Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ശബരിമലയിലെ വിധി ഭക്തർക്ക് അനുകൂലമായില്ലെങ്കിൽ ഇതുവരെ വാവിട്ട് കരഞ്ഞ് കൊണ്ടിരുന്ന മറുനാടൻ എന്ത് ചെയ്യും? സഭ തർക്കത്തിലും മരടിലും അയോധ്യയിലും ഒക്കെ സുപ്രീംകോടതിയെ തൊട്ട് ആണയിട്ട മറുനാടൻ ഇനിയും രോദനം തുടരുമോ? സുപ്രീംകോടതി വിധി വരാനിരിക്കെ യുവതി പ്രവേശനത്തെ കുറിച്ച് മറുനാടന് പറയാനുള്ളത്

ശബരിമലയിലെ വിധി ഭക്തർക്ക് അനുകൂലമായില്ലെങ്കിൽ ഇതുവരെ വാവിട്ട് കരഞ്ഞ് കൊണ്ടിരുന്ന മറുനാടൻ എന്ത് ചെയ്യും? സഭ തർക്കത്തിലും മരടിലും അയോധ്യയിലും ഒക്കെ സുപ്രീംകോടതിയെ തൊട്ട് ആണയിട്ട മറുനാടൻ ഇനിയും രോദനം തുടരുമോ? സുപ്രീംകോടതി വിധി വരാനിരിക്കെ യുവതി പ്രവേശനത്തെ കുറിച്ച് മറുനാടന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

ഒരുവർഷത്തിലധികമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ആകാംക്ഷയോടെ കാത്തിരുന്നദിവസം നാളെയാണ്. നാളെയാണ് ശബരിമല യുവതി പ്രവേശന പുനപരിശോധനാ ഹർജിയിലെ വിധി പ്രസ്താവിക്കുന്നത്. അയ്യപ്പഭക്തരെ സംബന്ധിച്ച് ഈ വിധി സുപ്രധാനമാണ്. അയ്യപ്പന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു വിധി സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാം.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോടതിവിധിക്കെതിരെ നിലപാട് എടുത്തതിന്റെ കാരണം ഞാൻ വ്യക്തമാക്തിയിരുന്നു. എന്തുകൊണ്ടാണ് യുവതി പ്രവേശനത്തെ എതിർക്കുന്നത് എന്ന ചോദ്യത്തിന് കാലാകാലങ്ങളായി ഉത്തരം പറഞ്ഞതാണ്. ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിക്കേണ്ടത് അയ്യപ്പനും, അയ്യപ്പന്റെ സംരക്ഷകരായ ദേവസ്വം ബോർഡും, ദേവസ്വത്തിന്റെ ചുമതലക്കാരായ സർക്കാരുമാണ്.

എന്നാൽ ഈ വിഷയത്തിൽ സർക്കാർ ആചാരങ്ങൾക്കെതിരായ നിലപാട് എടുത്തപ്പോൾ ഭക്തർക്ക് വേണ്ടിയോ ഭഗവാന് വേണ്ടിയോ സംസാരിക്കാൻ ആരുമില്ലാതെ പോയി. ഒരു വശത്ത് പരാതിക്കാർ യുവതികളെ കയറ്റണം എന്ന് പറഞ്ഞപ്പോൾ മറുവശത്ത് ഇതിനെതിരെ സംസാരിക്കാൻ ആരുമില്ലാതെ പോയി എന്നതാണ് തിരിച്ചടി നേരിട്ടത്.

ആർത്തവ രക്തം ആശ്ലീലമായി കരുതുന്നു തുടങ്ങിയ വാദങ്ങൾ അവർ ഉയർത്തിയപ്പോൾ അതിനെ തിരുത്താനോ ഭഗവാന്റെ ആചാരവും അനുഷ്ടാനവും ആണെന്ന് കോടതിയിൽ പറയാനും ആർക്കും കഴിയാതെ പോയി. ആ വീഴ്ച കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡിനും ഉള്ളതുകൊണ്ട് ഭക്തരുടെ ആകുലതകളും വ്യാകുലതകളും വാദങ്ങളും സുപ്രീംകോടതിക്ക് മുന്നിൽ അവതരിപ്പിക്കണം എന്നുള്ളതായിരുന്നു എന്റെ വാദം.

ഒടുവിൽ ഭഗവാൻ ആ പ്രാർത്ഥന കേട്ടു. സുപ്രീകോടതി വാദങ്ങൻ കേൾക്കാൻ സമയം കണ്ടു. ഹൈന്ദവ ഭക്തർ എക്കാലത്തും ആദരവോടെ മാത്രം ഓർക്കുന്ന പരാശരനെ പോലെയുള്ള പ്രഗത്ഭരായ വക്കീൽ വരെയെത്തി വാദിച്ചു. അതുകൊണ്ട് തന്നെ വിധി ഭക്തർക്ക് അനുകൂലമാകുമെന്ന് വിശ്വസിക്കുകയാണ് ഞാൻ.

അധവാ സുപ്രീംകോടതി വാദങ്ങളൊക്കെ തള്ളിക്കളഞ്ഞാലും യുവതികളെ പ്രവേശിപ്പിച്ചേ മതിയാകു എന്ന് ഇത്തരവിറക്കിയാലും എന്ത് ചെയ്യും എന്ന് പലരും ചോദിച്ചു. എന്നാൽ അത്തരത്തിൽ ഉത്തരവ് വന്നാലും കേരളത്തിലെ ഒരുഭക്ത സ്ത്രീയും ശബരിമലയിൽ കയറില്ലാ എന്ന് വിശ്വാസിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ചേരുന്നു.

അതെ സമയം ഈ സർക്കാരും അവരുടെ നവോധാന പ്രവാചകരും ബോധപൂർവം യുവതികളെ കയറ്റാൻ ശ്രമിച്ചാൽ തടയുക പ്രയാസമായിരിക്കും. സുപ്രീംകോടതി എന്ന നീതിന്യായ വ്യസ്ഥയിലെ ഏറ്റവും മുകളിലുള്ള സംവിധാനം അന്തിമവിധി പ്രഖ്യാപിക്കുകയും പുനർപരിശോധനയ്ക്ക് അവസരം ലഭിക്കാതെയും ഇരുന്നാൽ രാജ്യസ്‌നേഹിയായ ഭരണഘടനെയ സ്‌നേഹിക്കുന്ന പൗരൻ എന്ന നിലയിൽ ആ വിധിയെ ശിരസാ വഹിക്കുകയാണ് എന്നെ പോലെയുള്ളവർ വിശ്വസിക്കുന്നത്.

അന്തിമ വിജയം പരമോന്നത നീതിപീഠത്തിന്റെ അന്തിമവിധിയെന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാനും. ഒരു വിഷത്തോട് നമ്മൾ യോജിക്കുകയോ വിയോജിക്കുകയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്.വിയോജിപ്പുകൾ എത്തിക്കേണ്ടത് എത്തിച്ചിട്ടും കോടതിഅംഗീകരിച്ചില്ലെങ്കിൽ വിധി അംഗീകരിക്കണം എന്നുള്ളതാണ് രണ്ടാമത്തെ കാര്യം.

രാജ്യത്തെ പരമോന്നന്നത നീതിപീഠം അന്തിമമായ ഒരു വിധി പ്രസ്താവിക്കുമ്പോൾ അതിനെതിരെ തെരുവിലിറങ്ങുന്നവർ രാജ്യസ്‌നേഹികളല്ല. എത്ര ആചാരത്തിന്റെ പേര് പറഞ്ഞാലും എത്ര കണ്ണുനീർ ഒഴുക്കിയാലും പരമോന്നത നീതിപീഠം ഇനി ഒരു പുനപരിശോധന ഹർജിയില്ല എന്നുപറഞ്ഞ് വിധി പ്രഖ്യാപിച്ചാൽ അത് അനുസരിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്.

വീഡിയോ പൂർണഭാഗം കാണാം: 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP