Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട്

മറുനാടൻ ഡെസ്‌ക്‌

ശിവശങ്കർ എന്ന തന്റെ മുഖ്യ പ്രൈവറ്റ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യത്തിലോ, അച്ചടക്ക നടപടി എടുക്കുന്ന കാര്യത്തിലോ മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത് അച്ചടക്ക നടപടിക്ക് സമയമായില്ലെന്നാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അച്ചടക്ക നടപടി എടുക്കാൻ കഴിയില്ലെന്നും അതിന് ചില ചട്ടങ്ങളും നിയമങ്ങളും ബാധകമാണെയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.

മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും നേരം വെളുത്തതിൽ അഭിമാനിക്കുകയും, ആഹ്ലാദിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ കണ്ണടച്ച് തുറക്കുന്നതിന് മുൻപ് അച്ചടക്ക നടപടി എടുക്കുന്നതിന് ഇതുവരെ ചട്ടങ്ങളൊന്നും ബാധകമല്ലായിരുന്നില്ലേ എന്ന ചോദ്യം ചോദിച്ചുകൊണ്ട് തന്നെവേണം ഇത് ആരംഭിക്കാൻ. ജേക്കബ് തോമസ് എന്ന ഐപിഎസ്സുകാരന്റെ കാര്യം മാത്രം എടുക്കുക. രാജ്യത്തിന്റെ ഐപിഎസ്സുകാരുടെ ചരിത്രത്തിൽ ഇതിനു മുൻപ് ജേക്കബ് തോമസിനോട് സമാനമായ ശിക്ഷാനടപടിക്ക് വിധേയമായിട്ടുള്ളത് ഒരേ ഒരു ഓഫീസറാണ്. അത് ഇന്ദിരാഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട ഐപിഎസ് ഓഫീസറായിരുന്നു.

രാജ്യത്തെ ഒരു ഐപിഎസ് ഐഎഎസ് ഓഫീസറേയും ആറ് മാസത്തിൽ കൂടുതൽ സസ്‌പെൻഷനിൽ നിർത്തരുതെന്നും ആറുമാസത്തിനകം അന്വേഷിച്ച് പിരിച്ചുവിടേണ്ടതാണെങ്കിൽ ജോലിയിൽ നിന്നും പിരിച്ച് വിടണമെന്നുമാണ് നിയമം എന്നിരിക്കെ ഏതാണ്ട് രണ്ട് വർഷത്തോളം സസ്‌പെൻഷനിൽ നിർത്തുകയും കോടിതി ഇടപെട്ടതിനെ തുടർന്ന് അപ്രധാനമായ തസ്തികിയലേക്ക് നിയമിച്ച് നാണംകേടോടുകൂടി റിട്ടയർ ചെയ്യുകയും ചെയ്ത ഗതികേടാണ് ജേക്കബ് തോമസിന്റേത്.

എന്നാൽ ഈ പറയുന്ന ശിവശങ്കറാവട്ടെ കഴിഞ്ഞ നാല് വർഷംമുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കുകയും അതിന് എത്രയോ വർഷമായി പിണറായി വിജയൻ എന്ന നേതാവുമായി അഭേദ്യമായ ബന്ധം പുലർത്തുകയും ചെയ്തയാളാണ്. ഐഎഎസ് കാരൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ശിവശങ്കരൻ പിണറായി വിജയൻ എന്ന നേതാവിന്റെ ഇഷ്ടക്കാരനായതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയായി സെക്രട്ടറിയേറ്റിലേയ്ക്ക് കൊണ്ടുപോയത്. ആ മനുഷ്യൻ രാജ്യദ്രോഹക്കുറ്റത്തിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു.

ഇന്നദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്യാൻ പോവുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കള്ളക്കടത്ത് കേസിലെയും രാജ്യദ്രോഹക്കേസിലെയും പ്രതികൾക്ക് മുറിയെടുത്തുകൊടുത്തതെന്ന് അദ്ദേഹത്തിന്റെ തന്നെ ജീവനക്കാരൻ മൊഴികൊടുത്തുകഴിഞ്ഞിരിക്കുന്നു. അതായത് കേവലം പെണ്ണുകേസിനപ്പുറം കള്ളക്കടത്തിനപ്പുറം, അഴിമതിക്കും രാജ്യദ്രോഹത്തിനും കൂട്ടുനിന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കർ എന്ന് വ്യക്തമായിരിക്കുന്നു. ശിവശങ്കർ സ്വപ്‌നയുമായി മാത്രമല്ല സരിത്തുമായും സന്ദീപുമായും അടുത്ത ബന്ധമുണ്ടെയെന്ന് വ്യക്തമാവുമ്പോൾ എന്തിനാണ് നടപടിയെടുക്കുന്നതിനും മാറ്റി നിർത്തുന്നതിനും മുഖ്യമന്ത്രി വൈകുന്നത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP