Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അധികാരം പാരമ്പര്യവും പ്രതാപവും ഉറപ്പിച്ച നേതാക്കൾക്ക് മാത്രമായി വീതിച്ചുകൊടുക്കുന്ന കാലത്ത് അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽനിന്നും ആരും കൈപിടിക്കാനില്ലാതെ ഉയർന്നുവന്ന രമ്യ ഹരിദാസിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ? ആദിവാസികളുടെയും പാവങ്ങളുടെയും വേദന ഒപ്പിയെടുത്ത ഈ പൊതുപ്രവർത്തകർക്ക് ആലത്തൂരുകാർ വോട്ട് കൊടുക്കുമ്പോൾ നമുക്ക് പണം നൽകാം; എന്റെ വീതം 10,000 രമ്യക്കുള്ളതാണ്

അധികാരം പാരമ്പര്യവും പ്രതാപവും ഉറപ്പിച്ച നേതാക്കൾക്ക് മാത്രമായി വീതിച്ചുകൊടുക്കുന്ന കാലത്ത് അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽനിന്നും ആരും കൈപിടിക്കാനില്ലാതെ ഉയർന്നുവന്ന രമ്യ ഹരിദാസിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ?  ആദിവാസികളുടെയും പാവങ്ങളുടെയും വേദന ഒപ്പിയെടുത്ത ഈ പൊതുപ്രവർത്തകർക്ക് ആലത്തൂരുകാർ വോട്ട് കൊടുക്കുമ്പോൾ നമുക്ക് പണം നൽകാം;  എന്റെ വീതം 10,000 രമ്യക്കുള്ളതാണ്

മറുനാടൻ ഡെസ്‌ക്‌

ഏകത പരിഷത്ത് എന്നോ പി.വി രാജഗോപാൽ എന്നോ കേട്ടിട്ടുള്ള മലയാളികൾ കുറവായിരിക്കും. കാരണം നമുക്കിഷ്ടം രാഷ്ട്രീയക്കാരെ കുറിച്ചും സിനിമാക്കാരെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും മാത്രം സംസാരിക്കുന്നതിനാണ്. മേമ്പോടിക്ക് നമ്മൾ ചില ഉദ്യോഗസ്ഥന്മാരുടെ വീര കഥകളും ഏറ്റുപാടും. എന്നാൽ നമ്മുടെ സമൂഹത്തിന്റെ താഴേ തട്ടിൽ കഴിയുന്ന അന്നന്നത്തെ അപ്പത്തിന് വേണ്ടി പണിയെടുക്കുന്ന നൂറു കണക്കിന് ജനങ്ങളും അവരുടെ നേതാക്കന്മാരും നമ്മളിൽ പലർക്കും സെലിബ്രിറ്റികൾ ആവുന്നില്ല. അതിലൊരാളാണ് പി.വി രാജഗോപാലും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഏക്താ പരിഷത്ത് എന്ന സംഘടനയും. കണ്ണൂർ ജില്ലയിലെ തില്ലങ്കേരിക്കാരനായ പി.വി രാജഗോപാൽ തുടങ്ങിയ ഏകതാ പരിഷത്ത് വടക്കേ ഇന്ത്യയിലെ ഒട്ടേറെ ഗ്രാമങ്ങളിലെ പാവപ്പെട്ട കൃഷിക്കാരുടേയും ആദിവാസികളുടേയും പട്ടിണി മാറ്റുന്നതിനുള്ള ഘട്ടത്തിലാണ്.

അങ്ങനെയൊരു മഹത്തായ സാമൂഹിക സംഘടനയിലൂടെ സാമൂഹിക പ്രവർത്തനം പഠിച്ചു വളർന്നയാളാണ് ഇപ്പോൾ ആലത്തൂരിൽ മത്സരിക്കുന്ന രമ്യ ഹരിദാസ്. രമ്യയുടെ എതിരാളിയായ പി.കെ ബിജുവിനെ കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. നമ്മുടെ പരമ്പരാഗതമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉയർന്നുവരികയും രണ്ടു വട്ടം എംപിയാവുകയും ചെയ്ത പി.കെ ബിജുവിനെക്കാൾ ഒരുപാട് മേലെയാണ് രമ്യാ ഹരിദാസ് എന്ന പൊതു പ്രവർത്തകയുടെ സ്ഥാനം. ആദിവാസികൾക്കിടയിലും ദളിതർക്കിടയിലും കർഷകർക്കിടയിലും ഇറങ്ങി നടന്ന് പ്രവർത്തിച്ച് അവരുടെ വേദനകളും ആകുലതകളും ഒപ്പിയെടുത്ത് ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളുടേയും ഹൃദയം തിരിച്ചറിഞ്ഞ് സാമൂഹിക പ്രവർത്തനമാണ് പൊതു പ്രവർത്തനം എന്ന് മനസിലാക്കി അതിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് വരുന്ന 31 വയസ് മാത്രമുള്ള മിടുക്കിയായ ഒരു ചെറുപ്പക്കാരിയാണ് രമ്യാ ഹരിദാസ്.


രാഷ്ട്രീയ പ്രവർത്തനം ഒരു തൊഴിലായി തെരഞ്ഞെടുക്കുകയും പരാന്ന ഭോജനത്തിലൂടെ പിടിച്ച് നിന്ന് നേതാക്കന്മാരുടെ കാലു നക്കിയും കാലു തിരുമ്മിയും ഉന്നത സ്ഥാനങ്ങളിലെത്തുകയും പഞ്ചായത്ത് മെമ്പറും മന്ത്രിയും എംഎൽഎയും ഒക്കെയായി മാറുകയും ചെയ്യുന്ന നമ്മുടെ പരമ്പരാഗത രീതി വിട്ട് സാമൂഹിക പ്രവർത്തനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും ആ മികവിന്റെ ഭാഗമായി രാഷ്ട്രീയക്കാരിയാവുകയും ആ രാഷ്ട്രീയക്കാരിയുടെ മികവ് കൊണ്ട് സ്ഥാനാർത്ഥിയാവുകയും ചെയ്ത തീപ്പൊരിയാണ് രമ്യ ഹരിദാസ്.

ഏകതാ പരിഷത്ത് എന്ന സംഘടനയിൽ പ്രവർത്തിച്ചു എന്ന ഒറ്റക്കാരണം മതി രമ്യ ഹരിദാസിന് ജയ് വിളിക്കാൻ. അത്ര മേൽ സാധാരണക്കാരന്റെ വേദനയും ആകുലതകളും അറിയുന്ന നന്മ മാത്രം ചെയ്യുന്ന സാമൂഹിക പ്രസ്ഥാനമാണിത്. കുന്നമംഗലത്തിന് സമീപം ഒരു ഗ്രാമപ്രദേശത്ത് കൂലിപ്പണിക്കരായ മാതാപിതാക്കന്മാർക്ക് ജനിച്ച് വളർന്ന് അവർ കൂലിപ്പണിയെടുത്തുണ്ടാക്കിയ കാശുകൊണ്ട് പഠിച്ച് കലാതിലകം വരെയായ കലാകാരിയായ ഈ പെൺകുട്ടി രാഷ്ട്രീയത്തിലേക്ക് വന്നതുകൊണ്ട് അനേകം പാവപ്പെട്ടവർക്കാണ് ജീവിതത്തിൽ പ്രതീക്ഷയുണ്ടായത്. ആ ദീപം ഒരു ലോക്‌സഭാ മണ്ഡലത്തിൽ വെളിച്ചം കാണുന്നതിന് വേണ്ടി തെളിക്കാൻ ഒരവസരം വരുമ്പോൾ സാമൂഹിക ബോധമുള്ളവർ സമൂഹത്തോട് കടപ്പാടുള്ളവർ അവരോടൊപ്പം നിൽക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP