Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ലോട്ടറിയാകുന്നത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക്; സ്മൃതി ഇറാനിപ്പേടിയെന്ന് വ്യാഖ്യാനിക്കുമ്പോഴും ലക്ഷ്യം ദക്ഷിണേന്ത്യയിലെ മേൽക്കൈ; മലബാറിൽ സിപിഎമ്മിന് വമ്പൻ തിരിച്ചടിയാകും; ഭയക്കേണ്ടവരിൽ എം.ബി രാജേഷ് മുതൽ പി ജയരാജൻ വരെ; വയനാടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വിലയിരുത്തുമ്പോൾ

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ലോട്ടറിയാകുന്നത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക്; സ്മൃതി ഇറാനിപ്പേടിയെന്ന് വ്യാഖ്യാനിക്കുമ്പോഴും ലക്ഷ്യം ദക്ഷിണേന്ത്യയിലെ മേൽക്കൈ; മലബാറിൽ സിപിഎമ്മിന് വമ്പൻ തിരിച്ചടിയാകും; ഭയക്കേണ്ടവരിൽ എം.ബി രാജേഷ് മുതൽ പി ജയരാജൻ വരെ;  വയനാടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

അപ്രതീക്ഷിതമായി കേരളത്തിലെ കോൺഗ്രസിന് ഒരു പുതിയ സ്ഥാനാർത്ഥിയെ ലഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ മുമ്പോട്ട് വയ്ക്കുന്ന പ്രധാന സാരഥിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറം ലോകം അറിഞ്ഞിരിക്കുന്നത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് പലതരത്തിലുള്ള വ്യഖ്യാനങ്ങളുണ്ട്. പ്രതിപക്ഷം ആരോപിക്കുന്നത് മോദിപ്പേടിയിൽ അതായത് മോദിയുടെ സ്ഥനാർത്ഥിയായ സ്മൃതി ഇറാനിയോട് തോൽക്കും എന്ന് ഭയന്ന് രാഹുൽ ഗാന്ധി ഓടി രക്ഷപെട്ടത് എന്നാണ്. കേരളത്തിൽ ഇതിനുള്ള മറ്റൊരു വ്യാഖ്യാനം രമേശ് ചെന്നിത്തലയുടെ പിടിവാശിക്ക് മുൻപിൽ ഉമ്മൻ ചാണ്ടി തോറ്റു പോയപ്പോൾ പകരം വന്ന സ്ഥാനാർത്ഥിയാണ് എന്നാണ്.

Stories you may Like

ഇതിൽ ഏതാണ് സത്യമെങ്കിലും രാഹുലിന്റെ കേരള പ്രവേശനം നേട്ടമുണ്ടാക്കുന്നത് കോൺഗ്രസിനും കോട്ടമുണ്ടാക്കുന്നത് സിപിഎമ്മിനുമാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കർണാടകയിലും വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമ്പോൾ കാരണമാകും. കഴിഞ്ഞ തവണ ആകപ്പാടെ 44 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് ആ എണ്ണം തികയ്ക്കാൻ ദക്ഷിണേന്ത്യയിൽ നിന്നും തന്നെ ഇക്കുറി കഴിഞ്ഞേക്കും എന്ന വിലയിരുത്തലിലാണ് രാഹുലിന്റെ കേരളത്തിലെ സ്ഥാനാർത്ഥിത്വ വിവരം പുറത്തറിയുന്നത്. പണ്ടേ കോൺഗ്രസ് ചത്തടിഞ്ഞ തമിഴ്‌നാട്ടിൽ പോലും പത്ത് സീറ്റുകളിൽ കോൺഗ്രസ് ഇപ്പോൾ മത്സരിക്കുകയും ആ പത്തിടങ്ങളിലും വിജയപ്രതീക്ഷ പുലർത്തുകയും ചെയ്യുമ്പോൾ കർണാടകയുൽ രക്ഷയാകുന്നത് ജനതാദളുമായുള്ള ബാന്ധവമാണ്.

അതിനിടയിൽ 20 മണ്ഡലങ്ങളിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ ഉണ്ടാക്കാൻ ഇടയുള്ള തരംഗത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് പ്രധാനമായും ഇടതുപക്ഷ സ്ഥാനാർത്ഥികൾ തന്നെയാണ്. കഴിഞ്ഞ തവണ 12 സീറ്റ് നേടിയ യുഡിഎഫ് ആ സ്ഥിതിയിൽ മാറ്റമുണ്ടാക്കും എന്ന് അവകശപ്പെടുമ്പോൾ കഴിഞ്ഞ തവണത്തെ എട്ട് സീറ്റ് 13 സീറ്റാക്കി വർധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. ഉത്തരേന്ത്യൻ മാധ്യമങ്ങൾ നടത്തിയ സർവേയിലൊക്കെ കേരളത്തിൽ യുഡിഎഫിന് വൻ മുൻതൂക്കം പ്രവചിക്കുമ്പോൾ ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് മറുനാടൻ നടത്തിയ സർവേയിൽ നേരിയ മുൻതൂക്കം മാത്രമായിരുന്നു കോൺഗ്രസിന്. എന്നാൽ രാഹുൽ ഗാന്ധി പോലൊരു മത്സരാർത്ഥി കേരളത്തിൽ മത്സരിക്കുന്നതോടുകൂടി കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറുമെന്ന് തീർത്ത് പറയാം.

പ്രത്യേകിച്ച് മലബാറിലെ മണ്ഡലങ്ങളിൽ. സിപിഎമ്മിന്റെ പ്രധാനപ്പെട്ട കരുത്ത് മലബാറിലെ മണ്ഡലങ്ങളിലാണ്. ഇപ്പോൾ കാസർകോടും കണ്ണൂരും പാലക്കാടും ആലത്തൂരും സിപിഎമ്മിന്റെ കൈയിലിരിക്കുമ്പോൾ കോഴിക്കോടും വടകരയും കൂടി പിടിച്ചെടുത്ത് അത് ഭൂരിപക്ഷമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ആ പാർട്ടി. എന്നാൽ മികച്ച സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുകയും രാഹുൽ ഗാന്ധിയെ വയനാട് പോലൊരു സുരക്ഷിത മണ്ഡലത്തിൽ ഇറക്കുകയും ചെയ്യുന്നതോടു കൂടി മലബാറിലെ സമ്പൂർണമായ ആധിപത്യം ഉറപ്പാക്കാൻ സിപിഎമ്മിന് കഴിഞ്ഞെന്ന് വരാം. പ്രത്യേകിച്ച് സിപിഎമ്മിന്റെ കോട്ടയായ ആലത്തൂർ പോലൊരു മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ യുവത്വവും മികവും കൂടി കണക്കിലാക്കിയാൽ വിജയ സാധ്യത ഇരട്ടിയാവുകയാണ്.

കാസർകോട് കൊലപാതകത്തിന്റെ പേരിൽ സിപിഎം നേരിടുന്ന വെല്ലുവിളി രാജ് മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയ സാധ്യത വർധിപ്പിക്കുകയും വടകരയിൽ എന്ത് വില കൊടുത്തും കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുന്നതിന് വേണ്ടിയിറങ്ങിയ പി. ജയരാജനെതിരെ രാഷ്ട്രീയ മതഭേദമന്യേ സിപിഎം വിരുദ്ധർ എല്ലാവരും ഒരുമിച്ചതും ഇക്കൂട്ടത്തിൽ കൂട്ടി വായിക്കേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP