Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിപ്‌ളോമാറ്റിക് ബാഗേജിൽ എങ്ങനെ കള്ളക്കടത്ത് സ്വർണം എത്തി? പിരിച്ചുവിടപ്പെട്ട സരിത് എങ്ങനെ കോൺസുലേറ്റ് കാർ ഉപയോഗിച്ചു? ഇപ്പോഴും സിസിടിവി ദൃശ്യങ്ങൾ നൽകാൻ എന്താണ് പൊലീസിന് മടി? ബിഎംഎസ് നേതാവ് എന്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി? കള്ളക്കടത്തുകാരിയുമായി അഴിഞ്ഞാടാൻ എങ്ങനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കായി? ഉത്തരം പറയാൻ ഏറെ ചോദ്യങ്ങൾ ബാക്കി

ഡിപ്‌ളോമാറ്റിക് ബാഗേജിൽ എങ്ങനെ കള്ളക്കടത്ത് സ്വർണം എത്തി? പിരിച്ചുവിടപ്പെട്ട സരിത് എങ്ങനെ കോൺസുലേറ്റ് കാർ ഉപയോഗിച്ചു? ഇപ്പോഴും സിസിടിവി ദൃശ്യങ്ങൾ നൽകാൻ എന്താണ് പൊലീസിന് മടി? ബിഎംഎസ് നേതാവ് എന്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി? കള്ളക്കടത്തുകാരിയുമായി അഴിഞ്ഞാടാൻ എങ്ങനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കായി? ഉത്തരം പറയാൻ ഏറെ ചോദ്യങ്ങൾ ബാക്കി

മറുനാടൻ ഡെസ്‌ക്‌

ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന സ്വർണക്കള്ളക്കടത്ത് കേസിൽ കാര്യമായൊന്നും സംഭവിക്കില്ലായെന്ന സൂചനയാണ് ഇന്ന് പുറത്തുവരുന്നത്. ഈ വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഒന്നാണ് എന്നും കേരള സർക്കാരും കേന്ദ്ര സർക്കാരും ഒന്നാണ് എന്നും സംശയിക്കാവുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളിപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 30 കിലോ സ്വർണമെത്തിയത് തടഞ്ഞുവെച്ചതിനെ തുടർന്ന് ആദ്യമായി അത് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെ വിരട്ടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത് ഒരു ബിഎംഎസ് നേതാവ് ആണെയെന്നത് തന്നെയാണ് അതിന്റെ ആദ്യത്തെ അടയാളം. കാംകാർ യൂണിയൻ നേതാവ് ഹരിരാജ് അതിന് വേണ്ടി പരമാവധി ശ്രമങ്ങൾ നടത്തുകയുണ്ടായി എന്നിപ്പോൾ പുറത്തുവന്നിരിക്കുന്നു. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉന്നത ബിസിനസുകാരും ഒക്കെ അത് വിട്ടെടുക്കുന്നതിനും, അഥവാ അത് വിട്ടുകൊടുക്കുന്നില്ലെങ്കിൽ അത് അയച്ചിടത്തേയ്ക്ക് തന്നെ തിരിച്ചയക്കാനുള്ള നീക്കം നടത്തിയെന്ന് വ്യക്തമാണ്.

അതായത് ഈ വിഷയത്തിൽ ഇപ്പോൾ ഒരു പെണ്ണിന്റെ പുറംമേനി കണ്ടുകൊണ്ടുള്ള ബഹളം വയ്‌പ്പിക്കലിനപ്പുറത്തേയ്ക്കുള്ള ഒരു നേട്ടവും നമ്മൾ പ്രതീക്ഷിക്കേണ്ട എന്നർത്ഥം. കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ അവരുടെ നീതി നടപ്പിലാക്കുകയും അവർ അതിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി പൊലീസിന് കത്തെഴുതി സിസി ടിവി ദൃശ്യങ്ങൾ എങ്കിലും നൽകണം എന്നാവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് പോലും അതിന് പോലും ശ്രമിക്കാത്ത കേരള പൊലീസും സർക്കാരും ഈ കൂട്ടുകച്ചവടത്തിന് പങ്കാളികളാവുകയാണ്. സുരേന്ദ്രനെപ്പോലെയുള്ളവർ പറയുന്ന വിവരക്കേടുകൾക്കപ്പുറത്തേയ്ക്ക് സിപിഎമ്മും ബിജെപിയും കൂടിക്കിണഞ്ഞ് കിടക്കുന്ന ഒരു പ്രത്യേക അണിയറ ബന്ധം ഇതിന്റെ പിന്നിൽ കാണാം. സുരേന്ദ്രൻ ഇന്ന് ചോദിക്കുന്നത് കണ്ടു, എന്തുകൊണ്ടാണ് സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാത്തത് എന്ന്.

കേന്ദ്രസർക്കാരിന് കീഴിലുള്ള ഒരു ക്രൈമിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടേണ്ടതില്ല എന്ന മിനിമം വിവരം പോലും സുരേന്ദ്രന് ഇല്ലായെന്ന് ഇത് വ്യക്തമാക്കുന്നു. അതേ സമയം സരിത്ത് എന്ന കള്ളക്കടത്തുകാരൻ യുഎഇ കോൺസുലേറ്റിന്റെ കാർ ഉപയോഗിച്ചുകൊണ്ട് സ്വർണക്കടത്ത് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ചോദിച്ച് കസ്റ്റംസ് കത്തയച്ചിട്ട് അവർ മറുപടി പോലും നൽകാതിരിക്കുന്നത് അവരുടെ ബന്ധത്തിനുള്ള അടയാളമാകുന്നു. എങ്ങനെയാണ് യുഎഇ കോൺസുലേറ്റിൽ നിന്നും പിരിച്ചുവിടപ്പെട്ട സരിത്ത് യുഎഇയുടെ ഔദ്യോഗിക കാറിൽ സ്വർണം ശേഖരിക്കുന്നതിനു വേണ്ടി പോയി എന്ന ചോദ്യവും അന്വേഷിക്കേണ്ടതാണ്. യുഎഇ കോൺസുലേറ്റിൽ നിന്നും നേരത്തെ പുറത്താക്കിയ ജോലിക്കാരനാണ് സരിത്ത് എന്ന് യുഎഇ എംബസ്സി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ യുഎഇയുടെ തിരുവനന്തപുരം കോൺസുലേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഡിപ്ലോമാറ്റിക് കാറിലാണ് ഈ സ്വർണം കൈപ്പറ്റുന്നതിന് വേണ്ടി സരിത്ത് എത്തിയത് എന്നത് മറന്നുകൂടാ. അതായത് യുഎഇ കോൺസുലേറ്റിന് ഇതുമായി ആഴത്തിൽ ബന്ധമുണ്ടെയെന്ന് അർത്ഥം. ആ ബന്ധം അന്വേഷിക്കാൻ പിരമിതികളുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാൽ യുഎഇ എന്നു പറയുന്നു സർക്കാർ ഇതിനെ ചെറുതായി കാണും എന്നു കരുതാനോ, ഇതിന് കൂട്ടുനിൽക്കും എന്നു കരുതാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP