Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്ത് വരുന്നത് എന്നാരോപിക്കുന്ന ലീഗ് നേതൃത്വം ജനാധിപത്യത്തെക്കുറിച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു; വോട്ട് ചെയ്യുമ്പോൾ മാത്രമല്ല ഐഡന്റിറ്റി തിരിച്ചറിയാനുള്ള എല്ലാ സാഹചര്യങ്ങളിലും മുഖപടം മാറ്റിയേ മതിയാവൂ എന്ന് നിയമം കൊണ്ടുവരട്ടെ; സത്യം പറഞ്ഞതിന്റെ പേരിൽ ജയരാജനെ ക്രൂശിക്കുന്നവരോട്

കമ്മ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്ത് വരുന്നത് എന്നാരോപിക്കുന്ന ലീഗ് നേതൃത്വം ജനാധിപത്യത്തെക്കുറിച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു;  വോട്ട് ചെയ്യുമ്പോൾ മാത്രമല്ല ഐഡന്റിറ്റി തിരിച്ചറിയാനുള്ള എല്ലാ സാഹചര്യങ്ങളിലും മുഖപടം മാറ്റിയേ മതിയാവൂ എന്ന് നിയമം കൊണ്ടുവരട്ടെ; സത്യം പറഞ്ഞതിന്റെ പേരിൽ ജയരാജനെ ക്രൂശിക്കുന്നവരോട്

ഷാജൻ സ്‌കറിയ

കണ്ണൂരിൽ നിന്നുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാക്കന്മാരായ മൂന്ന് ജയരാജന്മാരും ഇടയ്ക്കിടെ കേരളീയ സമൂഹത്തിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ വിവാദമായി മാറുന്നു. കോൺഗ്രസിനും ബിജെപിക്കും മൂന്നു ജയരാജന്മാരും ഒരുപോലെ ശത്രുക്കളാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തന്മാരായ മൂന്നു പേർക്കും ഒരുപാട് നല്ല കാര്യങ്ങൾ എടുത്ത് പറയാനുണ്ട് എന്നതാണ് സത്യം. ഇവർ മൂന്നു പേരും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ശിൽപികളായി വാഴ്‌ത്തപ്പെടാറുണ്ടെങ്കിലും അവരുമായി അടുപ്പമുള്ളവർക്ക് പറയാൻ നല്ല കാര്യങ്ങളാണ് ഏറെയും. ഇവരിൽ വായിൽ തോന്നുന്നത് ധൈര്യപൂർവം വിളിച്ച് പറയുന്ന ജയരാജൻ എം.വി ജയരാജനാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മൂന്നു വർഷത്തിലധികം ജോലി ചെയ്ത ശേഷം പി. ജയരാജൻ എന്ന ജില്ലാ സെക്രട്ടറി വടകരയിലേക്ക് മത്സരിക്കാൻ പോയപ്പോൾ പകരം ജില്ലാ സെക്രട്ടറിയായി എത്തിയ നേതാവ് പലപ്പോഴും അപ്രിയ സത്യങ്ങൾ വിളിച്ച് പറയുന്നതിൽ മുൻപിലാണ്. പൊതു സ്ഥലത്തെ പ്രകടനങ്ങൾ നിരോധിച്ചതിന്റെ പേരിൽ ഹൈക്കോടതി ജഡ്ജിമാരെ ശുംഭൻ എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ജയിലിൽ കിടന്നിട്ടും മാപ്പു പറയാതിരുന്ന നേതാവാണ് എം വി ജയരാജൻ. ജയരാജന്റെ വാക്ക് നാട്ടിലെ നിയമസംവിധാനത്തെ അപമാനിക്കുന്നതാണെങ്കിൽ കൂടി ജയരാജൻ പറഞ്ഞതിൽ കുറച്ച് ശരിയൊക്കെ ഉണ്ട് എന്ന് പൊതുസമൂഹം അന്ന് പറഞ്ഞെങ്കിൽ അത്തരത്തിലുള്ള ചില ഇടപെടലുകൾ ഒരു പക്ഷേ കോടതിയിൽ നിന്നും എത്തിയതുകൊണ്ടാകാം.

അതേ ജയരാജൻ കണ്ണൂരിന്റെ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഇന്ന് വളരെ വിവാദപരമായ പരാമർശം നടത്തിയിരിക്കുകയാണ്. വോട്ടു ചെയ്യാൻ വരുന്നവർ മുഖപടം മാറ്റിയേ മതിയാകൂ എന്നാണ് ജയരാജന്റെ അഭിപ്രായം. പർദ്ദയിടുന്നതിനെ ജയരാജൻ വിമർശിക്കുന്നില്ല എന്നാൽ വോട്ടു ചെയ്യാൻ ബൂത്തിലെത്തുന്ന ഒരാളുടെ ഐഡന്റിറ്റി തിരിച്ചറിയുന്ന തരത്തിൽ മുഖാവരണം മാറ്റിയേ മതിയാകൂ എന്ന് ജയരാജൻ പറയുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ജയരാജൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. പിലാത്തറയിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ 20ൽ അധികം പേരുകൾ ആരാണ് എന്ന് തിരിച്ചറിയാൻ തിരഞ്ഞെടുപ്പ് ഓഫീസർക്കോ ബൂത്തിലിരുന്ന പാർട്ടി ഏജന്റുമാർക്കോ പോലും സാധിച്ചില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ച്‌കൊണ്ടാണ് ജയരാജൻ ഈ വിവാദം ഉയർത്തിയത്.

കേട്ടപാതി കേൾക്കാത്ത പാതി ജയരാജനെ മുസ്ലിം വിരുദ്ധനാക്കിക്കൊണ്ട് നേതാക്കന്മാർ രംഗത്ത് വന്നിരിക്കുന്നു. മുസ്ലിം ലീഗിനെ പിന്തുണയ്ക്കാനുള്ള അവസരം എന്ന നിലയിലും സിപിഎമ്മിനെ അപമാനിക്കുന്നതിനുള്ള അവസരം എന്ന നിലയിലും കോൺഗ്രസ് നേതാക്കന്മാർ മത്സരിച്ചാണ് അഭിപ്രായം പറയുന്നത്. ട.വി രാജേഷിനേയും പികെ ശ്രീമതിയേയും പോലെയുള്ളവർ ജയരാജൻ മുന്നോട്ട് വെച്ചത് ന്യാമായ കാര്യമാണ് എന്ന് പറഞ്ഞ് തീരുന്നതിന് മുൻപ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പ്രതിപക്ഷ നേതാവിന്റെ ഭാഷയിൽ ജയരാജനെ തിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. എന്ന് പറഞ്ഞാൽ ജയരാജൻ പറഞ്ഞത് സത്യമാണ് എന്ന് അംഗീകരിക്കുന്നവർക്ക് പോലും ഇസ്ലാമിക വോട്ടു ബാങ്കിനെ ഭയമായതുകൊണ്ട് തള്ളിപ്പറയേണ്ടി വരുന്നു.

പർദ്ദ നിരോധനവും ബുർഖ നിരോധനവുമൊക്കെ ധൃതി പിടിച്ച് ചെയ്യേണ്ട കാര്യമാണ് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതാണ് എങ്ങനെ വസ്ത്രം ധരിക്കണം എന്നത്. രാജ്യത്തിന്റെ സുരക്ഷയുടെ പേരിൽ ഏതെങ്കിലും ഒരു വസ്ത്രത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഏതെങ്കിലും ഒരു ഭരണകൂടം തീരുമാനിച്ചാൽ അതിൽ മതം കലരാതിരിക്കാനുള്ള കരുതൽ കൂടി വേണം എന്ന് ഞാൻ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP