ഹൈക്കോടതിയിലും. ഹൈക്കോടതിയിൽ പോയി തള്ളിയാൽ സുപ്രീംകോടതിയിൽ പോകാം..എന്നാൽ അവിടെയും തള്ളിയാൽ മറ്റെവിടെയും പോകാനാവില്ല. സുപ്രീം കോടതിക്ക് സർക്കാരിന് ഉപദേശം നൽകാം. ഹൈക്കോടതികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് ഉപദേശംകൊടുക്കാം. ഹൈക്കോടതിക്ക് മറ്റുചില അധികാരങ്ങൾ കൂടിയുണ്ട്. രണ്ടുകോടിയിൽ കൂടിയ നഷ്ടപരിഹാരം വേണ്ട കേസുകൾ സമർപ്പിക്കേണ്ടത് ഹൈക്കോടതിയിലാണ്. എന്നാൽ സുപ്രീംകോടതിയിൽ അങ്ങനെ കേസ് കൊടുക്കാനുള്ള അവകാശം മൗലികാവകാശം ലംഘിക്കുമ്പോൾ മാത്രമേയുള്ളു. മറ്റുകോടതികൾക്ക് അധികാരമില്ലാത്ത കേസുകളും ഹൈക്കോടതിയിൽ സമർപ്പിക്കാം. എന്നാൽ, മറ്റുകേസുകൾ സാധാരണ ആരംഭിക്കേണ്ടത് ജില്ലാ കോടതിയിലോ, മജിസ്‌ട്രേറ്റ് കോടതിയിലോ, മുൻസിഫ് കോടതിയിലോ ആണ്.

കൊലപാതകം അടക്കമുള്ള ക്രിമിനൽ കുറ്റങ്ങളും, 2 കോടിയിൽ താഴെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ളേ കേസുകളും ജില്ലാ കോടതികൾ മുതൽ താഴോട്ടാണ് പോകേണ്ടത്. രാജ്യത്തെ നിയമം അനുസരിച്ച് ഏറ്റവും താഴെത്തോ കോടതി മുൻസിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയുമാണ്. സിവിൽ കേസുകൾ മുൻസിഫ് കോടതികളാണ് പരിഹരിക്കേണ്ടത്. മുൻസിഫ് കോടതി ജഡ്ജിയെ മുൻസിഫ് എന്നാണ് വിളിക്കുന്നത്. ക്രിമിനൽ കേസാണെങ്കിൽ അത് മജിസ്‌ട്രേറ്റ് കോടതിയിലാണ് വരുന്നത്. അവിടുത്തെ ജഡ്ജിയെ മജിസ്‌ട്രേറ്റ് എന്നുവിളിക്കും. അതേസമയം ഒരുകോടതിയിൽ ഒരു ജഡ്ജി മാത്രമേയുള്ളുവെങ്കിൽ അത് മുൻസിഫുമാകാം, മജിസ്‌ട്രേറ്റുമാകാം. രണ്ടുപേർക്കും ഒരേ യോഗ്യതയാണുള്ളത്. സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുമുണ്ട്. കേരളത്തിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേററ് കോടതി മാത്രം. സെക്കൻഡ് ക്ലാസാണെങ്കിൽ പരമാവധി ഒരുവർഷം വരെ മാത്രമേ ശിക്ഷിക്കാൻ കഴിയുകയുള്ളു. ഫസ്റ്റ് ക്ലാസാണെങ്കിൽ മൂന്നുവർഷം വരെ ശിക്ഷിക്കാം. 10 ലക്ഷത്തിൽ താഴെ നഷ്ടപരിഹാരം തേടുന്ന കേസുകളാണ് മുൻസിഫ് കോടതികളിൽ പരിഗണിക്കുക.

എല്ലാ ജില്ലയിലെയും മജിസ്‌ട്രേറ്റ് കോടതികളുടെ ചുമതലക്കാരൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായിരിക്കും. ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എപ്പോഴും എല്ലാ ജില്ലയിലുമുണ്ടാകും. അദ്ദേഹത്തിന് ഏഴുവർഷം വരെ തടവ് വിധിക്കാം. അതിന് തൊട്ടുമുകളിൽ സിവിൽ കേസുകൾ വരുമ്പോൾ സബ്‌കോടതിയും ക്രിമിനൽ കേസ് വരുമ്പോൾ അസിസ്റ്റന്റ് സെഷൻസ് കോടതിയും. 10 ലക്ഷം മുതൽ ഒരുകോടി വരെ നഷ്ടപരിഹാരം തേടിയുള്ള കേസുകൾ ഫയൽ ചെയ്യേണ്ടത് സബ് കോടതിയിലാണ്. അത് സബ്ജഡ്ജ് എന്ന് അറിയപ്പെടും. 10 വർഷം വരെ തടവ് വിധിക്കാവുന്ന കേസുകൾ അസിസ്റ്റന്റ് സെഷൻസ് കോർട്ടിലാണ് ഫയൽ ചെയ്യേണ്ടത്. സബ്ജഡ്ജും അസിസ്റ്റന്റ് സെഷൻസ് ജഡ്ജും ഒരാളാവാം. ക്രിമിനൽകേസ് കൈകാര്യം ചെയ്യുമ്പോൾ അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജെന്നും ക്രിമനൽ കേസ് കൈകാര്യം ചെയ്യുമ്പോൾ, സബ്ജഡ്‌ജെന്നും അറിയപ്പെടും. അതിന് തൊട്ടുമുകളിലാണ് ഡിസ്ട്രിക് ജഡ്ജും സെഷൻസ് ജഡ്ജും.

ജില്ലയിലെ പരമാധികാരിയാണ് ജില്ല ജഡ്ജി അല്ലെങ്കിൽ സെഷൻസ് ജഡ്ജി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എന്നുപറഞ്ഞാൽ ജില്ലയിലെ മുതർന്ന ജഡ്ജ് എന്നാണ്. അദ്ദേഹത്തിന്റെ കീഴിൽ അതേ റാങ്കിലുള്ള അഡീഷണൽ സെഷൻസ് ജഡ്ജിമാർ കാണും. സിവിൽ കേസ് കൈകാര്യം ചെയ്യുമ്പോൾ ഡിസ്ട്രിക്റ്റ് ജഡ്‌ജെന്നും ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സെഷൻസ് ജഡ്‌ജെന്നും അറിയപ്പെടുന്നു. അഡ്‌മിനിസട്രേറ്റീവ് അധികാരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനാണെന്ന് മാത്രം. മെട്രോപോളിറ്റൻ സിറ്റിയിലാണെങ്കിൽ, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്നുള്ളത് മെട്രോപോളിററൻ ജഡ്ജ് എന്നും അറിയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP