Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി അനുവദിക്കപ്പെടാൻ ഇടയുണ്ടോ? അമിത് ഷായുടെ നിലപാടുമാറ്റം റിവ്യൂ ഹർജിയിൽ ഗുണം ചെയ്യുമോ? റിവ്യൂവും റഫറൻസും റിവിഷനും തമ്മിൽ എന്താണ് വ്യത്യാസം? ലേ മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി അനുവദിക്കപ്പെടാൻ ഇടയുണ്ടോ? അമിത് ഷായുടെ നിലപാടുമാറ്റം റിവ്യൂ ഹർജിയിൽ ഗുണം ചെയ്യുമോ? റിവ്യൂവും റഫറൻസും റിവിഷനും തമ്മിൽ എന്താണ് വ്യത്യാസം? ലേ മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ റിവ്യൂ ഹർജിയിൽ സ്ുപ്രകീം കോടതി എന്ത് വിധി പ്രഖ്യാപിക്കും എന്ന് അറിയാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. അക്കൂട്ടത്തിൽ അയ്യപ്പഭക്തർ മാത്രമല്ല ശബരിമലയിൽ യുവതികൾ പ്രവേശിക്കണം എന്ന് ശഠിക്കുന്നവരും റിവ്യൂ ഹർജിയുടെ ഫലം എന്താകും എന്ന് അറിയാൻ കാത്തിരിക്കുന്നു. ആ വിധി പുനപരിശോധിക്കുകയും ശബരിമലയിൽ യുവതികളോട് പ്രവേശിപ്പിക്കുകയും ചെയ്യണ്ട എന്ന് പറഞ്ഞാൽ ഭക്തർ സന്തുഷ്ടരാവും.

അതല്ല മറിച്ച് എന്ത്‌കൊണ്ട് യുവതികൾ പ്രവേശിച്ചുകൂട എന്ന് സുപ്രീം കോടതി ചോദിച്ചാൽ അത് നടപ്പിലാക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കുകയും ചെയ്താൽ മറു വിഭാഗം സന്തുഷ്ടരാവുകയും ചെയ്യും.ഇങ്ങനെ ഇത് ചർച്ചയാവുമ്പോൾ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന വാക്ക് റിവ്യൂ ഹർജി അതവാ പുനപരിശോധന എന്നത് തന്നെയാണ്. എന്താണ് ഈ റിവ്യു ഹർജി എന്ന് വ്യക്തമാക്കാനും റിവ്യു ഹർജിയുമായി അടുത്ത ബന്ധമുള്ള റിവിഷൻ ഹർജിയും തമ്മിലുള്ള വ്യത്യാസവും എന്താണ് റഫറൻസ് എന്ന് വ്യക്തമാക്കാനുമാണ് ഇന്നത്തെ ലെയ്ാൻസ് ലോയിൽ ശ്രമിക്കുന്നത്.

റിവ്യു ഹർജി എന്ന് കേട്ടാൽ തന്നെ അറിയാം അത് പുനപരിശോധന ഹർജി എന്നാണ് എന്ന്. എന്താണ് പുനപരിശോധന. ഒരു കോടതി ഒരു വിധി അല്ലെങ്കിൽ തീരുമാനം എടുത്താൽ അത് വീണ്ടും പരിശോധിക്കുന്നതാണ് പുനപരിശോധന. അപ്പോൾ ഉണ്ടാകുന്ന ചോദ്യമാണ് എന്തുകൊണ്ട് അ്പ്പീൽ കൊടുക്കാൻ സാധിക്കുകയില്ലെന്ന്. നമ്മുടെ രാജ്യത്തെ സംവിധാനങ്ങൾ അനുസരിച്ച് താഴത്തെ കോടതികളിൽ നിന്നാണ് കേസുകൾ ആരംഭിക്കുന്നത്. സിവിൽ കേസാണെങ്കിൽ മുൻസിഫ് കോടതി ക്രിമിനൽ കേസാണെങ്കിൽ മജിസ്‌ട്രേറ്റ് കോടതി.

ഇതിപ്പോൾ ഒരു തർക്കമാണ് ശബരിമലയിൽ യുവതികൾ പ്രവേശിക്കണോ വേണ്ടയോ എന്ന് സാധാരണഗതിയിൽ ഇത് ആരംഭിക്കേണ്ടത് ഒരു മുൻസിഫ് കോടതിയിലാണ്. അല്ലെങ്കിൽ ്തിന് തൊട്ട് മുകളിലുള്ള ജില്ലാ കോടതിയിലാണ്. മുൻസിഫ് കോടതിയിൽ ഒരു വിധി പറയുകയും ആരോണോ വിധിക്കെതിരെ അപ്പീൽ കൊടുക്കുകയും ചെയ്യുന്നത് ഡിസ്ട്രിക്റ്റ് കോടതിയിലുമാണ്. ഇനി ജില്ലാ കോടതിയിൽ ഒരു വിധി വന്നാൽ അത് ആ വിധി ആർക്കെതിരെയാണോ അവർ അപ്പീൽ കൊടുക്കുന്നതാണ് ഹൈക്കോടതിയിൽ. ഹൈക്കോടതിയിൽ തന്നെ ആദ്യം സിങ്കിൾ ബെഞ്ചിലും പിന്നീട് ഡിവിഷൻ ബെഞ്ചിലും കൊടുക്കാം. ഇവിടെ തള്ളിയാൽ സുപ്രീം കോടതിയിൽ കൊടുക്കാം ഇതാണ് അപ്പീൽ എന്ന് പറയുന്ന ഒരു സംവിധാനം

സുപ്രീം കോടതിയിൽ ഡിവിഷണല് ബെഞ്ചും ഫുൾ ബെഞ്ചും മാത്രമാണ് ുള്ളത്. ഡിവിഷണൽ ബെഞ്ചിൽ രണ്ട് ജഡ്ജിമാരും ഫുൾ ബെഞ്ചിൽ മൂന്ന് ജഡ്ജിമാരുമാണ് ഉള്ളത്. ഡിവിഷണൽ ബെഞ്ച് തള്ളിയാൽ ഫുൾ ബെഞ്ചിനു നൽകാം അവിടെയും തള്ളിയാൽ നടപ്പിലാക്കാം. അപ്പോൾ ഉയർന്ന് വന്നേക്കാമെന്ന ഒരു ചോദ്യമാണ് ഇത് അഞ്ചംഗ ബെഞ്ച് അല്ലേ എന്ന്. യഥാർഥത്തിൽ രണ്ട് ജഡ്ജിമാരും മൂന്ന് ജഡ്ജിമാരുമുള്ള രണ്ട് ബെഞ്ചാണ് ഉള്ളത്. എന്നാൽ വളരെ പ്രാധാന്യവും മറ്റ് നിയമപ്രശ്‌നവുമൊക്കെ ഉള്ള ഒരു കേസാണെങ്കിൽ അതിൽ കൂടുതൽ ജഡിജിമാരെ ഉൾപ്പെടുത്തി ഭരണഘടന ബെഞ്ച് സ്ഥാപിക്കും.

മുൻപ് ഇവിടെ ഇങ്ങനെ ഒരു കേസ് വന്നതാണല്ലോ അപ്പോൾ ആ ബെഞ്ച് പോര എന്ന് തീരുമാനിക്കുമ്പോഴാണ് ഭരണഘടന ബെഞ്ച് വരുന്നതും. വളരെ അപൂർവ്വമായി ഏഴംഗ ബെഞ്ചും വന്നിട്ടുണ്ട് വളരെ പ്രധാനപ്പെട്ട കേസുകളിലാണ് അത് എന്ന് മാത്രം. പക്ഷേ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇവിടെ സെറ്റ് ചെയ്തത്. ഈ വിഷയമാണ് ഇന്ന് ലെയ്മാൻസ് ലോയിൽ പരിശോധിക്കുന്നത്. പൂർണ രൂപത്തിനായി വീഡിയോ കാണുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP